Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അനുഷ്‌ക എന്നെ മാറ്റി മറിച്ചു'; ഭാര്യയെ വാനോളം പുകഴ്ത്തി വിരാട് കോലി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ചരിത്രവിജയത്തിന്റെ ആഘോഷത്തിലാണ് ടീം ഇന്ത്യ. ക്യാപ്റ്റന്‍ വിരാട് കോലിയും സംഘവും ഇന്നോളം മറ്റൊരു ടീമും കൈവരിച്ചിട്ടില്ലാത്ത നേട്ടത്തിലാണ്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന പരമ്പരകളിലെ ആദ്യ മത്സരത്തില്‍ തന്നെ ജയിക്കുന്ന ആദ്യ ടീം ആണിത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം ഇന്ത്യ കാട്ടിയ മികവാണ് വിജയത്തിനാധാരം.
പെര്‍ത്തില്‍ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുണ്ടോ? ചരിത്രം ഇങ്ങനെ... പ്രചോദനം 2003
വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയും കളിയില്‍ നിര്‍ണായകമായി. ഒരു വ്യക്തിയെന്ന നിലയിലും കളിക്കാരനെന്ന നിലയിലും തന്നെ മാറ്റി മറിച്ചത് ഭാര്യ അനുഷ്‌ക ശര്‍മയാണെന്ന് കളിക്കുശേഷം ഒരു അഭിമുഖത്തില്‍ വിരാട് കോലി പറഞ്ഞു. അനുഷ്‌ക ശര്‍മയെ കണ്ടുമുട്ടിയശേഷം പല കാര്യങ്ങളിലും താന്‍ മാറി. ഉത്തരേന്ത്യയിലെ ഒരു സാധരണ കുടുംബത്തില്‍നിന്നും വന്ന തനിക്ക് പൊതു കാര്യങ്ങളെക്കുറിച്ചുപോലും അറിവുണ്ടായിരുന്നില്ല. എന്നാല്‍, അനുഷ്‌കയുടെ സാമീപ്യം തന്നെ മാറ്റിമറിച്ചു.

anushak

അനുഷ്‌കയുടെ ജീവിതം വളരെ വ്യത്യസ്തമായിരുന്നു. അവരെ കണ്ടുമുട്ടുന്നതുവരെ താന്‍ പ്രാക്ടിക്കലായിരുന്നില്ല. അവള്‍ തന്നിലെ മാറ്റത്തിന് വലിയ പങ്കാണ് വഹിച്ചത്. എന്റെ വളര്‍ച്ചയിലും കാഴ്ചപ്പാടിലും അനുഷ്‌ക സ്വാധീനം ചെലുത്തിയെന്നും ഫോക്‌സ് ന്യൂസിനുവേണ്ട് തന്നെ ഇന്റര്‍വ്യൂ ചെയ്ത ആദം ഗില്‍ക്രിസ്റ്റിനോട് കോലി തുറന്നുപറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ ജയത്തിന് പിന്നാലെയാണ് കോലിയുടെ പ്രതികരണം. അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിനാണ് ഓസീസിനെ മുട്ടുകുത്തിച്ചത്. 323 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 291 റണ്‍സിന് എല്ലാവരും പറത്താവുകയായിരുന്നു. രണ്ടാം ടെസ്റ്റ് പെര്‍ത്തില്‍ 14ന് ആരംഭിക്കാനിരിക്കെ ഇത്തവണ ഓസ്‌ട്രേലിയയില്‍ പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Story first published: Tuesday, December 11, 2018, 12:15 [IST]
Other articles published on Dec 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+