Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: അഞ്ചു വിക്കറ്റ് നേട്ടം ഹോബിയാക്കിയവര്‍- മുംബൈ മുന്നില്‍, ഏറ്റവും പിന്നില്‍ രണ്ടു ടീം

ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാഴുന്ന ടൂര്‍ണമെന്റാണ് ഐപിഎല്ലെങ്കിലും ബൗളര്‍മാരെ തീര്‍ത്തും എഴുതിത്തള്ളാനാവില്ല. ബാറ്റ്‌സ്മാന്‍മാരുടെ ഷോയ്ക്കിടയിലും ബൗളിങിലൂടെ കൈയടി വാങ്ങിയ പല ബൗളര്‍മാരെയും ഐപിഎല്‍ ചരിത്രമെടുത്തു നോക്കിയാല്‍ നമുക്കു കാണാന്‍ കഴിയും. ടൂര്‍ണമെന്റിന്റെ 13 വര്‍ഷത്തെ ചരിത്രമെടുത്താല്‍ കൂടുതല്‍ ഫൈഫര്‍മാരെ (ഒരു ബൗളര്‍ക്കു അഞ്ചു വിക്കറ്റ്) കാണാനായത് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിലാണെന്നു കാണാം.

മുംബൈ ടീമില്‍ നാലു തവണയാണ് ഒരു ബൗളര്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തിട്ടുള്ളത്. ശ്രീലങ്കയുടെ മുന്‍ പേസ് ഇതിഹാസം ലസിത് മലിങ്ക, മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്, മുന്‍ പേസര്‍ മുനാഫ് പട്ടേല്‍, വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാറി ജോസഫ് എന്നിവരാണ് മുംബൈയിലെ അഞ്ചു വിക്കറ്റ് നേട്ടത്തിന് അവകാശികള്‍.

1

മലിങ്കയാണ് ആദ്യമായി അഞ്ചു വിക്കറ്റുകള്‍ കൊയ്ത മുംബൈ ബൗളര്‍. 2011ലായിരുന്നു ഇത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേയാണ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്) അന്നു 3.4 ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മലിങ്ക അഞ്ചു പേരെ പുറത്താക്കിയത്. ഈ കളിയില്‍ മുംബൈ ജയിക്കുകയും ചെയ്തു. ഇതേ സീസണില്‍ തന്നെ ഭാജിയും നേട്ടമാവര്‍ത്തിച്ചത്. എതിരാളികള്‍ ചെന്നൈ സൂപ്പര്‍കിങ്‌സായിരുന്നു. നാലോവറില്‍ 18 റണ്‍സിനാണ് ഭാജി അഞ്ചു സിഎസ്‌കെ താരങ്ങളെ പുറത്താക്കിയത്.

മലിങ്ക, ഭാജി എന്നിവര്‍ക്കു പിന്നാലെ ഈ സീസണില്‍ തന്നെ മുനാഫും ഒരു കളിയില്‍ അഞ്ചു ഇരകളെ കണ്ടെത്തി. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയാണ് അദ്ദേഹം നാലോവറില്‍ 21 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ പിഴുതത്. മുംബൈയുടെ ഈ ലിസ്റ്റിലെ അവസാനത്തെയാള്‍ ജോസഫാണ്. 2019ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 3.4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ആറു പേരെയാണ് അദ്ദേഹം പുറത്താക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്.

2

മുംബൈയ്ക്കു ശക്തമായ വെല്ലുവിളിയര്‍ത്തി പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ് തൊട്ടു താഴെയുണ്ട്. രാജസ്ഥാന്‍ ടീമിലെ ബൗളര്‍മാരുടെ പേരില്‍ മൂന്നു അഞ്ചു വിക്കറ്റ് നേട്ടമാണുള്ളത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി അഞ്ചു വിക്കറ്റുകള്‍ കൊയ്തത് രാജസ്ഥാന്റെ മുന്‍ താരവും പാകിസ്താന്‍ പേസറുമായ സൊഹൈല്‍ തന്‍വീറാണ്. 2008ല്‍ നടന്ന ടൂര്‍ണമെന്റില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേയാണ് നാലോവറില്‍ 14 റണ്‍സിന് താരം ആറു പേരെ പുറത്താക്കിയത്. 13ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഓസ്‌ട്രേലിയന്‍ പേസര്‍ ജെയിംസ് ഫോക്ടനറും അഞ്ചു വിക്കറ്റുകളെടുത്തു. നാലോവറില്‍ 20 റണ്‍സിനായിരുന്നു നേട്ടം. 13ല്‍ ഹൈദരാബാദിനെതിരേ തന്നെ ഫോക്‌നര്‍ ഒരിക്കല്‍ക്കൂടി അഞ്ചു വിക്കറ്റുകള്‍ക്കു അവകാശിയായി.

നാലു ഫ്രാഞ്ചൈസികള്‍ മൂന്നാംസ്ഥാനം പങ്കിയുകയാണ്. രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, മൂന്നു തവണ കപ്പുയര്‍ത്തിയ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സ്, വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നിവരാണിത്. ഈ ടീമുകളുടെയെല്ലാം പേരില്‍ രണ്ടു വീതം അഞ്ചു വിക്കറ്റ് നേട്ടം ബൗളര്‍മാര്‍ കുറിച്ചിട്ടുണ്ട്.

3

ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ലക്ഷ്മിപതി ബാലാജി (2008, എതിരാളി പഞ്ചാബ്), രവീന്ദ്ര ജഡേജ (2012, എതിരാളി ഡെക്കാന്‍ ചാര്‍ജേഴ്‌സ്) എന്നിവരാണ് അഞ്ചു വിക്കറ്റുകളെടുത്തത്. ആര്‍സിബിക്കായി അനില്‍ കുംബ്ലെയും (2009, എതിരാളി രാജസ്ഥാന്‍) ജയദേവ് ഉനാട്കട്ടും (2013, ഡല്‍ഹി) കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്‌നും (2012, പഞ്ചാബ്) വരുണ്‍ ചക്രവര്‍ത്തിയും (2020, ഡല്‍ഹി), പഞ്ചാബിനു വേണ്ടി ദിമിത്രി മസ്‌കെരാനസും (2012, പൂനെ വാരിയേഴ്‌സ്) അങ്കിത് രാജ്പൂത്തും (2018, ഹൈദരാബാദ്) അഞ്ചു വിക്കറ്റ് നേട്ടം കൊയ്തിട്ടുണ്ട്.

ഒരു തവണ മാത്രം അഞ്ചു വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് അവസാനത്തെ രണ്ടു സ്ഥാനങ്ങളില്‍. ഡല്‍ഹിക്കു വേണ്ടി സ്പിന്നര്‍ അമിത് മിശ്രയും (2008, ഡെക്കാന്‍ ചാര്‍ജേ്‌സ്) ഹൈദരാബാദിനു വേണ്ടി ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറുമാണ് (2017, പഞ്ചാബ്) ഒരിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളെടുത്തിട്ടുള്ളത്.

Story first published: Monday, April 5, 2021, 17:11 [IST]
Other articles published on Apr 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+