For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഭാര്യ അന്ന് മൈതാനത്ത് നിന്ന് ഓടി രക്ഷപെടുകയായിരുന്നു', 2012ലെ സംഭവം ഓര്‍ത്തെടുത്ത് മുരളി കാര്‍ത്തിക്

മുംബൈ: മങ്കാദിങ് ക്രിക്കറ്റില്‍ എന്നും വിവാദം സൃഷ്ടിച്ചിട്ടുള്ള സംഭവമാണ്. കഴിഞ്ഞിടെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകനായ ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു. ക്രിക്കറ്റ് നിയമങ്ങളുടെ ഭാഗമായിരുന്ന രീതിയിലുള്ള പുറത്താക്കലാണ് അശ്വിന്‍ നടത്തിയതെങ്കിലും വലിയൊരുപക്ഷവും അശ്വിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ 2012ല്‍ മങ്കാദിങ് നടത്തിയതിനെത്തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറും അവതാരകനുമായ മുരളി കാര്‍ത്തിക്.

2012ല്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുമ്പോഴുണ്ടായ മങ്കാദിങ് വിവാദത്തെക്കുറിച്ചാണ് മുരളി കാര്‍ത്തിക് തുറന്ന് പറഞ്ഞത്. മുരളി സറേയുടെ താരമായി സോമര്‍സെറ്റിനെതിരേ കളിക്കുന്നു. മത്സരത്തില്‍ നോണ്‍സ്‌ട്രൈക്കര്‍ അലെക്‌സ് ബാറോയെ മങ്കാദിങ്ങിലൂടെ മുരളി പുറത്താക്കി. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും പന്തെറിയുന്നതിന് മുന്നെ ക്രീസ് വിടുന്നത് തുടര്‍ന്നതിനാലാണ് മുരളി ബാറോയെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്.

muralikarthik

'മങ്കാദിങ്ങിലൂടെ പുറത്താക്കിയതോടെ കാണികള്‍ ക്ഷുഭിതരായി. മൈതാനത്ത് നിന്ന് എന്റെ ഭാര്യ ഓടി രക്ഷപെടുകയായിരുന്നു. അത്തരത്തിലുള്ള ഭീഷണികളാണ് ആരാധകര്‍ എനിക്ക് നേരെ ഉയര്‍ത്തിയത്. ഡ്രെസിങ് റൂമിന്റെ അരികില്‍വരെ അവര്‍ അതിക്രമിച്ചെത്തി. എന്റെ ഭാഗം പറഞ്ഞാല്‍ മൂന്ന് തവണ ബാറ്റ്‌സ്മാന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അവര്‍ അതിനെ കാര്യമായി എടുത്തില്ല. മുന്നറിയിപ്പ് നല്‍കിയ ശേഷവും ബൗളറെ മണ്ടനാക്കുന്ന രീതിയായിരുന്നു. ഇതോടെ പന്തെറിയുന്നതിന് മുമ്പ് ക്രീസ് വിട്ടാല്‍ അവരുടെ 11 താരങ്ങളെയും പുറത്താക്കാന്‍ ഞാന്‍ തയ്യാറായിരുന്നു'-ഡിആര്‍എസ് വിത്ത് ആഷ് എന്ന യുട്യൂബ് ഷോയില്‍ കാര്‍ത്തിക് പറഞ്ഞു.

'അതിന് മുമ്പ് അഞ്ച് തവണ ഞാന്‍ മങ്കാദിങ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് വിവാദമായത് ഞാന്‍ സോമര്‍സെറ്റിനെതിരേ ചെയ്തതിനാലാണ്. ഞാന്‍ മൂന്ന് വര്‍ഷം കളിച്ച ടീമാണത്. ഞാന്‍ സറേയിലേക്ക് പോയതില്‍ അവര്‍ക്ക് നല്ല നിരാശയുണ്ടായിരുന്നു. തുടര്‍ന്ന് എനിക്കെതിരേ പല ആരോപണങ്ങളും അവര്‍ നടത്തി. കൂടുതല്‍ മത്സരങ്ങള്‍ അവര്‍ക്കായി കളിക്കണമെന്നായിരുന്നു പ്രധാന ആവിശ്യം. മുന്‍ ടീമിനെതിരേ മങ്കാദിങ് നടത്തിയതെന്നതാണ് ഇത് വലിയ വിവാദമാക്കി മാറ്റിയത്'-മുരളി കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങും നിറഞ്ഞ് കളിക്കുന്ന കാലത്തും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെടുത്ത കാര്‍ത്തിക് എട്ട് ടെസ്റ്റില്‍ നിന്ന് 24 വിക്കറ്റും 37 ഏകദിനത്തില്‍ നിന്നും 37 വിക്കറ്റും നേടിയിട്ടുണ്ട്. 56 ഐപിഎല്ലില്‍ നിന്നായി 31 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്.

Story first published: Monday, May 24, 2021, 18:41 [IST]
Other articles published on May 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+