Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു എന്താണിങ്ങനെ? മിസ്സായത് ഉറപ്പായിരുന്ന സെഞ്ച്വറി!! അനായാസം ജയിച്ച് കേരളം

ഹൈദരാബാദ്: സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണണമെന്റില്‍ തകര്‍പ്പന്‍ ജയവുമായി ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കേരളം. ഗ്രൂപ്പ് ഇയിലെ മൂന്നാം റൗണ്ട് മല്‍സരത്തില്‍ നാഗാലാന്‍ഡിനെ എട്ടു വിക്കറ്റിനാണ് കേരളം കെട്ടുകെട്ടിച്ചത്. സ്ഥിരം ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അഭാവത്തില്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളാ ടീമിനെ നയിച്ചത്.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കേരളാ നയിക്കുകയും ഓപ്പണറായി കളിക്കുകയും ചെയ്ത സഞ്ജുവിന്റെ അഭാവം സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്തിരിക്കുകയാണ് ആരാധകര്‍. നാഗാലാന്‍ഡിനെതിരേ ടീമിന്റെ ഹീറോയാവാനുള്ള അവസരം കൂടിയാണ് അദ്ദേഹം പാഴാക്കിയതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ROHAN KUNNUMMAL

മിന്നും ജയം

കേരളത്തിനെതിരായ മല്‍സരത്തില്‍ ടോസിനു ശേഷ നാഗാലാന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീനും സംഘവും ഉജ്ജ്വല ബൗളിങിലൂടെ അവരെ വരിഞ്ഞുകെട്ടുകയായിരുന്നു. 20 ഓവറില്‍ എട്ടു വിക്കറ്റിനു 120 റണ്‍സ് നേടാനെ അവര്‍ക്കു സാധിച്ചുള്ളൂ. 32 റണ്‍സെടുത്ത ഷാംപ്രി തെരാംഗാണ് നാഗാലാന്‍ഡിന്റെ ടോപ്‌സ്‌കോററായത്. കേരളത്തിനായി എന്‍ ബേസില്‍ മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റുകളെടുത്തു.

റണ്‍ചേസില്‍ വളരെ അനായാസമാണ് കേരളം ജയിച്ചുകയറിയത്. വെറും 11.2 ഓവറില്‍ രണ്ടു വിക്കറ്റിനു ടീം ജയത്തിലേക്കു കുതിച്ചെത്തി. ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെ (57) ഇടിവെട്ട് ഫിഫ്റ്റിയും സച്ചിന്‍ ബേബിയുടെ (48*) ഇന്നിങ്‌സുമാണ് കേരളത്തിന്റെ ജയം എളുപ്പമാക്കിയത്.

ഐപിഎല്‍ മെഗാ ലേലത്തില്‍ തഴയപ്പെട്ട രോഹന്‍ ഈ കളിയിലൂടെ അതിനു മറുപടി നല്‍കുകയായിരുന്നു. 28 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും മൂന്നു സിക്‌സറുമുണ്ടായിരുന്നു. സച്ചിന്‍ 31 ബോളില്‍ ആറു ഫോറും ഒരു സിക്‌സറും നേടി. നായകന്‍ സഞ്ജു സാംസണിന്റെ അഭാവത്തില്‍ ഓപ്പണിങിലേക്കു നറുക്കുവീണ വിഷ്ണു വിനോദിനു രണ്ടു റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

സഞ്ജു എവിടെ?

ഈ മല്‍സരത്തിനുള്ള കേരളത്തിന്റെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ എവിടെപ്പോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. നേരത്തേ ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ ഓപ്പണറായെത്തിയ അദ്ദേഹം കസറിയിരുന്നു. 45 ബോളില്‍ നിന്നും 10 ഫോറും മൂന്നു സിക്‌സറുമടക്കം 75 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഈ മല്‍സത്തില്‍ കേരളം എട്ടു വിക്കറ്റിന്റെ ജയവും സ്വന്തമാക്കി.

SANJU SAMSON

എന്നാല്‍ റുതുരാജ് ഗെയ്ക്വാദ് നയിച്ച മഹാരാഷ്ട്രയുമായുളള കളിയില്‍ അദ്ദേഹത്തിനു ഈ ഫോം ആവര്‍ത്തിക്കാനായില്ല. 15 ബോളില്‍ മൂന്നു ഫോറടക്കം 19 റണ്‍സെടുത്ത് സഞ്ജു പുറത്താവുകയായിരുന്നു. ഇതിന്റെ ക്ഷീണം ദുര്‍ബലരായ നാഗാലാന്‍ഡിനെതിരേ അദ്ദേഹം തീര്‍ക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ സഞ്ജു ഈ മല്‍സരം കളിച്ചതുമില്ല. എന്തുകൊണ്ടാണ് അദ്ദേഹം ഈ കളിയില്‍ നിന്നും വിട്ടുനിന്നതെന്നു വ്യക്തമല്ല.

ചോദ്യം ചെയ്ത് ഫാന്‍സ്

നാഗാലാന്‍ഡുമായുള്ള കളിയില്‍ സഞ്ജു സാംസണിന്റെ അഭാവത്തെ ചോദ്യം ചെയ്തിക്കുകയാണ് ആരാധകര്‍. എന്തുകൊണ്ടാണ് സഞ്ജു സാംസണ്‍ ഈ മല്‍സം കളിക്കാതിരുന്നത്? ഇതു അദ്ദേഹം പലപ്പോഴും ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്.

കേരളത്തിനായി കളിക്കുമ്പോള്‍ ദുര്‍ബലരായ എതിരാളികള്‍ക്കെതിരേയാണ് മല്‍സരമെങ്കില്‍ സഞ്ജു സ്വയം ബാറ്റിങില്‍ താഴേക്കിറങ്ങുകയോ, മറ്റുള്ളവര്‍ക്കു അവസരം നല്‍കുന്നതിനായി ബ്രേക്കെടുക്കുകയോ ചെയ്യും. ആരും ചെയ്യാത്ത കാര്യമാണിത്.

ചെറിയ ടീമുകള്‍ക്കെതിരേ കളിക്കുമ്പോള്‍ സെഞ്ച്വറിയോ, ഡബിള്‍ സെഞ്ച്വറിയോ നേടി അതു മുതലാക്കാനാണ് ഏതൊരു ക്രിക്കറ്ററും ശ്രമിക്കുക. പക്ഷെ സഞ്ജു നേരെ തിരിച്ചാണ്. ഇതു കാരണം ഏറെക്കുറം ഉറപ്പായിരുന്ന സെഞ്ച്വറിയാണ് നാഗാലാന്‍ഡിനെതിരേ അദ്ദേഹം മിസ്സാക്കിയതെന്നും സോഷ്യല്‍ മീഡിയില്‍ ആരാധകര്‍ കുറിക്കുന്നു.

Story first published: Wednesday, November 27, 2024, 15:31 [IST]
Other articles published on Nov 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+