Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൗണ്ടിയില്‍ വരവറിയിച്ച് വിജയ്, അരങ്ങേറ്റത്തില്‍ സെഞ്ച്വറി!! അംലയുടെ റെക്കോര്‍ഡിനൊപ്പം...

1

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ കൗണ്ടി ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി വരവറിയിച്ചു. കൗണ്ടിയിലെ എസെക്‌സ് ടീമിനു വേണ്ടിയുള്ള അരങ്ങേറ്റ മല്‍സരത്തില്‍ വിജയ് സെഞ്ച്വറിയുമായി കത്തിക്കയറുകയായിരുന്നു. താരത്തിന്റെ മിന്നുന്ന പ്രകടനത്തിന്റെ മികവില്‍ കളിയില്‍ നോട്ടിങ്ഹാംഷെയറിനെ എസെക്‌സ് എട്ടു വിക്കറ്റിന് തകര്‍ത്തുവിട്ടു.

രണ്ടാമിന്നിങ്‌സില്‍ 181 പന്തില്‍ 100 റണ്‍സാണ് എസെക്‌സിനായി വിജയ് നേടിയത്. രണ്ടാം വിക്കറ്റില്‍ ടോം വെസ്ലിക്കൊപ്പം 204 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. നേരത്തേ ഒന്നാമിന്നിങ്‌സില്‍ വിജയം അര്‍ധസെഞ്ച്വറിയും നേടിയിരുന്നു. അടുത്തിടെ കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിജയ് തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ഇതോടെ താരത്തിന് ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു.

കൗണ്ടിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ എസെക്‌സിനു വേണ്ടി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡിന് വിജയ് അര്‍ഹനായി. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയാണ് നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 2009ല്‍ ഗ്ലാമൊര്‍ഗന്‍ ടീമിനെതിരായ കളിയിലാണ് 181 റണ്‍സുമായി അംല മിന്നിയത്.

Story first published: Friday, September 14, 2018, 10:07 [IST]
Other articles published on Sep 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+