For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: തിരിച്ചുവരണം മുംബൈക്ക്, തോല്‍വിക്കു ബ്രേക്കിടാന്‍ ഹൈദരാബാദും... തീപ്പൊരി പാറും

അവസാനത്തെ രണ്ടു മല്‍സരങ്ങളിലും ഹൈദരാബാദ് തോറ്റിരുന്നു

മുംബൈ: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ വിജയികളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ജീവന്മരണപോരാട്ടത്തിനിറങ്ങുന്നു. ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മല്‍സരം. ഈ സീസണില്‍ തിരിച്ചടി നേരിടുന്ന ഇരുടീമിനും ഏറെ നിര്‍ണായകമാണ് ഈ മല്‍സരം.

പോയിന്റ് പട്ടികയില്‍ രണ്ടു പോയിന്റ് മാത്രമേലുള്ള മുംബൈ ഏഴാംസ്ഥാനത്താണ്. ഈ സീസണില്‍ ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അവര്‍ക്കു വിജയിക്കാന്‍ കഴിഞ്ഞത്. മറുഭാഗത്ത് ആദ്യ മൂന്നു കളികളിലും ജയിച്ച് ഉജ്ജ്വലമായി തുടങ്ങിയ ഹൈദരാബാദ് അവസാനത്തെ രണ്ടു മല്‍സരങ്ങളിലും തോറ്റിരുന്നു.

മൂര്‍ച്ച കുറയുന്ന ബൗളിങ്

മൂര്‍ച്ച കുറയുന്ന ബൗളിങ്

ആദ്യ മൂന്നു മല്‍സരങ്ങളിലും ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഹൈദരാബാദിനെ ജയത്തിലേക്കു നയിച്ചത്. എതിര്‍ ടീമുകളെ മൂന്നു മല്‍സരങ്ങളിലും 150 റണ്‍സിനുള്ളില്‍ ഒതുക്കാന്‍ സാധിച്ചതാണ് അവരുടെ വിജയം എളുപ്പമാക്കിയത്. ഇതോടെ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് ആക്രമണം തങ്ങളുടേതാണെന്നും ഹൈദരാബാദ് അടിവരയിട്ടു.
പക്ഷെ പിന്നീട് കളിച്ച രണ്ടു മല്‍സരങ്ങളിലും ഹൈദരാബാദ് ബൗളിങിന് മൂര്‍ച്ച കുറയുന്നതാണ് കണ്ടത്. എതിര്‍ ടീമിന് യഥാക്രമം 192, 182 റണ്‍സ് അവര്‍ വഴങ്ങുകയും ചെയ്തു. അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ ഈ രണ്ടു മല്‍സരങ്ങളിലും നിറംമങ്ങുകയും ചെയ്തിരുന്നു. രിക്കു മൂലം പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഇല്ലാതെയാണ് ഹൈദരാബാദ് ഇന്ന് മുംബൈയുടെ തട്ടകത്തിലെത്തുന്നത്. കളിയില്‍ ഭുവി കളിക്കില്ലെന്ന കാര്യം ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് അറിയിച്ചത്.

സൂര്യകുമാറിന്റെ ഫോം

സൂര്യകുമാറിന്റെ ഫോം

സൂര്യകുമാര്‍ യാദവിന്റെ മികച്ച ഫോമാണ് ബാറ്റിങില്‍ മുംബൈക്കു പ്രതീക്ഷയേകുന്നത്. മുമ്പത്തെ സീസണുകളില്‍ മധ്യനിരയില്‍ മാത്രം കളിച്ചിട്ടുള്ള സൂര്യകുമാറിനെ ഇത്തവണ മുംബൈ ഓപ്പണറായും പരീക്ഷിച്ചിരുന്നു. പുതിയ റോളില്‍ താരം നിരാശപ്പെടുത്തിയില്ല. മൂന്ന് ഇന്നിങ്‌സുകളില്‍ രണ്ണെണ്ണത്തിലും അര്‍ധസെഞ്ച്വറി നേടിയ സൂര്യകുമാര്‍ ഒന്നില്‍ മാത്രമാണ് റണ്ണെടുക്കുംമുമ്പ് പുറത്തായത്. 53, 72 എന്നിങ്ങനെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സുകള്‍.
ഇത്തവണയും ഇതുപോലെയുള്ള പ്രകടനമാണ് സൂര്യകുമാറില്‍ നിന്നും മുംബൈ പ്രതീക്ഷിക്കുന്നത്. ഒപ്പം എവിന്‍ ലൂയിസും ഇഷാന്‍ കിഷനും കൂടി തിളങ്ങിയാല്‍ വലിയ സ്‌കോര്‍ നേടാന്‍ മുംബൈക്കു ബുദ്ധിമുട്ടുണ്ടാവില്ല.

