Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Mushtaq Ali Trophy: പരാഗ് ഇന്ത്യന്‍ ടീമിലേക്ക്? തുടരെ 7ാം ഫിഫ്റ്റി! സഞ്ജുവിന് എട്ടിന്റെ പണി

സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ അവിശ്വസനീയ ഫോമില്‍ തുടരുന്ന അസം ക്യാപ്റ്റന്‍ റിയാന്‍ പരാഗ് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി ഏഴാമത്തെ മല്‍സരത്തിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയാണ് താരം മികവ് തെളിയിച്ചത്. ഇതോടെ ഇന്ത്യന്‍ ടീമിലേക്കും പരാഗിനു വിളിയെത്തിയേക്കുമെന്നു ഏറെക്കുറെ ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്. ഒാസ്‌ട്രേലിയക്കെതിരേ ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ പരാഗിനു ഇടം ലഭിച്ചേക്കും.

ലോക ക്രിക്കറ്റ് ചരിത്രത്തില്‍ നേരത്തേ ആറു പേരാണ് ടി20യില്‍ തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ ഫിഫ്റ്റി നേടിയിട്ടുള്ളത്. ഇന്ത്യയടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്, ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, സിംബാബ്‌വെയുടെ ഹാമില്‍റ്റണ്‍ മസകാഡ്സ, പാകിസ്താന്റെ കമ്രാന്‍ അക്മല്‍, ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഡെവന്‍ കോണ്‍വേ എന്നിവരായിരുന്നു ലോക റെക്കോര്‍ഡ് പങ്കിട്ടത്.

RIYAN PARAG

മുഷ്താഖ് അലി ട്രോഫിയില്‍ കേരളവുമായി കുറച്ചു ദിവസം മുമ്പ് നടന്ന അവസാനത്തെ ഗ്രൂപ്പ് മല്‍സരത്തില്‍ ആറാം ഫിഫ്റ്റി നേടിയതോടെ പരാഗ് ഈ ലോക റെക്കോര്‍ഡ് തകര്‍ത്തിരുന്നു. ഇതിനു ശേഷമാണ് പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ ഏഴാമത്തെയും ഫിഫ്റ്റി നേടി പരാഗ് റെക്കോര്‍ഡ് ഒന്നുകൂടി മെച്ചപ്പെടുത്തിയത്.

ബംഗാളിനെ അസം എട്ടു വിക്കറ്റിനു കെട്ടുകെട്ടിച്ച മല്‍സരത്തിലായിരുന്നു പരാഗിന്റെ ഉജ്ജ്വല ഇന്നിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത ബംഗാളിനെ 20 ഓവറില്‍ എട്ടു വിക്കറ്റിനു 138 റണ്‍സിലൊതുക്കാന്‍ അസമിനു കഴിഞ്ഞു. മറുപടിയില്‍ 17.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അസം ലക്ഷ്യത്തിലെത്തുകയും ചെയ്തു.

31 ബോളില്‍ പുറത്താവാതെ 50 റണ്‍സാണ് പരാഗ് സ്‌കോര്‍ ചെയ്തത്. നാലു സിക്‌സറുകളും രണ്ടു ഫോറുമടക്കമായിരുന്നു ഇത്. ബാറ്റിങില്‍ മാത്രമല്ല രണ്ടു വിക്കറ്റുകളോടെ ബൗളിങിലും പരാഗ് മിന്നിച്ചിരുന്നു. നാലോവറില്‍ 23 റണ്‍സിനു രണ്ടു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

വ്യാഴാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന കേരളമാണ് അസമിന്റെ എതിരാളികള്‍. നേരത്തേ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കേരളത്തെ തുരത്താന്‍ അസമിനായിരുന്നു. ടൂര്‍ണമെന്റില്‍ സഞ്ജുവിനും സംഘത്തിനും നേരിട്ട ഏക തോല്‍വിയും ഇതു തന്നെയായിരുന്നു.

ഐപിഎല്ലില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായിക്കൊണ്ടിരുന്നിട്ടും രാജസ്ഥാന്‍ റോയല്‍സും ക്യാപ്റ്റന്‍ സഞ്ജു സാംസണും എന്തുകൊണ്ടാണ് തന്നില്‍ വിശ്വാസം കൈവിടാതെ വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നതെന്നു മുഷ്താഖ് അലി ട്രോഫിയില്‍ പരാഗ് കാണിച്ചു തന്നിരിക്കുകയാണ്.

parag

അസമിനായി എട്ടു മല്‍സരങ്ങളില്‍ നിന്നും 122.50 എന്ന അവിശ്വസനീയ ശരാശരിയില്‍ 189.18 സ്‌ട്രൈക്ക് റേറ്റോടെ പരാഗ് വാരിക്കൂട്ടിയത് 490 റണ്‍സാണ്. ബൗളിങിലാവട്ടെ 19.63 ശരാശരിയില്‍ 6.96 ഇക്കോണമി റേറ്റില്‍ 11 വിക്കറ്റുകളെടുക്കുകയും ചെയ്തു.

ആദ്യ മല്‍സരത്തില്‍ 19 ബോളില്‍ 45 റണ്‍സ് അടിച്ചെടുത്തു കൊണ്ടാണ് പരാഗ് ടൂര്‍ണമെന്റില്‍ തുടങ്ങിയത്. രണ്ടാമത്തെ കളിയില്‍ 34 ബോളില്‍ നിന്നും 61 റണ്‍സുമായി കസറിയ ശേഷം അദ്ദേഹം ഫിഫ്റ്റിയുടെ കൂട്ട് വിട്ടിട്ടില്ല. ശേഷമുള്ള എല്ലാ കളിയിലും പരാഗ് ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുകയായിരുന്നു.

76* (37 ബോള്‍), 53* (29 ബോള്‍), 76 (39 ബോള്‍), 72 (37 ബോള്‍), 57* (33 ബോള്‍), 50* (31 ബോള്‍) എന്നിങ്ങനെയാണ് ശേഷിച്ച ആറിന്നിങ്‌സുകളില്‍ താരത്തിന്റെ സ്‌കോറുകള്‍. കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ മാത്രമല്ല സിക്‌സറുകളുടെ കാര്യത്തിലും പരാഗ് ചരിത്രം കുറിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു എഡിഷനില്‍ കൂടുതല്‍ സിക്‌സറുള്‍ നേടിയ താരമായി അദ്ദേഹം മാറി. എട്ടിന്നിങ്‌സുകളില്‍ നിന്നും പരാഗ് അടിച്ചെടുത്തത് 39 സിക്‌സറുകളാണ്.

Story first published: Wednesday, November 1, 2023, 6:46 [IST]
Other articles published on Nov 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+