ഇന്ത്യന്‍ ബന്ധം, നേട്ടം കൊയ്തത് വിദേശ ടീമുകള്‍ക്കൊപ്പം- മുരളീധരന്‍ മുതല്‍ അംല വരെ
ഇന്ത്യക്കു വേണ്ടി കളിക്കേണ്ടിയിരുന്ന ചില പ്രമുഖ ക്രിക്കറ്റര്‍മാര്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പം ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുണ്ട്. വേരുകള്‍ ഇന്ത്യയിലാണെങ്കിലും ഇവര്‍ പല കാരണങ്ങളാല്‍ മറ്റു രാജ്യങ്ങളിലേക്കു മാറുകയും പിന്നീട് അവരുടെ പൗരത്വം നേടി ദേശീയ ടീമിലുമെത്തുകയായിരുന്നു. ഇതിഹാസ പദവിയിലേക്കുയര്‍ന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഒരുപക്ഷെ ഇന്ത്യയില്‍ തന്നെ തുടരുകയായിരുന്നെങ്കില്‍ ഇവര്‍ക്കു ദേശീയ ടീമിലെത്താന്‍ കഴിയുമോയെന്ന കാര്യം നമുക്ക് ഉറപ്പ് പറയാനാവില്ല. ഇവരുടെ പ്രതിഭയുടെ കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും ഒരുപാട് മികച്ച ക്രിക്കറ്റര്‍മാരുള്ള നമ്മുടെ രാജ്യത്ത് അവര്‍ക്ക് കഴിവിനൊപ്പം ഭാഗ്യവും കൂടിയുണ്ടെങ്കില്‍ മാത്രമേ ദേശീയ ടീമിലെത്താന്‍ കഴിയൂവെന്ന് പറയേണ്ടിവരും. മറ്റു ടീമുകള്‍ക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ബന്ധമുള്ള ക്രിക്കറ്റര്‍മാര്‍ ആരൊക്കെയെന്നു നമുക്ക് നോക്കാം.

ഹാഷിം അംല (ദക്ഷിണാഫ്രിക്ക)
ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് മുന്‍ ഓപ്പണര്‍ ഹാഷിം അംല. മൂന്നു ഫോര്‍മാറ്റിലും ദക്ഷിണാഫ്രിക്കന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഗുജറാത്തിലെ ഒരു മുസ്ലിം കുടുബത്തിലാണ് അംലയുടെ വേരുകളെന്ന് പലര്‍ക്കുമറിയാത്ത കാര്യമാണ്.
വെള്ളക്കാരനല്ലാത്ത ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ സ്ഥിരം ടെസ്റ്റ് ക്യാപ്റ്റന്‍ കൂടിയായിരുന്നു അംല. ഇന്ത്യക്കെതിരേയും ഇന്ത്യയിലെ മല്‍സരങ്ങളിലുമെല്ലാം മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചിട്ടുള്ളത്. ടെസ്റ്റില്‍ 63 എന്ന മികച്ച ശരാശരി അദ്ദേഹത്തിനുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയുടം ഏറ്റവും വിശ്വസ്തനായ താരങ്ങളില്‍ ഒരാളായ അംല ഐപിഎല്ലിലും കളിച്ചിട്ടുണ്ട്.

നാസര്‍ ഹുസൈന്‍ (ഇംഗ്ലണ്ട്)
ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ പ്രശസ്ത കമന്റേറ്ററുമായ നാസര്‍ ഹുസൈനും ഇന്ത്യന്‍ കണക്ഷനുണ്ട്. മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്ന അദ്ദേഹം ഇന്ത്യക്കെതിരേ നിരവധി മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിനെ നയിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് (മുമ്പ് മദ്രാസ്) ഹുസൈന്‍ ജനിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം ഇംഗ്ലണ്ടിലേക്കു ചേക്കേറുകയായിരുന്നു.
ഇംഗ്ലണ്ട് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഹുസൈന് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. എങ്കിലും അവസരങ്ങള്‍ ലഭിച്ചപ്പോഴെല്ലാം തന്റെ മികവ് തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വളരെ അഗ്രസീവായ ക്യാപ്റ്റനായിരുന്ന ഹുസൈന്‍ ബാറ്റിങിലും മോശമായിരുന്നില്ല. 1997ല്‍ ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഹുസൈന്റെ സെഞ്ച്വറി ഇംഗ്ലണ്ടിനു ജയം നേടിക്കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായാണ് ഇതു വിശേഷിപ്പിക്കപ്പെടുന്നത്.

മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക)
ലോകം കണ്ട എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനും ശ്രീലങ്കയുടെ മുന്‍ സ്പിന്‍ മാന്ത്രികനുമായ മുത്തയ്യ മുരളീധരനും ഇന്ത്യയില്‍ വേരുകളുണ്ട്. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കളുള്ളത്. ജോലി തേടിയാണ് മുരളിയുടെ പൂര്‍വികര്‍ ശ്രീലങ്കയിലെത്തിയത്. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ചെന്നൈയിലേക്കു മടങ്ങിയപ്പോള്‍ മുരളിയുടെ അച്ഛന്‍ ലങ്കയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ക്രിക്കറ്റില്‍ ഉയരങ്ങള്‍ കീഴടക്കിയെങ്കിലും മുരളിക്കു ഇന്ത്യയോടും തമിഴ്‌നാട്ടിനോടും പ്രത്യേക ഇഷ്ടം തന്നെയുണ്ടായിരുന്നു. ചെന്നൈ സ്വദേശിനിയായ മദിമലറിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഇതോടെ ഇന്ത്യയുമായുള്ള ബന്ധം മുരളി വീണ്ടും അരക്കിട്ടുറപ്പിക്കുകയും ചെയ്തു.

രവി രാംപോള്‍ (വെസ്റ്റ് ഇന്‍ഡീസ്)
വെസ്റ്റ് ഇന്‍ഡീസിന്റെ മികച്ച പേസര്‍മാരില്‍ ഒരാളായിരുന്ന രവി രാംപോളാണ് ഇന്ത്യയില്‍ വേരുകളുള്ള മറ്റൊരു ക്രിക്കറ്റര്‍. ജോലി സംബന്ധമായാണ് താരത്തിന്റെ പൂര്‍വികര്‍ കരീബിയന്‍ ദ്വീപുകളിലേക്കു പോവുകയായിരുന്നുവെന്നാണ് വിവരം.
വിന്‍ഡീസിനു വേണ്ടി ശ്രദ്ധേയമായ ബൗളിങ് പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള താരമാണ് അദ്ദേഹം. എന്നാല്‍ രാംപോളിന് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ലെന്നതാണ് നിരാശാജനകം. 19ാം വയസ്സിലാണ് രാംപോള്‍ ക്രിക്കറ്റില്‍ അരങ്ങേറിയത്.
തുടക്കകാലത്ത് അത്ര മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും വിന്‍ഡീസ് ടീമിലെത്തിയ ശേഷം പേസര്‍ ഏറ്റവും മികച്ച ഫോമിലേക്കുയര്‍ന്നു. മൂന്നു ഫോര്‍മാറ്റുകൡലും വിന്‍ഡീസിനു വേണ്ടി പന്തെറിഞ്ഞ അദ്ദേഹം 160ന് മുകളില്‍ വിക്കറ്റെടുത്തിട്ടുണ്ട്. വേഗം കൊണ്ടും പിച്ചിലെ മൂവ്‌മെന്റും കൊണ്ടാണ് രാംപോള്‍ കൂടുതല്‍ അപകടകാരിയാവുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications