For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുഷ്താഖ് അലി: അവസാന ബോളില്‍ സിക്‌സര്‍, ഹീറോയായി ഷാരൂഖ്!- തമിഴ്‌നാട് ചാംപ്യന്‍മാര്‍

നാലു വിക്കറ്റിനാണ് തമിഴ്‌നാടിന്റെ വിജയം

1

ഡല്‍ഹി: പേരിനെ ശരിവയ്ക്കുന്ന വിധം ഷാരൂഖ് ഖാന്‍ ക്രിക്കറ്റ് പിച്ചിലെ യഥാര്‍ഥ ഹീറോയായപ്പോള്‍ ത്രസിപ്പിക്കുന്ന ജയത്തോടെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാട് ചാംപ്യന്‍മാര്‍. അവസാന ബോളിലേക്കു നീണ്ട ആവേശകരമായ ഫൈനലില്‍ മനീഷ് പാണ്ഡെ നയിച്ച മുന്‍ ജേതാക്കള്‍ കൂടിയായ കര്‍ണാടകയെയാണ് വിജയ് ശങ്കറിന്റെ തമിഴ്‌നാട് നാലു വിക്കറ്റിനു മറികടന്നത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് മുഷ്താഖ് അലി ട്രോഫിക്കു തമിഴ്‌നാട് അവകാശികളായത്. ഇതോടെ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡും അവരെ തേടിയെത്തി. മൂന്നാം തവണയാണ് തമിഴ്‌നാട് കിരീടം കൈക്കലാക്കിയത്. 2006-07 പ്രഥമ സീസണിലെ ജേതാക്കളായ ശേഷം കഴിഞ്ഞ സീസണിലും ഈ സീസണിലും തമിഴ്‌നാട് വിജയ കിരീടം ചൂടുകയായിരുന്നു.

ഒരു ടി20 മല്‍സരത്തിന്റെ മുഴുവന്‍ ആവേശവും അനിശ്ചിതത്വവുമെല്ലാം നിറഞ്ഞതായിരുന്നു കലാശപ്പോരാട്ടം. 152 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു തമിഴ്‌നാടിനു കര്‍ണാടക നല്‍കിയത്. മറുപടിയില്‍ 19ാം ഓവര്‍ കര്‍ണാടക വിജയമുറപ്പിച്ചതായിരുന്നു. കാരണം അവസാനത്തെ ഓവറില്‍ തമിഴ്‌നാടിനു ജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിലൂടെ ക്രിക്കറ്റ് പ്രേമികള്‍ക്കു സുപപരിചിതനായ ഷാരൂഖും ആര്‍ സായ് കിഷോറുമായിരുന്നു ക്രീസില്‍. ബൗളറാവട്ടെ പ്രതീക് ജയ്‌നുമായിരുന്നു. ആദ്യ ബോളില്‍ സായ് കിഷോര്‍ ബൗണ്ടറിയടിച്ചു. അടുത്ത ബോളില്‍ സിംഗിള്‍, തുടര്‍ന്നൊരു വൈഡ്. മൂന്നാമത്തെ ബോളില്‍ ഷാരൂഖ് സിംഗിളെടുത്തു. നാലാത്തെ ബോളിലും സിംഗിള്‍. അഞ്ചാമത്തേത് വൈഡ്, തുടര്‍ന്നുള്ള ബോളില്‍ ഷാരൂഖ് ഡബിള്‍ നേടി. ഇതോടെ അവസാന ബോളില്‍ തമിഴ്‌നാടിനു ജയിക്കാന്‍ വേണ്ടത് അഞ്ചു റണ്‍സ്. ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ സിക്‌സര്‍ പറത്തി ഷാരൂഖ് തമിഴ്‌നാടിന്റെ വിജയം കുറിച്ചപ്പോള്‍ കര്‍ണാടക ടീം സ്തബ്ധരായി. 15 ബോളില്‍ മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം ഷാരൂഖ് 33 റണ്‍സ് അടിച്ചെടുത്തു.

2

ഓപ്പണര്‍ എന്‍ ജഗദീശന്‍ (41), ഹരി നിശാന്ത് (23), നായകന്‍ വിജയ് ശങ്കര്‍ (18) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. കര്‍ണാടകയ്ക്കു വേണ്ടി കെസി കരിയപ്പ രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ പ്രതീക് ജയ്ന്‍, കരുണ്‍ നായര്‍, വിദ്യാധര്‍ പാട്ടീല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടൂര്‍ണമെന്റില്‍ ഇതാദ്യമായല്ല ഫിനിഷറുടെ ഫോളില്‍ തമിഴ്‌നാടിനു വേണ്ടി ഫിനിഷറുടെ റോളില്‍ ഷാരൂഖ് കസറിയത്. നേരത്തേ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരേയും താരം ഒമ്പതു ബോളില്‍ പുറത്താവാതെ 19 റണ്‍സെടുത്തിരുന്നു. ഫൈനലില്‍ ആറാമനായി ഷാരൂഖ് ക്രീസിലെത്തുമ്പോള്‍ തമിഴ്‌നാടിന് 28 ബോളില്‍ വിജയിക്കാന്‍ 57 റണ്‍സ് വേണ്ടിയിരുന്നു. വിജയം കുറിച്ച അവസാന ഓവറിനെക്കൂടാതെ 17ാം ഓവറിലും 19ാം ഓവറിലും താരം ഓരോ സിക്‌സര്‍ വീതമടിച്ചിരുന്നു. 19ം ഓവരില്‍ ഒരു ബൗണ്ടറിയും ഷാരൂഖ് നേടി. 14 റണ്‍സാണ് ഈ ഓവറില്‍ തമിഴ്‌നാടിനു ലഭിച്ചത്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കര്‍ണാടക നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 151 റണ്‍സാണ് നേടിയത്. മുന്‍നിര നിരാശപ്പെടുത്തിയെങ്കിലും ലോവര്‍ ഓര്‍ഡറിന്റെ ചെറുത്തുനില്‍പ്പ് കര്‍ണാടകയെ പൊരുതാവുന്ന സ്‌കോറിലെത്തിക്കുകയായിരുന്നു. അഭിനവ് മനോഹര്‍ (46), പ്രവീണ്‍ ദുബെ (33) എന്നിവരാണ് കര്‍ണാടകയുടെ മുഖ്യ സ്‌കോറര്‍മാര്‍. അഭിനവ് 37 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. പ്രവീണാവട്ടെ 25 ബോളില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സറും നേടി. കരുണ്‍ നായരും ജെ സുചിത്തും 18 റണ്‍സ് വീതമെടുത്തപ്പോള്‍ നായകന്‍ പാണ്ഡെ 13 റണ്‍സിനു മടങ്ങി. തമിഴ്‌നാടിനായി സായ് കിഷോര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഇത്.

Story first published: Monday, November 22, 2021, 16:18 [IST]
Other articles published on Nov 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+