IPL 2020: കിരീടമാര്‍ക്ക്? മൂന്നു ടീമുകള്‍ ഫേവറിറ്റുകള്‍, സിഎസ്‌കെയില്ല!- തിരഞ്ഞെടുത്ത് ഹോഗ്

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വെല്ലുവിളിയുയര്‍ത്തിയ സീസണുകളിലൊന്നായി ഇത്തവണത്തേത് മാറിക്കഴിഞ്ഞു. ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് 13ാം സീസണ്‍ യുഎഇയില്‍ യാഥാര്‍ഥ്യമാവാന്‍ പോവുന്നത്. സപ്തംര്‍ 19 മുതല്‍ നവംബര്‍ 10 വരെ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ആര് കിരീടമുയര്‍ത്തുമെന്നത് പ്രവചിക്കുക ദുഷ്‌കരമാണ്. കാരണം എട്ടു ഫ്രാഞ്ചൈസികളും മികച്ച ടീമിനെയാണ് ഇത്തവണ പോരിനിറക്കുന്നത്.
കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള മൂന്നു ടീമുകള്‍ ഏതൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ട്വിറ്ററിലെ ഒരു ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു അദ്ദേഹം മീന്നു ടീമുകളുടെ പേര് പറഞ്ഞത്. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇക്കൂട്ടത്തില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്.

മുംബൈ ഇന്ത്യന്‍സ്
നിലവിലെ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് അഞ്ചാം തവണയും ഐപിഎല്‍ ട്രോഫി സ്വന്തമാക്കാന്‍ സാധ്യതയുണ്ടെന്നു ഹോഗ് അഭിപ്രായപ്പെട്ടു. നിലവില്‍ കൂടുതല്‍ തവണ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡും മുംബൈയുടെ പേരിലാണ്.
കഴിഞ്ഞ സീസണിലെ ത്രസിപ്പിക്കുന്ന ഫൈനലില്‍ സിഎസ്‌കെയെ ഒരു റണ്‍സിന് മറികടന്നായിരുന്നു മുംബൈയുടെ നാലാം കിരീടവിജയം.
2013, 15, 17 സീസണുകളിനായിരുന്നു മുംബൈയുടെ മറ്റു വിജയങ്ങള്‍. ഇവയെല്ലാം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലുമായിരുന്നു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
ദിനേഷ് കാര്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഹോഗ് കിരീട ഫേവറിറ്റായി തിരഞ്ഞെടുത്ത മറ്റൊരു ടീം. മുംബൈയും സിഎസ്‌കെയും കഴിഞ്ഞാല്‍ ഐപിഎല്ലില്‍ കൂടുതല്‍ തവണ ചാംപ്യന്‍മാരായിട്ടുള്ളവര്‍ കെകെആറാണ്. രണ്ടു തവണയാണ് കെകെആര്‍ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. ഇവ രണ്ടും ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സിയിലുമായിരുന്നു.
2014ല്‍ ഐപിഎല്‍ ഇന്ത്യയിലും യുഎഇയിലുമായി സംഘടിപ്പിച്ചപ്പോള്‍ കെകെആറിനായിരുന്നു കിരീടം. അതിനു ശേഷം ആദ്യമായി ഇത്തവണ സീസണിലെ മുഴുവന്‍ മല്‍സരങ്ങളും യുഎഇയില്‍ നടക്കാനിരിക്കെ കെകെആര്‍ നേട്ടമാവര്‍ത്തിക്കുമോയെന്നാണ് അറിയാനുള്ളത്. 2014ന് മുമ്പ് 12ലായിയിരുന്നു കെകെആറിന്റെ മറ്റൊരു കിരീടവിജയം.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഹോഗിന്റെ ഫേവറിറ്റ് ലിസ്റ്റിലെ മൂന്നാമത്തെ ടീമാണ് ഏറ്റവും വലിയ സര്‍പ്രൈസ്. ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത വിരാട് കോലി ക്യാപ്റ്റനായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് കിരീട സാധ്യതയുള്ള മറ്റൊരു ടീമെന്നു ഹോഗ് പറയുന്നു.
ഇതിനകം മൂന്നു തവണ ഐപിഎല്ലിന്റെ ഫൈനല്‍ കളിച്ചെങ്കിലും എല്ലാ തവണയും പടിക്കല്‍ കലമുടയ്ക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു സീസണുകളായി ദയനീയ പ്രകടനമാണ് ആര്‍സിബി നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചുള്‍പ്പെടെ ചില മികച്ച താരങ്ങളെ ടീമിലേക്കു കൊണ്ടുവന്ന ആര്‍സിബി കിരീടവരള്‍ച്ചയ്ക്കു അറുതിയിടാമെന്ന ശുഭപ്രതീക്ഷയിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications