Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈ ഇന്ത്യന്‍സ് മിസ് യു സച്ചിന്‍ തെണ്ടുല്‍ക്കര്‍!

മുംബൈ: രോഹിത് ശര്‍മ, കീരണ്‍ പൊളളാര്‍ഡ്, കോറി ആന്‍ഡേഴ്‌സണ്‍ തുടങ്ങിയ വെടിക്കെട്ടുകാരെല്ലാം ഉണ്ട്. എന്നാലും മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ മിസ് ചെയ്യുന്നു. ഐ പി എല്‍ എട്ടാം സീസണില്‍ 4 കളികള്‍ കഴിഞ്ഞു. ഒരിക്കല്‍ പോലും 30 റണ്‍സിനപ്പുറം ഒരു ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കാന്‍ മുംബൈയ്ക്ക് കഴിഞ്ഞിട്ടില്ല. ഇവിടെയാണ് മുംബൈ ആരാധകര്‍ സച്ചിനെ മിസ് ചെയ്യുന്നത്.

ആരോണ്‍ ഫിഞ്ച്, ലെന്‍ഡല്‍ സിമണ്‍സ്, പാര്‍ഥി പട്ടേല്‍, രോഹിത് ശര്‍മ എന്നിങ്ങനെ പോകുന്നു ഈ സീസണില്‍ മുംബൈ പരീക്ഷിച്ച ഓപ്പണര്‍മാരുടെ നിര. എന്നാല്‍ ആരും വിജയിച്ചില്ല. ഐ പി എല്ലിന്റെ ആദ്യത്തെ ആറ് സീസണുകളിലും മുംബൈയുടെ കരുത്തായിരുന്നു സച്ചിന്‍ എന്ന ഓപ്പണര്‍. 78 കളികളിലായി അവര്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സടിച്ചിട്ടുള്ളതും സച്ചിനാണ്.

സച്ചിന് തുല്യം സച്ചിന്‍ മാത്രം

സച്ചിന് തുല്യം സച്ചിന്‍ മാത്രം

സച്ചിന്‍ തെണ്ടുല്‍ക്കറെ പോലെ ഒരു കളിക്കാരനെ ടീം ഇന്ത്യയ്ക്ക് പോലും കിട്ടാനിടയില്ല എന്നിട്ട് വേണ്ടേ മുംബൈ ഇന്ത്യന്‍സിന്. സച്ചിന്‍ നല്‍കിയ തുടക്കങ്ങളാണ് മുംബൈ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്.

എല്ലാവര്‍ക്കും മേലെ

എല്ലാവര്‍ക്കും മേലെ

സനത് ജയസൂര്യ, പൊള്ളാര്‍ഡ്, രോഹിത് ശര്‍മ, ബ്രാവോ, പോണ്ടിംഗ് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമെല്ലാം സച്ചിന്‍ ഐ പി എല്‍ കളിച്ചിട്ടുണ്ട്. ഒരേ ടീമിന് വേണ്ടി. എന്നാലും എല്ലാവരെക്കാളും മികച്ച റെക്കോര്‍ഡ് സച്ചിന്‍ സൂക്ഷിക്കുന്നു.

സമ്മര്‍ദ്ദം അതിജീവിക്കാന്‍...

സമ്മര്‍ദ്ദം അതിജീവിക്കാന്‍...

സമ്മര്‍ദ്ദം അതിജീവിക്കാന്‍ പറ്റുന്നില്ല എന്നതാണ് മുംബൈ ടോപ് ഓര്‍ഡറിന്റെ പ്രശ്‌നം. അവസാന ഓവറുകളില്‍ കത്തിക്കയറുന്ന അവര്‍ കളികള്‍ തോറ്റുപോകുന്നതിന്റെ കാരണവും അത് തന്നെ.

സെഞ്ചുറിയും

സെഞ്ചുറിയും

ഐ പി എല്ലില്‍ മുംബൈയ്ക്ക് വേണ്ടി സെഞ്ചുറിയും അടിച്ചിട്ടുണ്ട് സച്ചിൻ. കൊച്ചി ടസ്‌കേഴ്‌സിനെതിരെയായിരുന്നു ഈ ഇന്നിംഗ്‌സ്. കൃത്യം 100 റണ്‍സാണ് സച്ചിന്‍ അടിച്ചത്. ഈ കളി പക്ഷേ മുംബൈ തോറ്റു.

Story first published: Saturday, April 18, 2015, 12:11 [IST]
Other articles published on Apr 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+