Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്നു ഞാന്‍ കളിക്കില്ലായിരുന്നു!- ഡബിള്‍ സെഞ്ച്വറി പിറന്ന ഏകദിനത്തെക്കുറിച്ച് സച്ചിന്‍

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ ഇല്ലാത്ത റെക്കോര്‍ഡുകള്‍ വളരെ ചുരുക്കം മാത്രമേയുള്ളൂവെന്നു കാണാന്‍ സാധിക്കും. ബാറ്റിങിലെ ഒട്ടു മിക്ക റെക്കോര്‍ഡുകളിലും മാസ്റ്റര് ബ്ലാസ്റ്ററുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ഇവയില്‍ ചില റെക്കോര്‍ഡുകള്‍ പിന്നീട് ചിലര്‍ തിരുത്തിയെങ്കിലും ഒരിക്കലും തകര്‍ക്കപ്പെടാനിടയല്ലാത്ത ഒരുപിടി റെക്കോര്‍ഡുകള്‍ ഇപ്പോഴും സച്ചിന്റെ പേരില്‍ ഭദ്രമാണ്.

1

ഏകദിന ഫോര്‍മാറ്റില്‍ ഒരു സമയം വരെ ഡബിള്‍ സെഞ്ച്വറിയെന്നത് ബാറ്റര്‍മാരുടെ വിദൂക സ്വപ്‌നങ്ങളിലൊന്നായിരുന്നു. പക്ഷെ അതു യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നു ആദ്യമായി കാണിച്ചുതന്നത് സച്ചിനായിരുന്നു. 2010ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഗ്വാളിയോറില്‍ നടന്ന മല്‍സരത്തിലായിരുന്നു ലോകത്തെ വിസ്മയിപ്പിച്ച സച്ചിന്റെ അവിശ്വസനീയ പ്രകടനം. 147 ബോളില്‍ 25 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 200 റണ്‍സ് അദ്ദേഹം പുറത്താവാതെ നേടുകയായിരുന്നു. ഈ ഇന്നിങ്‌സിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് സച്ചിന്‍.

2

സൗത്താഫ്രിക്കയുമായുള്ള ഈ മല്‍സരത്തില്‍ തനിക്കു കളിക്കാനാവുമോയെന്ന കാര്യം പോലു ഒരു ഘട്ടത്തില്‍ സംശയത്തിലായിരുന്നുവെന്നും ശരീരം മുഴുവന്‍ വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദനസംഹാരി കഴിച്ചാണ് താന്‍ ബാറ്റ് ചെയ്തതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
റെക്കോര്‍ഡുകള്‍ സംഭവിക്കുന്നതാണ്. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിക്കുമെന്നത് എന്റെ സ്വപ്‌നത്തില്‍ പോലുമില്ലാത്ത കാര്യമായിരുന്നു. ഈ മല്‍സരത്തിനു മുമ്പ് വരെ എനിക്കു നല്ല സീസണ്‍ തന്നെയായിരുന്നു. പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേ ഈ മല്‍സരം നടന്ന ദിവസം രാവിലെ ശരീരം മുഴുവന്‍ വേദനയനുഭവപ്പെട്ടിരുന്നതായും സച്ചിന്‍ പറയുന്നു.

3

മല്‍സരദിവസം രാവിലെ ടീം ഹോട്ടലില്‍ ഫിസിയോയുടെ മുറിയിലായിരുന്നു ഞാന്‍. എന്റെ ശരീരം മുഴുവന്‍ വേദനിക്കുന്നതായും വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്നതായും ടീം ഫിസിയോയോടു ഞാന്‍ പറഞ്ഞു. സൗത്താഫ്രിക്കയുമായുള്ള ഈ മല്‍സരത്തില്‍ ഇന്ത്യ വിജയിക്കുകയാണെങ്കില്‍ അടുത്ത കളിയില്‍ എനിക്കു വിശ്രമം നല്‍കാന്‍ ബിസിസിഐയോടു അഭ്യര്‍ഥിക്കുമെന്നും ടീം ഫിസിയോയോടു പറഞ്ഞിരുന്നു. പക്ഷെ ഈ മല്‍സരത്തില്‍ ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ ഉറപ്പായും അടുത്ത കളിയിലും ഇറങ്ങാനായിരുന്നു ഞാന്‍ തീരുമാനിച്ചത്. എങ്കിലും ഈ മല്‍സരം ജയിച്ച് പരമ്പര നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷ തനിക്കുണ്ടായിരുന്നുവെന്നും സച്ചിന്‍ വിശദമാക്കി.

4

ഗ്വാളിയോറില്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ഈ മല്‍സത്തില്‍ വേദനസംഹാരികള്‍ കഴിച്ച ശേഷമായിരുന്നു ഞാന്‍ കളിച്ചത്. പക്ഷെ ഗ്രൗണ്ടിലെത്തി കളിയുടെ ഭാഗമായതോടെ ഞാന്‍ ശാരീരികായ ബുദ്ധിമുട്ടുകളും വേദനകളുമെല്ലാം മറന്നു. ഏതൊരു ഗെയിമിന്റെയും ശക്തി ഇതു തന്നെയാണ്. ഒരു സെക്കന്റ് പോലും പരിക്കിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചില്ല. ഞാന്‍ കളിയില്‍ അത്രയുമധികം മുഴുകിയിരുന്നു. മനോഹരമായ അനുഭൂതി തന്നെയായിരുന്നു അത്.

5

സെഞ്ച്വറി തികച്ചപ്പോഴും ഡബിള്‍ സെഞ്ച്വറിയെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്തു സംഭവിച്ചാലും അത് അങ്ങനെയാവട്ടെയെന്നായിരുന്നു മനസ്സില്‍ കരുതിയത്. ഞാന്‍ ബാറ്റിങ് തുടരുകയാണെന്നു മാത്രമയിരുന്നു മനസ്സില്‍ പറഞ്ഞത്. ലക്ഷ്യവും അതു തന്നെയായിരുന്നുവെന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

6

ഡബിള്‍ സെഞ്ച്വറിയുമായി സച്ചിന്‍ അരങ്ങുവാണ ഈ മല്‍സരത്തില്‍ 153 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിന്റെ വണ്‍മാന്‍ ഷോയിലേറി മൂന്നു വിക്കറ്റിനു 401 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. സച്ചിനെക്കൂടാതെ ദിനേശ് കാര്‍ത്തിക് (79), നായകന്‍ എംഎസ് ധോണി (68*) എന്നിവരും ബാറ്റിങില്‍ തിളങ്ങി. മറുപടി ബാറ്റിങില്‍ എബി ഡിവില്ലിയേഴ്‌സ് (114*) അപരാജിത സെഞ്ച്വറി നേടിയെങ്കിലും സൗത്താഫ്രിക്ക 45.2 ഓവറില്‍ 248 റണ്‍സിനു ഓള്‍ഔട്ടായി. ഇന്ത്യക്കു വേണ്ടി മൂന്നു വിക്കറ്റെടുത്ത ശ്രീശാന്താണ് മികച്ചുനിന്നത്. ആശിഷ് നെഹ്‌റ, രവീന്ദ്ര ജഡേജ, യൂസുഫ് പഠാന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

Story first published: Wednesday, March 2, 2022, 13:26 [IST]
Other articles published on Mar 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+