Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കൂടുതല്‍ ഉദ്ഘാടന മല്‍സരം കളിച്ചത് മുംബൈ, ആര്‍സിബി മൂന്നെണ്ണം മാത്രം- റെക്കോര്‍ഡറിയാം

ഐപിഎല്ലിന്റെ 14ാം സീസണിലെ ഉദ്ഘാടന മല്‍സരം അടുത്ത വെള്ളിയാഴ്ച (ഏപ്രില്‍ 9) നടക്കാനിരിക്കുകയാണ്. നിലവിലെ ചാംപ്യന്‍മാരായ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും വിരാട് കോലി ക്യാപ്റ്റനായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ചെന്നൈിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് കളിയാരംഭിക്കുന്നത്.

1

ടൂര്‍ണമെന്റിന്റെ 13 വര്‍ഷത്തെ ചരിത്രമെടുത്താല്‍ കൂടുതല്‍ ഉദ്ഘാടന മല്‍സരങ്ങളില്‍ കളിച്ച ടീമുകളിലൊന്നാണ് മുംബൈ. ഇതുവരെ ഏഴു സീസണുകളില്‍ മുംബൈ ആദ്യ മല്‍സരത്തില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ആര്‍സിബിയാവട്ടെ വെറും മൂന്നു തവണ മാത്രമേ ഉദ്ഘാടന മല്‍സരം കളിച്ചിട്ടുള്ളൂ. ഇതുവരം മുംബൈയും ആര്‍സിബിയും ഉദ്ഘാടന മല്‍സരത്തില്‍ മുഖാംമുഖം വന്നിട്ടില്ലെന്നത് ഇത്തവണത്തെ മല്‍സരം അപ്രവചനീയമാക്കുന്നു.

ഉദ്ഘാടനമല്‍സരങ്ങളില്‍ ഇരുടീമുകളുടെയും റെക്കോര്‍ഡ് അത്ര മികച്ചതല്ല. ഇതുവരെ കളിച്ച ഏഴു ഉദ്ഘാടന മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ മുംബൈയ്ക്കു വിജയിക്കാനായിട്ടുള്ളൂ. ആര്‍സിബിയാവട്ടെ ഇതുവരെ കളിച്ച മൂന്നു ഉദ്ഘാടന മല്‍സരങ്ങളിലും തോല്‍ക്കുകയും ചെയ്തു.

2009, 12 സീസണുകളിലാണ് മുംബൈയ്ക്കു വിജയത്തോടെ തുടങ്ങാനായത്. രണ്ടു തവണയും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയാണ് മുംബൈ വെന്നിക്കൊടി പാറിച്ചത്. എന്നാല്‍ പിന്നീട് കളിച്ച അഞ്ചു ഉദ്ഘാടന മല്‍സരങ്ങളിലും മുംബൈ തുടര്‍ച്ചയായി തോല്‍വി രുചിച്ചു. 14, 15 സീസണുകില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു പരാജയപ്പെട്ട മുംബൈ 16ല്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റിനോടും തോറ്റു. 18, 20 സീസണുകളില്‍ സിഎസ്‌കെയുമായി കൊമ്പുകോര്‍ത്തപ്പോഴും പരാജയം തന്നെയായിരുന്നു ഫലം.

ഇനി ആര്‍സിബിയുടെ കാര്യമെടുത്താല്‍ 2008ലെ പ്രഥമ സീസണിലെ ഉദ്ഘാടന മല്‍സരം ആര്‍സിബിയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലായിരുന്നു. ഈ കളിയില്‍ ആര്‍സിബിക്കെതിരേ വന്‍ മാര്‍ജിനിലായിരുന്നു കെകെആര്‍ ജയിച്ചുകയറിയത്. അതിനു ശേഷം ആര്‍സിബി പിന്നീടൊരു ഉദ്ഘാടന മല്‍സരം കളിച്ചത് 2017ലായിരുന്നു. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു എതിരാളികള്‍. ഈ കളിയിലും ആര്‍സിബി തോല്‍ സമ്മതിച്ചു. 19ലായിരുന്നു ആര്‍സിബിയുടെ മൂന്നാമത്തെയും അവസാനത്തെയും ഉദ്ഘാടന മല്‍സരം. ധോണിപ്പടയ്ക്കു മുന്നില്‍ വിരാട് കോലിയും സംഘവും മുട്ടുമടക്കുകയും ചെയ്തു.

അതേസമയം, ആറാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇത്തവണയിറങ്ങുന്നത്. ചാംപ്യന്മാരാവാന്‍ കഴിഞ്ഞാല്‍ ഹാട്രിക് കിരീടം നേടിയ ആദ്യത്തെ ടീമെന്ന റെക്കോര്‍ഡ് മുംബൈയുടെ പേരിലാവും. മറുഭാഗത്ത് കഴിഞ്ഞ 13 വര്‍ഷങ്ങളായുള്ള ട്രോഫിക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുകയാണ് ആര്‍സിബിയുടെ ലക്ഷ്യം.

Story first published: Friday, April 2, 2021, 14:47 [IST]
Other articles published on Apr 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+