Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഡബ്ലുപിഎല്ലില്‍ മുംബൈ മുത്തം, ഐപിഎല്ലില്‍ കപ്പ് നേടുമോ? പ്രതീക്ഷയോടെ ആരാധകര്‍

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് വനിതകള്‍ കപ്പ് നേടിയിരിക്കുകയാണ്. ആവേശകരമായ ഫൈനലില്‍ എട്ട് റണ്‍സിന് ജയിച്ചാണ് മുംബൈ കപ്പ് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റിന് 149 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 141 റണ്‍സാണ് നേടാനായത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധ സെഞ്ച്വറിയോടെ (66) ഫൈനലിലെ ഹീറോയായി മാറി. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി ഫൈനലില്‍ തോല്‍ക്കുന്നത്.

മുംബൈ ഇന്ത്യന്‍സ് ടീമിന്റെ പാരമ്പര്യം കാക്കുന്ന തരത്തില്‍ ആവേശകരമായാണ് ഡബ്ലുപിഎല്ലില്‍ ടീം കപ്പടിച്ചിരിക്കുന്നത്. 14 വര്‍ഷത്തിനുള്ളില്‍ മുംബൈ ഇന്ത്യന്‍സ് നേടുന്ന 12ാമത്തെ കിരീടമാണിത്. മുംബൈയുടെ ക്യാപ്റ്റനായി രണ്ടാമത്തെ കിരീടമാണ് ഹര്‍മന്‍പ്രീത് നേടുന്നത്. എന്തായാലും ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് വനിതാ ടീം കപ്പടിച്ചത് പുരുഷ ടീമിന് പ്രചോനമാണെന്ന് പറയാം. ഇത്തവണ മുംബൈ ഐപിഎല്ലിലും കിരീടം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

വനിതാ ടീമിന്റേത് ആധിപത്യ ജയം

വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ സര്‍വാധിപത്യം കാട്ടിയാണ് കപ്പ് നേടിയതെന്ന് നിസംശയം പറയാം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് തുടക്കം പിഴച്ചു. യസ്തിക ഭാട്ടിയ (8) ഹെയ്‌ലുി മാത്യൂസ് (3) എന്നിവര്‍ ചെറിയ സ്‌കോറില്‍ പുറത്തായി. എന്നാല്‍ നാറ്റ് സ്‌കീവര്‍ ബ്രൂണ്ടും (30) ഹര്‍മന്‍പ്രീതു നടത്തിയ പ്രകടനമാണ് ടീമിന് കരുത്തായത്. ഹര്‍മന്‍ 44 പന്തില്‍ 9 ഫോറും 2 സിക്‌സും പറത്തി. മുംബൈയുടെ മധ്യനിര പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ല.

ഇതോടെയാണ് 149ലേക്ക് മുംബൈ ഒതുങ്ങിയത്. മറുപടിക്കിറങ്ങിയ ഡല്‍ഹിയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി കരുത്തുകാട്ടാന്‍ മുംബൈക്ക് സാധിച്ചു. വലിയ കൂട്ടുകെട്ടിലേക്ക് പോകാന്‍ ഡല്‍ഹിയെ സമ്മതിച്ചില്ലെന്ന് തന്നെ പറയാം.

മരിസാനി കാപ്പ് (40), ജെമീമ റോഡ്രിഗസ് (30) എന്നിവര്‍ മാത്രമാണ് ഡല്‍ഹിക്കായി ബാറ്റിങ്ങില്‍ ഭേദപ്പെട്ട് നിന്നത്. നാറ്റ് സ്‌കീവര്‍ ബ്രൂണ്ട് മൂന്ന് വിക്കറ്റുകള്‍ മുംബൈക്കായി വീഴ്ത്തി. അമീലിയ കെര്‍ രണ്ട് വിക്കറ്റും നേടി. സജീവ വിജയ പ്രതീക്ഷ ഡല്‍ഹിക്കുണ്ടായിരുന്നെങ്കിലും ഭാഗ്യം തുണച്ചില്ല.

mumbai indians

മുംബൈ ഐപിഎല്ലിലും കപ്പ് നേടുമോ?

ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് മുംബൈ ഐപിഎല്ലിനിറങ്ങുന്നത്. അഞ്ച് തവണ ചാമ്പ്യന്മാരായ ടീമിന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കപ്പിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. അവസാന സീസണില്‍ അവസാന സ്ഥാനക്കാരായി മാറുകയും ചെയ്തു. ഇതിന്റെയെല്ലാം ക്ഷീണം ഇത്തവണ തീര്‍ക്കാമെന്നാണ് മുംബൈയുടെ കണക്കുകൂട്ടല്‍. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യക്കും ഈ സീസണ്‍ വളരെ സുപ്രധാനമാണെന്ന് പറയാം.

ഇത്തവണ ടീമെന്ന നിലയില്‍ മുംബൈ സംതുലിതമാണ്. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും മികച്ച താരങ്ങളെ കാണാനാവും. എന്നാല്‍ മുംബൈയുടെ സ്പിന്‍ നിര മാത്രമാണ് അല്‍പ്പം ദുര്‍ബലമായിട്ടുള്ളത്. പേസ് നിരയില്‍ ജസ്പ്രീത് ബുംറയുടെ പരിക്ക് വലിയ തലവേദന സൃഷ്ടിക്കുന്നതാണ്. എങ്കിലും ദീപക് ചഹാറും ട്രന്റ് ബോള്‍ട്ടും ഉള്‍പ്പെടുന്ന മുംബൈയുടെ പേസ് നിര ശക്തമാണ്. ഇത്തവണ കപ്പ് നേടി തിരിച്ചെത്താന്‍ മുംബൈക്ക് സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

മുംബൈ ഏറ്റവും മികച്ച ഫ്രാഞ്ചൈസി

ആരാധക പിന്തുണയിലും ആസ്തിയിലും ഏറ്റവും മികച്ച ഫ്രാഞ്ചൈസി തങ്ങളാണെന്ന് തെളിയിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. വിവിധ ടൂര്‍ണമെന്റുകളായി ഇതുവരെ 12 കിരീടങ്ങള്‍ മുംബൈ നേടിയെടുത്തു. ടീമിന്റെ ഉടമകള്‍ വലിയ പിന്തുണ താരങ്ങള്‍ക്ക് നല്‍കുന്നുമുണ്ട്. നിത അംബാനി വനിതാ പ്രീമിയര്‍ ലീഗ് കിരീടം നേടിയ മുംബൈ ടീമിനൊപ്പം സജീവമായിത്തന്നെ ഉണ്ടായിരുന്നു. ഇൗ പിന്തുണ താരങ്ങള്‍ക്കും വലിയ ആത്മ ധൈര്യം നല്‍കുന്നുണ്ടെന്ന് നിസംശയം പറയാം.

Story first published: Sunday, March 16, 2025, 7:37 [IST]
Other articles published on Mar 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+