WTC 2021: ഒരു ക്യാപ്റ്റന് കീഴില്‍ കൂടുതല്‍ വിക്കറ്റ്, കോലിയുടെ വിശ്വസ്തന്‍ പേസറല്ല, ടോപ് ഫൈവ് ഇതാ
സതാംപ്റ്റണ്‍: ഓരോ ക്യാപ്റ്റനും ഏറ്റവും പ്രിയപ്പെട്ട ഒരു ബൗളറുണ്ടാവും. ഏത് പ്രതിസന്ധി ഘട്ടത്തിലും ക്യാപ്റ്റന്‍ വിശ്വാസം അര്‍പ്പിക്കുന്ന ഇത്തരം ബൗളര്‍മാര്‍ ഓരോ ഫോര്‍മാറ്റിലും വ്യത്യസ്തമാവാനാണ് സാധ്യത. ക്യാപ്റ്റന്റെ മനസറിഞ്ഞ് ടീമിനെ നിര്‍ണ്ണായക വഴിത്തിരിവുകള്‍ നല്‍കുകയെന്നത് ഒരു ബൗളറെ സംബന്ധിച്ച് എളുപ്പമുള്ള കാര്യവുമല്ല. ടെസ്റ്റില്‍ ഒരു ക്യാപ്റ്റന് കീഴില്‍ കൂടുതല്‍ വിക്കറ്റ് നേടിയ അഞ്ച് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡെയ്ല്‍ സ്‌റ്റെയിന്‍-ഗ്രെയിം സ്മിത്ത്
ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രെയിം സ്മിത്തും പേസര്‍ ഡെയ്ല്‍ സ്റ്റെയിനും തമ്മിലുള്ള കൂട്ടുകെട്ട് വളരെ മികച്ചതായിരുന്നു. ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്ന സ്റ്റെയിന്‍ 347 വിക്കറ്റുകളാണ് സ്മിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വീഴ്ത്തിയത്. കരിയറിലെ ഭൂരിഭാഗം സമയത്തും സ്മിത്തിന്റെ ക്യാപ്റ്റന്‍സിയിലാണ് സ്റ്റെയിന്‍ കളിച്ചത്. 93 ടെസ്റ്റില്‍ നിന്ന് 439 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

ആര്‍ അശ്വിന്‍-വിരാട് കോലി
ഇന്ത്യന്‍ സീനിയര്‍ ആര്‍ അശ്വിനാണ് ടെസ്റ്റിലെ വിരാട് കോലിയുടെ വജ്രായുധം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചതും അശ്വിനായിരുന്നു. 281 ടെസ്റ്റ് വിക്കറ്റുകള്‍ ഇതിനോടകം കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ അദ്ദേഹം നേടിയിട്ടുണ്ട്. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ അശ്വിന്റെ പേരില്‍ 79 ടെസ്റ്റില്‍ നിന്ന് 411 വിക്കറ്റുകളുണ്ട്.

മഖായ എന്‍ഡിനി-ഗ്രെയിം സ്മിത്ത്
മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മഖായ എന്‍ഡിനിയും നായകന്‍ ഗ്രെയിം സ്മിത്തും തമ്മിലുള്ള കൂട്ടുകെട്ടും മികച്ചതായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച എന്‍ഡിനി സ്മിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ 280 ടെസ്റ്റ് വിക്കറ്റുകളാണ് നേടിയത്. 101 ടെസ്റ്റില്‍ നിന്ന് 390 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

ക്രയ്ഗ് മാക്‌ഡെര്‍മോട്ട്-അലന്‍ ബോര്‍ഡര്‍
മുന്‍ ഓസ്‌ട്രേലിയന്‍ നായകനും ഇതിഹാസ താരവുമായ അലന്‍ ബോര്‍ഡറിന് കീഴില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ക്രയ്ഗ് മാക്‌ഡെര്‍മോട്ടാണ്. വലം കൈയന്‍ പേസറായ അദ്ദേഹം 231 വിക്കറ്റാണ് അലന് കീഴില്‍ നേടിയത്. കരിയറില്‍ 71 ടെസ്റ്റില്‍ നിന്ന് 291 വിക്കറ്റാണ് അദ്ദേഹം നേടിയത്. 14 തവണ അഞ്ച് വിക്കറ്റ് പ്രകടനവും രണ്ട് തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.

മുത്തയ്യ മുരളീധരന്‍-സനത് ജയസൂര്യ
ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയത് സനത് ജയസൂര്യയുടെ ക്യാപ്റ്റന്‍സിയിലാണ്. 800 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ അദ്ദേഹം 230 വിക്കറ്റുകള്‍ നേടിയത് സനത് ജയസൂര്യക്ക് കീഴിലാണ്. 2011ല്‍ കുമാര്‍ സംഗക്കാരയ്ക്ക് കീഴില്‍ കളിച്ചാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 67 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 22 തവണ 10 വിക്കറ്റ് പ്രകടനവും അദ്ദേഹം നടത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications