Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Mushtaq Ali Trophy: വിശ്വസിക്കാന്‍ കൊള്ളില്ല! സഞ്ജു വീണ്ടും തെളിയിച്ചു, അവസരം പാഴാക്കി

മുംബൈ: സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ അവസാനത്തെ ഗ്രൂപ്പ് മല്‍സരത്തില്‍ കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിങില്‍ ഫ്‌ളോപ്പ്. ഗ്രൂപ്പ് ബി മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിലെ ടീമംഗമായ റിയാന്‍ പരാഗ് നയിച്ച അസമിനെതിരേയാണ് സഞ്ജു നിരാശപ്പെടുത്തിയത്. അഞ്ചാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹത്തിനു വെറും എട്ടു റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഏഴു ബോളില്‍ ഒരു ഫോറടക്കമായിരുന്നു ഇത്. അവിനവ് ചൗധരിയുടെ ബൗളിങില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് സഞ്ജു ക്രീസ് വിട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കേരളം ഒമ്പതോവറില്‍ മൂന്നു വിക്കറ്റിനു 40 റണ്‍സെന്ന നിലയില്‍ പതറവെയാണ് സഞ്ജു ക്രീസിലെത്തിയത്. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത് വലിയൊരു ഇന്നിങ്‌സുമായി അദ്ദേഹം കേരളത്തെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവരുമെന്നു പ്രതീക്ഷിച്ചെങ്കിലും അതു സംഭവിച്ചില്ല. വെറും ഏഴു ബോളുകളുടെ ആയുസ് മാത്രമേ സഞ്ജുവിനുണ്ടായുള്ളൂ. 11ാം ഓവറില്‍ അദ്ദേഹം പുറത്തായതോടെ കേരളം നാലിനു 54ലേക്കു വീഴുകയും ചെയ്തു.

SANJU SAMSON

എങ്കിലും മല്‍സരത്തില്‍ ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്താന്‍ കേരളത്തിനു സാധിച്ചു. നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് കേരളം നേടിയത്. വാലറ്റത്ത് ഓള്‍റൗണ്ടര്‍ അബ്ദുള്‍ ബാസിത്തിന്റെ പ്രകടനമാണ് ഒരു ഘട്ടത്തില്‍ ആറിനു 63 റണ്‍സിലേക്കു കൂപ്പുകുത്തിയ കേരളത്തിന്റെ മാനംകാത്തത്. ബാസിത്ത് പുറത്താവാതെ 46 റണ്‍സ് നേടി. 31 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ നാലു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെട്ടിരുന്നു.

31 റണ്‍സെടുത്ത ഓപ്പണര്‍ രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 32 ബോളില്‍ രണ്ടു ഫോര്‍ മാത്രമേ രോഹന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. വരുണ്‍ നായനാര്‍ (2), സല്‍മാന്‍ നിസാര്‍ (8), വിഷ്ണു വിനോദ് (5), സിജോമോന്‍ ജോസഫ് (0) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ബാസിത്തിനൊപ്പം 18 റണ്‍സോടെ സച്ചിന്‍ ബേബി പുറത്താവാതെ നിന്നു.

സ്ഥിരത പുലര്‍ത്താതെ സഞ്ജു

ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താന്‍ സഞ്ജുവിനു മുന്നിലുള്ള ഏറ്റവും നല്ല അവസരമായിരുന്നു ഈ ടൂര്‍ണമെന്റ്. പക്ഷെ പതിവു പോലെ ബാറ്റിങില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നതില്‍ അദ്ദേഹം ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. ബാറ്റിങില്‍ തന്നെ വിശ്വസിക്കാന്‍ കൊളളില്ലെന്നു സഞ്ജു അസമിനെതിരായ കളിയിലൂടെ വീണ്ടും തെളിയിക്കുകയും ചെയ്തു.

ഏഴു മല്‍സരങ്ങളിലെ അഞ്ചു ഇന്നിങ്‌സുകളിലാണ് കേരളത്തിനായി സഞ്ജു ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 34.50 ശരാശരിയില്‍ 146.80 സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്തത് 138 റണ്‍സ് മാത്രമാണ്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ഫിഫ്റ്റികള്‍ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള മൂന്നു ഇന്നിങ്‌സുകളിലും സഞ്ജു ബാറ്റിങില്‍ ക്ലിക്കായില്ല.

SANJU SAMSON

ഹിമാചല്‍ പ്രദേശുമായുള്ള ആദ്യ മല്‍സരത്തില്‍ രണ്ടു ബോളില്‍ ഒരു റണ്‍സ് മാത്രമെടുത്ത് സഞ്ജു പുറത്താവുകയായിരുന്നു. രണ്ടാമത്തെ കളിയില്‍ സര്‍വീസസായിരുന്നു കേരളത്തിന്റെ എതിരാളികള്‍. ഈ മല്‍സരത്തില്‍ 22 റണ്‍സില്‍ വച്ച് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തി. മൂന്നാമത്തെ കളിയില്‍ ബിഹാറിനെതിരേ സഞ്ജു ബാറ്റ് ചെയ്യാതെ സ്വയം മാറി നിന്നത് ആരാധകരെ നിരാശപ്പെടുത്തി.

ചണ്ഡീഗഡുമായുള്ള നാലാമത്തെ കളിയിലായിരുന്നു ടൂര്‍ണമെന്റില്‍ സഞ്ജുവിന്റെ ആദ്യ ഫിഫ്റ്റി. 32 ബോളില്‍ 52 റണ്‍സ് അദ്ദേഹം നേടി. എന്നാല്‍ സിക്കിമുമായുള്ള അടുത്ത മല്‍സരത്തില്‍ സഞ്ജു വീണ്ടും ബാറ്റ് ചെയ്തില്ല. അവസാനമായി ഒഡീഷയ്‌ക്കെതിരായ കളിയില്‍ അദ്ദേഹം വീണ്ടുമൊരു ഫിഫ്റ്റി കുറിക്കുകയും ചെയ്തു. 31 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടക്കം സഞ്ജു പുറത്താവാതെ 55 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.

Story first published: Friday, October 27, 2023, 13:22 [IST]
Other articles published on Oct 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+