Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഈഡനില്‍ ഇടിമിന്നലായി ഇഷാന്‍... കൊല്‍ക്കത്ത തരിപ്പണം, മുംബൈക്ക് ഹാട്രിക് ജയം

IPL 2018: മുംബൈക്ക് ഹാട്രിക് ജയം | Oneindia Malayalam

കൊല്‍ക്കത്ത: തങ്ങളെ എഴുതിത്തള്ളിയവരുടെ വായടപ്പിച്ച് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചുവരവ് തുടരുന്നു. ഹാട്രിക് ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറിലേക്ക് കയറി. മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അവരുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ 102 റണ്‍സിനാണ് മുംബൈ കശാപ്പ് ചെയ്തത്. ദിവസങ്ങള്‍ക്കിടെ രണ്ടാം തവണയാണ് കെകെആറിനെതിരേ മുംബൈ വെന്നിക്കൊടി പാറിക്കുന്നത്. നേരത്തേ നടന്ന ഹോം മാച്ചിലും മുംബൈ ജയിച്ചിരുന്നു.

1

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ കൊല്‍ക്കത്തയുടെ വിധി കുറിക്കപ്പെട്ടിരുന്നു. മുഴുവന്‍ ഓവര്‍ പോലും ക്രീസില്‍ നില്‍ക്കാനാവാതെ മാലപ്പടക്കം കണക്കെ കൊല്‍ക്കത്തയുടെ വിക്കറ്റുകള്‍ കടപുഴകി വീഴുകയായിരുന്നു. 18.1 ഓവറില്‍ കേവലം 108 റണ്‍സില്‍ കെകെആര്‍ കൂടാരത്തില്‍ തിരിച്ചെത്തി. 21 റണ്‍സ് വീതമെടുത്ത ക്രിസ് ലിന്നും നിതീഷ് റാണയുമാണ് കെകെആര്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. മറ്റുള്ളവരൊന്നും 20 റണ്‍സ് പോലും തികച്ചില്ല. മുംബൈക്കു വേണ്ടി ക്രുനാല്‍ പാണ്ഡ്യയും ഹര്‍ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റ് വീതമെടുത്തു.

2

നേരത്തേ ഇഷാന്‍ കിഷന്റെ തീപ്പൊരി ബാറ്റിങാണ് മുംബൈയെ 200 റണ്‍സ് കടക്കാന്‍ സഹായിച്ചത്. വെറും 21 പന്തില്‍ അഞ്ചു ബൗണ്ടറികളും ആറു സിക്‌സറുമടക്കം ഇഷാന്‍ 62 റണ്‍സ് വാരിക്കൂട്ടി. 17 പന്തില്‍ നിന്നായിരുന്നു താരത്തിന്റെ അര്‍ധസെഞ്ച്വറി. എങ്കിലും കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം ലോകേഷ് രാഹുലിന്റെ (14 പന്തില്‍ 50) റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇഷാന് സാധിച്ചില്ല.

1
43451

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ 36 റണ്‍സ് വീതമെടുത്ത് പുറത്തായി. 31 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സെങ്കില്‍ 32 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും യാദവ് നേടി. വാലറ്റത്ത് ബെന്‍ കട്ടിങിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ടും മുംബൈക്കു കരുത്തേകി. ഒമ്പതു പന്തില്‍ മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം 24 റണ്‍സാണ് കട്ടിങ് നേടിയത്. ഹര്‍ദിക് പാണ്ഡ്യ 19 (13 പന്ത്, 2 സിക്‌സര്‍), എവിന്‍ ലൂയിസ് 18 (13 പന്ത്, 3 ബൗണ്ടറി) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. കൊല്‍ക്കത്തയ്ക്കു വേണ്ടി പിയൂഷ് ചൗള മൂന്നു വിക്കറ്റെടുത്തു.

3

ടോസ് ലഭിച്ച കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടു ജയങ്ങളുടെ ആത്മവിശ്വാസത്തിലിറങ്ങുന്ന മുംബൈ അതേ ഇലവനെ തന്നെ നിലനിര്‍ത്തിയപ്പോള്‍ കെകെആര്‍ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലും വ വെറ്ററന്‍ താരം മിച്ചെല്‍ ജോണ്‍സനുമാണ് പുറത്തായത്. പകരം റിങ്കു സിങും ടോം ക്യുറാനും കളിച്ചു.

Story first published: Wednesday, May 9, 2018, 23:51 [IST]
Other articles published on May 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+