For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Mushtaq Ali Trophy: സഞ്ജുവിനു മുന്നില്‍ പരാഗിന്റെ വിളയാട്ടം! കുറിച്ചത് ചരിത്രം, ടി20യില്‍ ആദ്യം

ഐപിഎല്ലില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റുവാങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ യുവതാരം റിയാന്‍ പരാഗിനു ചരിത്രനേട്ടം. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഇന്നു കേരളത്തിനെതിരേയാണ് അസമിന്റെ ക്യാപ്റ്റന്‍ കൂടിയായ താരം മിന്നിച്ചത്. ഐപിഎല്ലില്‍ തന്റെ ക്യാപ്റ്റനായ സഞ്ജു സാംസണ്‍ നയിച്ച കേരളത്തെ പരാഗ് വീഴ്ത്തുകയും ചെയ്തു. തുടര്‍ച്ചയായ ആറു ജയങ്ങള്‍ക്കു ശേഷം കേരളത്തിന്റെ ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്.

കേരളത്തെ ആറു വിക്കറ്റിനു 127 റണ്‍സിലൊതുക്കിയ അസം മൂന്നു ബോളും രണ്ടു വിക്കറ്റും ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. തോറ്റെങ്കിലും കേരളം നേരത്തേ തന്നെ നോക്കൗട്ടിലേക്കു യോഗ്യത നേടിയിരുന്നു. കേരളത്തിനെതിരേ അസം രണ്ടു വിക്കറ്റിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ പരാഗായിരുന്നു ടീമിന്റെ ഹീറോ. നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം പുറത്താവാതെ 57 റണ്‍സെടുത്തു.

RIYAN PARAG

വെറും 33 ബോളുകളില്‍ നിന്നായിരുന്നു ഇത്. ആറു സിക്‌സറുകളും ഒരു ഫോറുമടക്കമായിരുന്നു ഇത്. ഈ മല്‍സരത്തിലെ ഫിഫ്റ്റിയോടെ ടി20യില്‍ മറ്റൊരു താരത്തിനുമില്ലാത്ത വമ്പന്‍ റെക്കോര്‍ഡും പരാഗ് സ്വന്തമാക്കി. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി ആറു ഫിഫ്റ്റികളടിച്ച ലോകത്തിലെ ആദ്യ താരമായാണ് പരാഗ് മാറിയത്.

ഗ്രൂപ്പുഘട്ടത്തില്‍ ഏഴു മല്‍സരങ്ങളാണ് അസമിനുണ്ടായിരുന്നത്. ആദ്യ കളിയില്‍ 19 ബോളില്‍ 45 റണ്‍സ് പരാഗ് അടിച്ചെടുത്തിരുന്നു. അതിനു ശേഷം കളിച്ച എല്ലാ മല്‍സരങ്ങളിലും ഫിഫ്റ്റിയടിച്ചാണ് പരാഗ് അവിശ്വസനീയ റക്കോര്‍ഡിട്ടത്.

രണ്ടാമത്തെ മല്‍സരത്തില്‍ ബിഹാറിനെതിരേ 34 ബോളില്‍ 61ഉം മൂന്നാമത്തേതില്‍ സര്‍വീസസിനെതിരേ 37 ബോളില്‍ പുറത്താവാതെ 76ഉം നാലാമത്തേതില്‍ സിക്കിമിനെതിരേ 29 ബോളില്‍ പുറത്താവാതെ 53ഉം അഞ്ചാമത്തേതില്‍ ചണ്ഡീഗഡിനെതിരേ 39 ബോളില്‍ 76ഉം ആറാമത്തേതില്‍ ഹിമാചല്‍ പ്രദേശനെതിരേ 37 ബോളില്‍ 72ഉം അവസാന കളിയില്‍ 33 ബോളില്‍ പുറത്താവാതെ 57ഉം റണ്‍സെടുത്ത് താരം ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തുകയായിരുന്നു.

ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ടൂര്‍ണമെന്റെ ടോപ്‌സ്‌കോററും കൂടിയാണ് പരാഗ്. ഏഴു മല്‍സങ്ങളില്‍ നിന്നും 110 ശരാശരിയില്‍ 192.98 സ്‌ട്രൈക്ക് റേറ്റില്‍ താരം വാരിക്കൂട്ടിയത് 440 റണ്‍സാണ്. ഗ്രൂപ്പുഘട്ടത്തില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ചതും പരാഗ് തന്നെയാണ്.

ഏഴു മല്‍സരങ്ങളില്‍ നിന്നും താരം വാരിക്കൂട്ടിയത് 35 സിക്‌സറുകളാണ്. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും തിളങ്ങാന്‍ പരാഗിനു സാധിച്ചു. ഏഴിന്നിങ്‌സുകളില്‍ നിന്നും 7.14 ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റുകളാണ് അദ്ദേഹം വീഴത്തിയത്.

PARAG SANJU

ഐപിഎല്ലിന്റെ അടുത്ത സീസണ്‍ വരാനിരിക്കെ പരാഗിന്റെ ഉജ്ജ്വല പ്രകടനം സഞ്ജുവിനെയും രാജസ്ഥാന്‍ റോയല്‍സിനെയും തീര്‍ച്ചയായും ആവേശത്തിലാക്കുമെന്നുറപ്പാണ്. മുന്‍ സീസണുകളില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായിക്കൊണ്ടിരുന്നിട്ടും പരാഗിനു പ്ലെയിങ് ഇലവനില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരുന്നു.

ഇതോടെ റോയല്‍സ് ടീം മാനേജ്‌മെന്റിനെതിരേ ആരാധകരും രംഗത്തു വന്നിരുന്നു. അവസരങ്ങള്‍ തുടച്ചയായി തുലച്ചുകൊണ്ടിരുന്നിട്ടും എന്തുകൊണ്ടാണ് പരാഗിനു വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്നതെന്നായിരുന്നു പലരുടെയും ചോദ്യം. വരാനിരിക്കുന്ന സീസണിനു മുമ്പ് പരാഗിനെ റോയല്‍സ് തീര്‍ച്ചയായും ഒഴിവാക്കുമെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മുഷ്താഖ് അലി ട്രോഫിയിലെ മാജിക്കല്‍ പ്രകടനത്തോടെ താരം റോയല്‍സ് മാനേജ്‌മെന്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. റോയല്‍സിന്റെ മാച്ച് വിന്നറാവാന്‍ തനിക്കു സാധിക്കുമെന്ന സൂചന കൂടിയാണ് പരാഗ് നല്‍കിയിരിക്കുന്നത്. വരും സീസണിലും താരത്തെ റോയല്‍സ് നിലനിര്‍ത്തുമെന്നു ഏറെക്കുറെ ഉറപ്പാവുകയും ചെയ്തിരുക്കുകയാണ്.

Story first published: Friday, October 27, 2023, 19:08 [IST]
Other articles published on Oct 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+