For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Mushtaq Ali Trophy: 153 കിമി വേഗം! ഉമ്രാന്‍ സൂക്ഷിച്ചോ, ഞെട്ടിച്ച് സഞ്ജുവിന്റെ മുന്‍ തുറുപ്പുചീട്ട്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഷുഐബ് അക്തറെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന താരമാണ് ജമ്മു കാശ്മീരില്‍ നിന്നുള്ള യുവ പേസര്‍ ഉമ്രാന്‍ മാലിക്ക്. 150 കിമിക്കു മുകളില്‍ വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്യാനുള്ള മിടുക്കാണ് ഉമ്രാനെ ശ്രദ്ധേയനാക്കിയത്. ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്കു അടുത്തിടെ ഉമ്രാന്‍ വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ ഉമ്രാന് ഭീഷണിയായി ഇന്ത്യയുടെ മറ്റൊരു യുവ പേസര്‍ 150 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്ത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ചില ശ്രദ്ധേയമായ പ്രകടനങ്ങളും നടത്തിയിട്ടുമുള്ള കാര്‍ത്തിക് ത്യാഗിയാണ് തനിക്കും ഉമ്രാന്റെ വേഗതയില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുമെന്നു കാണിച്ചു തന്നിരിക്കുന്നത്. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഉത്തര്‍ പ്രദേശിനു വേണ്ടിയായിരുന്നു ത്യാഗിയുടെ തീപ്പൊരി പ്രകടനം.

KARTIK TYAGI

ഗുജറാത്തുമായുള്ള മല്‍സരത്തിലായിരുന്നു 152.6 കിമി വേഗതയിലുള്ള പന്തെറിഞ്ഞ് താരം വാര്‍ത്തകളില്‍ നിറഞ്ഞത്. കൂടാതെ 152 കിമി വേഗതയുള്ള മറ്റൊരു ബോള്‍ കൂടി എറിയാന്‍ ത്യാഗിക്കു സാധിച്ചു. ഈ മല്‍സരത്തില്‍ അദ്ദേഹത്തിന്റെ ശരാശരി വേഗത 142.8 കിമിയായിരുന്നു. 2020ലെ അണ്ടര്‍ 19 ലോകകപ്പില്‍ റണ്ണറപ്പായയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതോടെയാണ് ത്യാഗി ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്.

യശസ്വി ജയ്‌സ്വാള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെുക്കപ്പെട്ടപ്പോള്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയത് രവി ബിഷ്‌നോയ് ആയിരുന്നു. ഈ രണ്ടു പേര്‍ക്കും ശേഷം അവസാനമായി ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറിയ തിലക് വര്‍മയും ഈ ടീമിനു വേണ്ടി കളിച്ചിരുന്നു.

KARTIK TYAGI

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീയുടെ ബൗളിങ് ആഷനുള്ള ത്യാഗിക്കു പിന്നാലെ ഐപിഎല്ലിലേക്കും വിളിയെത്തി. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി താരം 2020, 21 സീസണകളിലായി 13 വിക്കറ്റുകളെടുക്കുകയും ചെയ്തു. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ 2021ലെ സീസണില്‍ ഡെത്ത് ഓവറുകളില്‍ ത്യാഗി മിന്നിച്ചിരുന്നു. റോയല്‍സ് വിട്ട് 2022ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തിയ ശേഷം ത്യാഗിക്കു കഴിവ് തെളിയിക്കാന്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല. വെറും അഞ്ചു മല്‍സരങ്ങളാണ് രണ്ടു സീസണുകളിലായി പേസര്‍ കളിച്ചത്.

ഇതിനിടെ ചില പരിക്കുകളും ത്യാഗിയെ വേട്ടയാടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഷ്താഖ് അലി ട്രോഫിയില്‍ മിന്നല്‍ വേഗതയില്‍ ബൗള്‍ ചെയ്ത് താരം ഒരിക്കല്‍ക്കൂടി മികവ് തെളിയിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ താരത്തെ ആരാധകര്‍ വാനോളം പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. കരിയറില്‍ മുന്നേറണമെങ്കില്‍ ഹൈദരാബാദ് വിട്ട് ഐപിഎല്ലിന്റെ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിലേക്കു വരാനും ത്യാഗിയോടു ആരാധകര്‍ ആവശ്യപ്പെടുന്നു.

ലോകോത്തര ഫാസ്റ്റ് ബൗളറായി മാറാന്‍ കാര്‍ത്തിക് ത്യാഗിക്കു ശരിയായ ഗൈഡന്‍സ് ആവശ്യമാണ്. മുംബൈ ഇന്ത്യന്‍സാണ് നിങ്ങള്‍ക്കു പറ്റിയ തട്ടകം. മികച്ച ബൗളറായി മുംബൈ നിങ്ങളെ മാറ്റിയെടുക്കുമെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

ഒരുപാട് പരിക്കുകള്‍ വേട്ടയാടിയിട്ടും മതിയായ ഗെയിം ടൈം ലഭിക്കാതിരുന്നിട്ടും കാര്‍ത്തിക് ത്യാഗിയുടെ വേഗതയില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല. 150 കിമിക്കു മുകളില്‍ വേഗതയില്‍ അദ്ദേഹം ബൗള്‍ ചെയ്തിരിക്കുകയാണ്. ഇതു ഗംഭീരം തന്നെയാണെന്നും ആരാധകര്‍ പുകഴ്ത്തി.

Story first published: Tuesday, October 31, 2023, 18:13 [IST]
Other articles published on Oct 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+