Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തൊരടി, രോഹിത്തിന്റെ സിക്‌സര്‍ പതിച്ചത് ഓടിക്കൊണ്ടിരുന്ന ബസിന് മുകളില്‍! വീഡിയോ

അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ആരാധകര്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം. പരിശീലനത്തിനിടെ ഹിറ്റ്മാന്‍ പറത്തിയ ഒരു കൂറ്റന്‍ സിക്‌സറിന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്. ലൈറ്റ്‌സിനു കീഴില്‍ പരിശീലനം നടത്തവെ രോഹിത് പായിച്ച സിക്‌സര്‍ ചെന്നു വീണത് ഗ്രൗണ്ടിനു പുറത്തുള്ള റോഡിലൂടെ പോവുകയായിരുന്ന ബസിനു മുകളിലാണ്. 95 മീറ്ററാണ് ഈ സിക്‌സറിന്റെ ദൈര്‍ഘ്യമെന്ന് മുംബൈയുടെ വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു.

1

പന്ത് കൊണ്ട് ബസ്സിന്റെ ചില്ല് തകര്‍ന്നോയെന്നു ഗ്രൗണ്ടിലുണ്ടായിരുന്ന ആരോ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. വായുവില്‍ മുഷ്ടി ചുരുട്ടിയാണ് രോഹിത് ബസിനു മുകളില്‍ ലാന്‍ഡ് ചെയ്ത ഈ സിക്‌സര്‍ ആഘോഷിച്ചത്. രസകരമായ ക്യാപ്റ്റനോടെയാണ് മുംബൈ ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കു വച്ചിരിക്കുന്നത്. ബാറ്റ്‌സ്മാന്‍മാന്‍ സിക്‌സറുകള്‍ നേടും, ഇതിഹാസങ്ങള്‍ സ്റ്റേഡിയത്തിനു പുറത്തേക്കു പന്ത് പായിക്കും, ഹിറ്റ്മാന്‍ സിക്‌സര്‍ പറത്തും + സ്റ്റേഡിയം കടത്തും + ഓടിക്കൊണ്ടിരിക്കുന്ന ബസിന് കൊള്ളിക്കും എന്നായിരുന്നു മുംബൈ വീഡിയോക്കൊപ്പം കുറിച്ചത്.

രോഹിത് ശര്‍മയുടെ സിക്സര്‍ വീഡിയോ കാണാം

ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം തന്നില്‍ നിന്നും പ്രതീക്ഷിക്കാമെന്ന് സൂചന നല്‍കുന്നതാണ് നെറ്റ്‌സില്‍ രോഹിത്തിന്റെ ബാറ്റിങ്. ടീമിനെ അഞ്ചാം കിരീടത്തിലേക്കു നയിക്കുകയവും ഇത്തവണ അദ്ദേഹത്തിന്റെ ലക്ഷ്യം. കഴിഞ്ഞ തവണ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു റണ്‍സിന് തോല്‍പ്പിച്ചായിരുന്നു ഹിറ്റ്മാനും സംഘവും കിരീടം ചൂടിയത്.

ഈ സീസണിലെ ഉദ്ഘാടന മല്‍സരത്തിലും മുംബൈയും ചെന്നൈയും തമ്മിലാണ് മുഖാമുഖം വരുന്നത്. 19ന് അബുദാബിയിലാണ് രാത്രി 7.30ന് ആദ്യത്തെ പോരാട്ടം. കഴിഞ്ഞ ഫൈനലിലെ തോല്‍വിക്കു സിഎസ്‌കെ പകരം ചോദിക്കുമോ അല്ലെങ്കില്‍ മുംബൈ വീണ്ടും സിഎസ്‌കെയ്ക്കു മേലുള്ള ആധിപത്യം തുടരുമോയെന്നാണ് അറിയാനുള്ളത്. ടൂര്‍ണമെന്റിനു മുമ്പ് തന്നെ പല തിരിച്ചടികളും സിഎസ്‌കെയ്ക്കു നേരിടേണ്ടി വന്നിട്ടുണ്ട്.

2

ദീപക് ചഹര്‍, റുതുരാജ് ഗെയ്ക്ക്വാദ് എന്നിവരടക്കം സിഎസ്‌കെയിലെ 13 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ് എന്നിവരുടെ പിന്‍മാറ്റവും സിഎസ്‌കെയ്ക്കു ആഘാതമായി മാറിയിരുന്നു. മറുഭാഗത്ത് ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്കയില്ലാതെയാണ് മുംബൈ ഐപിഎല്ലില്‍ ഇറങ്ങുക. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് അദ്ദേഹം പിന്‍മാറുകയായിരുന്നു.

Story first published: Wednesday, September 9, 2020, 17:02 [IST]
Other articles published on Sep 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+