Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Mushtaq Ali Trophy: പരാഗിനോടു മുട്ടി സഞ്ജു നാണംകെട്ടു! ഗോള്‍ഡന്‍ ഡെക്ക്, കേരളവും ഔട്ട്

മുംബൈ: നായകന്റെ ഇന്നിങ്‌സുമായി ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നതില്‍ സഞ്ജു സാംസണ്‍ വീണ്ടും പരാജയപ്പെട്ടപ്പോള്‍ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ കിരീടമോഹം പൊലിഞ്ഞു. രാജസ്ഥാന്‍ റോയല്‍സില്‍ തന്റെ ടീമംഗമായ റിയാന്‍ പരാഗ് നയിച്ച അസമിനോടു ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് കേരളം പുറത്തായി. കാര്യമായി വിയര്‍ക്കാതെ തന്നെയാണ് അസം ആറു വിക്കറ്റിനു കേരളത്തെ കെട്ടുകെട്ടിച്ചത്.

നേരത്തേ ഏഴു മല്‍സരങ്ങളില്‍ ആറിലും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറിലേക്കു കുതിച്ച കേരളത്തിനു അസമിനെതികേ ഈ മികവ് ആവര്‍ത്തിക്കാനായില്ല. ഗ്രൂപ്പുഘട്ടത്തിലെ അവസാന കളിയില്‍ കേരളത്തിന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ചത് അസമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നു ക്വാര്‍ട്ടറില്‍ പരാഗും ടീമും വീണ്ടും സഞ്ജുവിനെയും സംഘത്തെയും കശാപ്പ് ചെയ്തത്.

SANJU SAMSON

സഞ്ജുവില്‍ നിന്നും ബാറ്റിങില്‍ മികച്ചൊരു ഇന്നിങ്‌സ് കേരളം പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം ദുരന്തമായി മാറി. നാലാം നമ്പറില്‍ ഇറങ്ങിയ സഞ്ജു ഗോള്‍ഡന്‍ ഡെക്കായാണ് ക്രീസ് വിട്ടത്. മൃണോട് ദത്തയുടെ ബൗളിങില്‍ കേരള ക്യാപ്റ്റനെ സിബ്‌സങ്കര്‍ റോയ് പിടികൂടുകയായിരുന്നു. ഏഴാം ഓവറില്‍ കേരളം അഞ്ചു വിക്കറ്റിനു 44 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു.

എന്നാല്‍ സല്‍മാന്‍ നിസാറിന്റെയും (57*) അബ്ദുള്‍ ബാസിത്തിന്റെയും (54) ഇന്നിങ്‌സുകള്‍ കേരളത്തിന്റെ മാനം കാത്തു. സല്‍മാന്‍ 44 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സുമടിച്ചപ്പോള്‍ ബാസിത് 42 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സും നേടി. ഇരുവരുടെയും ഫിഫ്റ്റികള്‍ കേരളത്തെ 20 ഓവറില്‍ ആറു വിക്കറ്റിനു 158 റണ്‍സന്ന ഭേദപ്പെട്ട ടോട്ടലിലെത്തിച്ചു.

പക്ഷെ 159 റണ്‍സെന്ന വിജയലക്ഷ്യം അസമിനു കാര്യമായ വെല്ലുവിളിുയര്‍ത്തിയില്ല. 17.1 ഓവറില്‍ വെറും നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അസം വിജയവും അതോടൊപ്പം സെമി ടിക്കറ്റും സ്വന്തമാക്കുകയായിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങി 75 റണ്ണെടുത്ത വിക്കറ്റ് കീപ്പര്‍ എസ്‌സി ഗഡിഗോന്‍കറാണ് മല്‍സരം കേരളത്തില്‍ നിന്നും തട്ടിയെടുത്തത്. 50 ബോളില്‍ ആറു ഫോറും നാലു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സിബ്‌സങ്കര്‍ റോയ് പുറത്താവാതെ 42 റണ്‍സുമെടുത്തതോടെ അസം അനായാസം വിജയത്തിലെത്തി.

അവസരം തുലച്ച് സഞ്ജു

കേരളത്തിനായി ഉജ്ജ്വല പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താനുള്ള അവസരമാണ് ടൂര്‍ണമെന്റില്‍ സഞ്ജു നഷ്ടപ്പെടുത്തിയത്. കേരളത്തെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ച് ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങിയെങ്കിലും ബാറ്റിങില്‍ ഇതാവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. എട്ടു മല്‍സരങ്ങളില്‍ ആറു ഇന്നിങ്‌സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തത്.

SANJU SAMSON

ഇവയില്‍ നിന്നും 27.60 എന്ന മോശം ശരാശരിയില്‍ നേടാനായത് 138 റണ്‍സ് മാത്രമാണ്. രണ്ടു ഫിഫ്റ്റികളോടെയായിരുന്നു ഇത്. പക്ഷെ ടൂര്‍ണമെന്റിലെ പ്രകടനം അദ്ദേഹത്തിനു ഒട്ടും തന്നെ ആഹ്ലാദിക്കാന്‍ വക വല്‍കുന്നതല്ല. 250-300 റണ്‍സെങ്കിലും സഞ്ജുവില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. 363 റണ്‍സെടുത്ത മറ്റൊരു വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. രോഹന്‍ കുന്നുമ്മല്‍ 240 റണ്‍സുമെടുത്തു.

മുഷ്താഖ് അലിയില്‍ ഫ്‌ളോപ്പായ സഞ്ജുവിനെ ഈ മാസം അവസാനത്തോടെ ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തുമോയെന്നാണ് ഇനി അറിയാനുള്ളത്. ലോകകപ്പിനു പിന്നാലെയുള്ള ടൂര്‍ണമെന്റായതിനാല്‍ മുന്‍നിര താരങ്ങള്‍ക്കു ഓസീസിനെതിരേ ഇന്ത്യ വിശ്രമം നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Story first published: Thursday, November 2, 2023, 21:30 [IST]
Other articles published on Nov 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+