Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Mushtaq Ali Trophy: റണ്‍വേട്ടയില്‍ പരാഗ് 'അഞ്ഞൂറാന്‍', നാലാമന്‍ തിലക്, സഞ്ജു ടോപ്പ് 5ല്‍ പോലുമില്ല

ഐപിഎല്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടി20 ടൂര്‍ണമെന്റായ സയ്ദ് മുഷ്താഖ് അലി ട്രോഫി അവസാനിച്ചിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി പഞ്ചാബാണ് ഇത്തവണ ചാംപ്യന്‍പട്ടത്തിനു അവകാശികളായത്. മൊഹാലിയില്‍ നടന്ന കലാശപ്പോരില്‍ ക്രുനാല്‍ പാണ്ഡ്യ നയിച്ച ബറോഡയെ തകര്‍ത്താണ് പഞ്ചാബ് കപ്പുയര്‍ത്തിയത്. ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായ ഇന്ത്യയുടെ പല പ്രധാനപ്പെട്ട താരങ്ങളും മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കാനിറങ്ങിയിരുന്നു.

ബാറ്റിങില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഐപിഎല്ലിലെ 10 മിന്നും താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. റണ്‍വേട്ടയില്‍ ഇത്തവണ തലപ്പത്തെത്തിയത് ഒരു സര്‍പ്രൈസ് താരമാണ്. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് റണ്‍വേട്ടയില്‍ ഒന്നാമന്‍. അസം ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം 10 മല്‍സരങ്ങളില്‍ നിന്നും വാരിക്കൂട്ടിയത് 510 റണ്‍സാണ്.

RIYAN PARAG

500നു മുകളില്‍ റണ്‍സ് ടൂര്‍ണമെന്റില്‍ നേടിയ ഏക താരവും പരാഗായിരുന്നു. 85 ശരാശരിയില്‍ 182.70 സ്‌ട്രൈക്ക് റേറ്റിലാണിത്. തുടര്‍ച്ചയായി ഏഴു മല്‍സരങ്ങളില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി പുതിയ ലോക റെക്കോര്‍ഡിനും പരാഗ് അവകാശിയായിരുന്നു.

പഞ്ചാബ് ടീമിന്റെ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ അദ്ദേഹം 10 മല്‍സരങ്ങളില്‍ നിന്നും 485 റണ്‍സ് അടിച്ചെടുത്തിരുന്നു. 48.50 ശരാശരിയില്‍ 192.46 സ്‌ട്രൈക്ക് റേറ്റിലാണിത്. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും അഭിഷേക് നേടുകയും ചെയ്തു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു.

മുഷ്താഖ് അലി ട്രോഫിയില്‍ തലപ്പത്തു മാത്രമല്ല മൂന്നംസ്ഥാനത്തും ഒരു സര്‍പ്രൈസ് താരമണ്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണിത്. ബറോഡ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം 10 മല്‍സരങ്ങളില്‍ നിന്നും 64.60 ശരാശരിയില്‍ 132.92 സ്‌ട്രൈക്ക് റേറ്റോടെ 323 റണ്‍സെടുത്തിരുന്നു. മൂന്നു ഫിഫ്റ്റികളും ക്രുനാല്‍ നേടി.

ഐപിഎല്ലിലെ സെന്‍സേഷനും മുംബൈ ഇന്ത്യന്‍സ് യുവതാരവുമായ തിലക് വര്‍മ ഈ ലിസ്റ്റില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന തിലക് ഏഴു കളിയില്‍ നിന്നും 288 റണ്‍സെടുത്തിരുന്നു. 96 എന്ന തകര്‍പ്പന്‍ ശരാശരിയും 143.28 എന്ന സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും തിലക് സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.

അഞ്ചാമന്‍ ഇന്ത്യയുടെ അടുത്ത സൂപ്പര്‍ ഫിനിഷറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന റിങ്കു സിങാണ്. ഉത്തര്‍ പ്രദേശിനായി കളിച്ച റിങ്കു ഏഴു മല്‍സരങ്ങളില്‍ നിന്നും 85.33 ശരാശരിയില്‍ 170.66 സ്‌ട്രൈക്ക് റേറ്റോടെ 256 റണ്‍സെടുത്തു. മൂന്നു ഫിഫ്റ്റികളും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മിന്നും താരം തന്റെ പേരില്‍ കുറിച്ചിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവതാരം റുതുരാജ് ഗെയ്ക്വാദാണ് ഐപിഎല്‍ താരങ്ങളില്‍ മിന്നിച്ച മറ്റൊരാള്‍. മഹാരാഷ്ട്ര ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു റുതുരാജ്. ആറു മല്‍സരങ്ങളില്‍ നിന്നും 244 റണ്‍സാണ് റുതുരാജിന്റെ സമ്പാദ്യം. ഒരു ഫിഫ്റ്റി മാത്രമേ അദ്ദേഹത്തിനു കുറിക്കാനായുള്ളൂ.

SANJU SAMSON

റുതുരാജ് കഴിഞ്ഞാല്‍ ഏഴാമന്‍ യശസ്വി ജയ്‌സ്വാളാണ്. മുംബൈയ്ക്കു വേണ്ടിയാണ് രാജസ്ഥാന്‍ റോയല്‍സ് താരം കളിച്ചത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 244 റണ്‍സും നേടി. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെട്ടിരുന്നു. ഉത്തര്‍ പ്രദേശിന്റെ നിതീഷ് റാണയാണ് എട്ടാമത്. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹം ഏഴു കളിയില്‍ നിന്നും 203 റണ്‍സെടുത്തിരുന്നു.

ഒമ്പതാം സ്ഥാനത്തു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വമ്പനടിക്കാരനായ താരം ശിവം ദുബെയാണ്. മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈ ടീമിന്റെ ഭാഗമായിരുന്ന ദുബെ എട്ടു മല്‍സരങ്ങളില്‍ നിന്നും 129.25 സ്‌ട്രൈക്ക് റേറ്റല്‍ 190 റണ്‍സ് നേടി.

മലയാളി താരവും രാജസ്ഥാന്‍ റോല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണിനു പത്താംസ്ഥാനമേയുള്ളൂ. കേരള ടീമിന്റെ നായകന്‍ കൂടിയായ അദ്ദേഹം ആറിന്നിങ്‌സുകളില്‍ നിന്നും നേടിയത് വെറും 138 റണ്‍സാണ്. രണ്ടു ഫിഫ്റ്റികള്‍ സഞ്ജു കുറിച്ചെങ്കിലും ബാക്കിയുള്ളവയില്‍ നിരാശപ്പെടുത്തി.

Story first published: Tuesday, November 7, 2023, 15:03 [IST]
Other articles published on Nov 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+