സിംബാബ്‌വെയില്‍ അരങ്ങേറ്റം, പിന്നീട് ഒരു മത്സരവും കളിച്ചില്ല, ഇന്ത്യയുടെ നാല് പേര്‍

ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്പര പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് ആതിഥേയരായ സിംബാബ്‌വെയെ തോല്‍പ്പിച്ചു. കെ എല്‍ രാഹുല്‍ നയിക്കുന്ന കരുത്തുറ്റ താരനിരയുമായാണ് ഇന്ത്യ പരമ്പരക്കിറങ്ങുന്നത്. ഇന്ത്യ ഒട്ടുമിക്ക യുവതാരങ്ങളെയും പരിഗണിക്കുന്ന പരമ്പരയാണ് സിംബാബ് വെക്കെതിരായത്. ഇത്തവണയും നിരവധി താരങ്ങള്‍ ഇന്ത്യയുടെ സിംബാബ് വെ പര്യടനത്തിലുള്ള ടീമിലുണ്ട്.
സിംബാബ് വെക്കെതിരേ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ പല പ്രമുഖരേയും കാണാന്‍ സാധിക്കും. സിംബാബ് വെയില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുകയും പിന്നീട് ഒരു മത്സരം പോലും ഈ ഫോര്‍മാറ്റില്‍ കളിക്കാന്‍ അവസരം ലഭിക്കാതെ പോവുകയും ചെയ്ത ചില താരങ്ങളുണ്ട്. ഇത്തരത്തിലുള്ള നാല് ഇന്ത്യന്‍ താരങ്ങളെക്കുറിച്ചറിയാം.

ഫായിസ് ഫസല്‍
ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ ഫായിസ് ഫസല്‍ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിച്ചത് സിംബാബ് വെക്കെതിരെയായിരുന്നു. 2016ലായിരുന്നു ഇത്. ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ പ്രതീക്ഷ നല്‍കിയ താരം അരങ്ങേറ്റ മത്സരത്തില്‍ 55 റണ്‍സുമായി തിളങ്ങുകയും ചെയ്തു. ഏഴ് ഫോറും 1 സിക്‌സും ഉള്‍പ്പെടെ മികച്ചൊരു ഇന്നിങ്‌സ് തന്നെയായിരുന്നു ഇത്. എന്നാല്‍ ഇതിന് ശേഷം ഒരു ഏകദിന മത്സരത്തില്‍ പോലും ഫായിസിന് ഇന്ത്യ അവസരം നല്‍കിയില്ല. 12 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച് 183 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.
IND vs ZIM: 'സച്ചിന്‍ ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജ

മന്ദീപ് സിങ്
ഐപിഎല്ലിലൂടെ ആരാധകര്‍ക്ക് വളരെ സുപരിചിതനായിട്ടുള്ള താരമാണ് മന്ദീപ് സിങ്. ഓപ്പണറായും ഫിനിഷറായുമെല്ലാം തിളങ്ങാന്‍ കഴിവുള്ള താരവും ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയത് സിംബാബ് വെക്കെതിരെയാണ്. 2016ല്‍ ടി20 ഫോര്‍മാറ്റിലായിരുന്നു ഇത്. ഈ പരമ്പരയിലെ മൂന്ന് മത്സരത്തിലും മന്ദീപ് കളിച്ചപ്പോള്‍ നേടാനായത് 87 റണ്‍സ്. ഇതില്‍ ഒരു ഫിഫ്റ്റിയും ഉള്‍പ്പെടും. ഭേദപ്പെട്ട പ്രകടനമെന്ന് വിശേഷിപ്പിക്കാമെങ്കിലും പിന്നീട് അദ്ദേഹത്തിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചില്ല. 108 ഐപിഎല്ലില്‍ നിന്നായി 1692 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ 6 ഫിഫ്റ്റിയും ഉള്‍പ്പെടും.

പങ്കജ് സിങ്
ഇന്ത്യന്‍ ആരാധകര്‍ക്ക് അത്ര പരിചിതമല്ലാത്ത താരമാണ് പങ്കജ് സിങ്. എന്നാല്‍ പേസറായ താരം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. 2010ലായിരുന്നു ഇത്. ഇന്ത്യക്കായി ഈ ഒരു ഏകദിന മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്. വിക്കറ്റൊന്നും നേടാനുമായില്ല. 2 ടെസ്റ്റില്‍ നിന്ന് 2 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഉത്തര്‍പ്രദേശുകാരനായ വലം കൈയന്‍ പേസര്‍ വലിയ പ്രതീക്ഷ നല്‍കിയ താരങ്ങളിലൊരാളാണെങ്കിലും പ്രതീക്ഷിച്ച നിലയിലേക്ക് വളര്‍ന്നില്ല.
IPL 2023: ജഡേജ പോയാല്‍ പോട്ടെ, സിഎസ്‌കെയ്ക്ക് വേറെ പ്ലാന്‍!, ഈ മൂന്ന് പേരിലൊരാളെത്തും

നമാന്‍ ഓജ
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ നമാന്‍ ഓജ ടി20 അരങ്ങേറ്റം നടത്തിയത് സിംബാബ് വെക്കെതിരെയായിരുന്നു. 2010ലായിരുന്നു ഇത്. പരമ്പരയിലെ രണ്ട് മത്സരത്തിലും ഇന്ത്യക്കായി കളിച്ചെങ്കിലും ആകെ നേടാനായത് 12 റണ്‍സ് മാത്രം. ഇതോടെ അദ്ദേഹം ടി20 ഫോര്‍മാറ്റില്‍ നിന്ന് തഴയപ്പെട്ടു. ഇന്ത്യക്കായി ഒരു ടെസ്റ്റില്‍ നിന്ന് 56 റണ്‍സും ഒരു ഏകദിനത്തില്‍ നിന്ന് 1 റണ്‍സും നമാന്‍ ഓജ നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications