Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയില്‍ മുംബൈ ലോബി ശക്തം!! അവന്‍ എന്തു കൊണ്ട് ക്യാപ്റ്റനായില്ല? മുന്‍ പാക് താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരേ രൂക്ഷവിമര്‍ശനവുമായി പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. മുംബൈ ലോബി ഇന്ത്യന്‍ ക്രിക്കറ്റില്‍ ശക്തമാണെന്ന ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ പ്രധാനപ്പെട്ട തെളിവ് അലി ചൂണ്ടിക്കാണിക്കുകയും ചെയ്തു. ചാംപ്യന്‍സ് ട്രോഫിക്കായി തിരഞ്ഞെടുത്തിരിക്കുന്ന ഇന്ത്യന്‍ ടീമിലെ പ്രധാനപ്പെട്ട ഒരു പിഴവിനെക്കുറിച്ചും അലി തുറന്നു പറഞ്ഞിരിക്കുകയാണ്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മാസം 19 മുതല്‍ പാകിസ്താനിലും യുഎഇയിലുമായിട്ടാണ് ഏകദിന ഫോര്‍മാറ്റിലുള്ള ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നത്. എട്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. ചിരവൈരികളായ പാകിസ്താനോടൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

ROHIT SURYA

മുംബൈ ലോബി

ഇന്ത്യന്‍ ക്രിക്കറ്റില്‍ മുംബൈ ലോബിയുടെ ശക്തമായ സാന്നിധ്യമുണ്ടെന്നാണ് ബാസിത് അലിയുടെ നിരീക്ഷണം. മുംബൈയില്‍ നിന്നുളളയാളുകള്‍ വളരെ ശക്തരാണ്. ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായി രോഹിത് ശര്‍മയുള്ളത് നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. ടി20യിലാവട്ടെ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിച്ചു കൊണ്ടിരിക്കുന്നത്.

സൂര്യകുമാര്‍ യാദവും ശിവം ദുബെയും രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാന്‍ പോവുകയാണ്. ഇംഗ്ലണ്ടുമായുള്ള അടുത്ത ടെസ്റ്റ് പരമ്പരയ്ക്കായി ടീമിനൊപ്പം രോഹിത്തില്ലെങ്കില്‍ ആരുടെ പേരാണ് ഉയര്‍ന്നുവരുന്നത്?

എന്റെ അഭിപ്രായത്തില്‍ പകരം ടീമിന്റെ നായകനാവേണ്ടത് ജസ്പ്രീത് ബുംറയാണ്. റിഷഭ് പന്തും ടീമില്‍ വേണമെന്നും ബാസിത് അലി വ്യക്തമാക്കി. മുംബൈയില്‍ നിന്നുള്ള കളിക്കാര്‍ക്കു അമിതമായ പ്രാധാന്യം നല്‍കുന്നതിനു പകരം റിഷഭിനെ നേതൃനിരയിലേക്കു കൊണ്ടു വരികയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

അതേസമയം, ടി20യില്‍ സൂര്യക്കു കീഴില്‍ സ്വപ്‌നതുല്യമായ കുതിപ്പാണ് ഇന്ത്യന്‍ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി നടന്ന ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ 4-1നും ഇന്ത്യ തകര്‍ത്തുവിട്ടിരുന്നു. എന്നാല്‍ നാളെയാരംഭിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത്താണ്.

സിറാജിനെ എന്തിന് തഴഞ്ഞു?

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്തിരിക്കുകയാണ് ബാസിത് അലി. സിറാജ് തീര്‍ച്ചയായും ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഇടം പിടിക്കേണ്ടതായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയക്കെതിരേയുള്ള കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ ഗൗതം ഗംഭീര്‍ പ്രശംസിച്ചിട്ടും സിറാജിനെ തഴഞ്ഞത് എന്തുകൊണ്ടാണെന്നും അലി ചോദിക്കുന്നു.

MOHAMMED SIRAJ

ഓസ്‌ട്രേലിയയില്‍ സിറാജിനെ ഗൗതം ഗംഭീര്‍ ഒരുപാട് പ്രശംസിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തിനു ടീമില്‍ പോലുമിടമില്ല. എനിക്കു ആശ്ചര്യമാണ് തോന്നിയത്. സിറാജ് ഉറപ്പായും ടീമില്‍ വേണ്ടിയിരുന്നതാണ്.

ചാംപ്യന്‍സ് ട്രോഫിയില്‍ സിറാജിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യക്കു ആഗ്രഹമുണ്ടെങ്കില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ അദ്ദേഹത്തെ കളിപ്പിക്കണം. ഹര്‍ഷിത് റാണയെയും പരമ്പരയില്‍ പരീക്ഷിക്കണം. ആരെയാണ് ചാംപ്യന്‍സ് ട്രോഫിയിലെടുക്കേണ്ടതെന്നു ഇതിലൂടെ മനസ്സിലാക്കുകയും ചെയ്യാം.

ഇപ്പോള്‍ ടീമിലെടുക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിനെതിരേ രണ്ടു മല്‍സരങ്ങളില്‍ സിറാജിനെ കളിപ്പിക്കാന്‍ കഴിയുമെന്നും അലി കൂട്ടിച്ചേര്‍ത്തു. ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള ചാംപ്യന്‍സ് ട്രോഫിയുടെ 15 അംഗ പ്രാഥമിക സ്‌ക്വാഡില്‍ ഈ മാസം 12 വരെ മാറ്റങ്ങള്‍ വരുത്താന്‍ ടീമുകള്‍ക്കു സാധിക്കും.

Story first published: Wednesday, February 5, 2025, 17:18 [IST]
Other articles published on Feb 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+