Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Mushtaq Ali Trophy: സഞ്ജു പതുങ്ങിയത് ഒളിക്കാനല്ല, കുതിക്കാനാണ്! കിടിലന്‍ ഫിഫ്റ്റി, കേരളം ഹാപ്പി

മുംബൈ: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തിനായി തകര്‍പ്പന്‍ ഫിഫ്റ്റിയുമായി കസറിയിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍. ഗ്രൂപ്പ് ഘട്ടത്തിലെ നാലാംറൗണ്ട് മല്‍സരത്തിലാണ് ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജു കത്തിക്കയറിയത്. നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 52 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററാവുകയായിരുന്നു. 32 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും സഞ്ജുവിനു ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിയാതെ പോയതോടെ ആരാധകര്‍ വലിയ നിരാശയിലായിരുന്നു. അദ്ദേഹത്തിനു ഇതെന്തു പറ്റിയെന്നു ആരാധകര്‍ സംശയിക്കുകയും ചെയ്തു. ഹിമാചല്‍ പ്രദേശുമായുള്ള ആദ്യ മല്‍സരത്തില്‍ അഞ്ചാം നമ്പറിലായിരുന്നു സഞ്ജു ബാറ്റ് ചെയ്തത്. പക്ഷെ രണ്ടു ബോളില്‍ ഒരു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ.

SANJU SAMSON

രണ്ടാമത്തെ കളിയില്‍ സര്‍വീസസായിരുന്നു കേരളത്തിന്റെ എതിരാളികള്‍. ഈ മല്‍സരത്തില്‍ നാലാം നമ്പറിലായിരുന്നു സഞ്ജു കളിച്ചത്. ഈ മല്‍സരത്തില്‍ 22 ബോളില്‍ 22 റണ്‍സുമായി മോശമല്ലാത്ത തുടക്കം അദ്ദേഹത്തിനു ലഭിച്ചെങ്കിലും അതു വലിയൊരു സ്‌കോറാക്കി മാറ്റാന്‍ കഴിയാതെ പുറത്തായി. ബിഹാറുമായുള്ള മൂന്നാം റൗണ്ട് മല്‍സരത്തിലാവട്ടെ സഞ്ജു ബാറ്റ് ചെയ്യാന്‍ പോലുമിറങ്ങാതെ സ്വയം പിന്‍മാറുകയായിരുന്നു.

റണ്‍ചേസില്‍ കേരളത്തിനായി ആറു പേര്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലിറങ്ങിയിട്ടും സഞ്ജുവിനെ മാത്രം കണ്ടില്ല. അദ്ദേഹം മറ്റുള്ളവരെ തന്നേക്കാള്‍ മുമ്പ് ക്രീസിലേക്കു അയക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഈ സര്‍പ്രൈസ് നീക്കത്തില്‍ ആരാധകര്‍ക്കു നിരാശയും രോഷവുമുണ്ടായിരുന്നു.

എന്നാല്‍ താന്‍ പതുങ്ങിയത് ഒളിക്കാനല്ല, മറിച്ച് കുതിക്കാനാണെന്നു ഇന്നത്തെ കളിയില്‍ സഞ്ജു കാണിച്ചു തന്നിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇത്തവണത്തെ തന്റെ ആദ്യ ഫിഫ്റ്റി കുറിച്ച അദ്ദേഹം കേരള ടീമിനെ ശക്തമായ നിലയിലെത്തിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റിനു 193 റണ്‍സെന്ന മികച്ച ടോട്ടലാണ് പടുത്തുയര്‍ത്തിയത്.

SANJU SAMSON

വളരെ ശ്രദ്ധയോടെയായിരുന്നു സഞ്ജുവിന്റെ തുടക്കം. വലിയ ആവേശമൊന്നും കാണിക്കാതെ പതിയെ ഇന്നിങ്‌സ് പടുത്തുയര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഒരു സമയത്ത് 20 ബോളില്‍ 20 റണ്‍സെന്ന നിലയിലാണ് സഞ്ജു മുന്നോട്ടുപോയത്. മൂന്നാം നമ്പറില്‍ കളിച്ച വിഷ്ണു വിനോദ് വളരെ അഗ്രസീവ് ബാറ്റിങായിരുന്നു കളിച്ചത്.

അതുകൊണ്ടു തന്നെ വിഷ്ണുവിന് മികച്ചൊരു പിന്തുണ നല്‍കാന്‍ മാത്രമാണ് സഞ്ജു ശ്രമിച്ചത്. എന്നാല്‍ വിഷ്ണു പുറത്തായ ശേഷം അവസാന ഓവറുകളില്‍ അദ്ദേഹം ടോപ് ഗിയറിലേക്കു കയറുകയായിരുന്നു. അവസാന അഞ്ചോവറില്‍ ആഞ്ഞടിച്ച സഞ്ജു അതിവേഗം റണ്‍സ് വാരിക്കൂട്ടി ടീമിനെ 200ന് അടുത്ത് വരെയെത്തിക്കുകയായിരുന്നു.

ഒടുവില്‍ 19ാം ഓവറില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു. കേരള നിരയില്‍ സഞ്ജുവിനു മാത്രമേ ഫിഫ്റ്റി കുറിക്കാനായുള്ളൂ. ഓപ്പണര്‍ വരുണ്‍ നായനാര്‍ (47), വിഷ്ണു (42), രോഹന്‍ കുന്നുമ്മല്‍ (30) എന്നവരും മികച്ച സംഭാവനകള്‍ നല്‍കി.

കേരളത്തിനു ത്രസിപ്പിക്കുന്ന വിജയം

ചണ്ഡീഗഡുമായുള്ള മല്‍സരത്തില്‍ കേരളം ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. ഏഴു റണ്‍സിന്റെ ആവേശകരമായ വിജയമാണ് കേരളം പിടിച്ചെടുത്തത്. കേരളത്തിന്റെ തുടര്‍ച്ചയായ നാലാം ജയം കൂടിയാണിത്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്താനും ഇതു കേരളത്തെ സഹായിച്ചു.

കേരളം നല്‍കിയ 194 റണ്‍സെന്ന വലിയ ടോട്ടലിലേക്കു ബാറ്റ് വീശിയ ചണ്ഡീഗഡ് ആറു വിക്കറ്റിനു 186 റണ്‍സെടുത്ത് മല്‍സരം അടിയറ വച്ചു. ക്യാപ്റ്റന്‍ മനന്‍ വോറയുടെ (95*) ഒറ്റയാള്‍ പോരാട്ടമാണ് ചണ്ഡീഗഡിനെ വിജയത്തിനു അരികില്‍ വരെയെത്തിച്ചത്. 61 ബോളുകള്‍ നേരിട്ട താരം ഒമ്പതു ഫോറും മൂന്നു സിക്‌സറുമടിച്ചു.

Story first published: Saturday, October 21, 2023, 15:41 [IST]
Other articles published on Oct 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+