ശിഖര്‍ ധവാന്‍ തിരിച്ചത്തും

ശിഖര്‍ ധവാന്‍ തിരിച്ചത്തും

പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മല്‍സരത്തില്‍ പുറത്തിരുന്ന വെടിക്കെട്ട് ഓപ്പണര്‍ ശിഖര്‍ ധവാന്‍ മുംബൈക്കെതിരേ ഹൈദരാബാദ് ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഈ സീസണില്‍ ടീമിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ ധവാന്റെ തിരിച്ചുവരവ് ഹൈദരാബാദിന്റെ വിജയസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കളിക്കിടെയാണ് താരത്തിന്റെ കൈമുട്ടിനു പരിക്കേറ്റത്. തുടര്‍ന്ന് ധവാന്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കാനാവാതെ റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നു.
ധവാന്റെ അഭാവത്തില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഫോമിലേക്കുയര്‍ന്ന് ഹൈദരാബാദിന് മറ്റൊരു അനുകൂലഘടകമാണ്. അവസാനത്തെ മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും താരം അര്‍ധസെഞ്ച്വറി നേടിയിരുന്നു.

ആദ്യപാദത്തില്‍ ഹൈദരാബാദ്

ആദ്യപാദത്തില്‍ ഹൈദരാബാദ്

ഈ സീസണില്‍ മുംബൈയും ഹൈദരാബാദും മുഖാമുഖം വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്ത ഹൈദരാബാദില്‍ നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് അവസാന പന്തില്‍ ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം നേടിയിരുന്നു. അന്നത്തെ തോല്‍വിക്കു ഇത്തവണ സ്വന്തം മൈതാനത്ത് കണക്കുതീര്‍ക്കാനൊരുങ്ങുകയാണ് മുംബൈ.
അന്ന് ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ടു വിക്കറ്റിന് 147 റണ്‍സ് നേടിയിരുന്നു. മറുപടിയില്‍ തോല്‍വി മുന്നില്‍ കണ്ട ഹൈദരാബാദിനെ ദീപക് ഹൂഡയുടെ (32*) അപരാജിത ഇന്നിങ്‌സ് രക്ഷിക്കുകയായിരുന്നു. അവസാന പന്തില്‍ ഹൈദരാബാദിനു ജയിക്കാന്‍ 1 റണ്‍സാണ് വേണ്ടിയിരുന്നത്. സ്റ്റാന്‍ലേക് പന്ത് ബൗണ്ടറിയിലേക്കു പായിച്ച് ടീമിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു.

കണക്കുകളില്‍ ഹൈദരാബാദ് മുന്നില്‍

കണക്കുകളില്‍ ഹൈദരാബാദ് മുന്നില്‍

ഐപിഎല്ലില്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മുംബൈക്കെതിരേ നേരിയ മുന്‍തൂക്കം ഹൈദരാബാദിനാണ്. 11 മല്‍സരങ്ങളിലാണ് ഇരുടീമും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ ആറെണ്ണത്തില്‍ ഹൈദരാബാദ് ജയിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ മുംബൈക്കായിരുന്നു വിജയം.
എന്നാല്‍ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഹൈദരാബാദിനെതിരേ മുംബൈ ഇതുവരെ തോറ്റിട്ടില്ല. കളിച്ച മൂന്നു മല്‍സരങ്ങളിലും മുംബൈ വെന്നിക്കൊടി പാറിച്ചിരുന്നു.

Story first published: Tuesday, April 24, 2018, 14:22 [IST]
Other articles published on Apr 24, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+