For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്വര്‍ണാഭരണങ്ങളടക്കം വിലകൂടിയ സാധനങ്ങളുമായെത്തി, ക്രുനാല്‍ കുരുക്കില്‍!

മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ താരത്തെ തടഞ്ഞത്

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം അഞ്ചാം കിരീടം നേടിയതിന്റെ ആഹ്ലാദത്തിമിര്‍പ്പിലെത്തിയ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ അപ്രതീക്ഷിത കുരുക്കില്‍. നിയപ്രകാരം അനുവദനീയമായതിലും കൂടുതല്‍ സ്വര്‍ണാഭരണങ്ങളുള്‍പ്പെടെ വിലകൂടിയ സാധനങ്ങളുമടങ്ങുന്ന ബാഗുമായെത്തിയ താരത്തെ മുംബൈ വിമാനത്താവളത്തില്‍ ഡിആര്‍ഐ ഒഫീഷ്യല്‍സ് തടഞ്ഞു വയ്ക്കുകയായിരുന്നു. സ്വര്‍ണ വളകള്‍, വില കൂടിയ റിസ്റ്റ് വാച്ചുകള്‍ എന്നിവയടക്കം പലതും ക്രുനാലിന്റെ പക്കലുണ്ടായിരുന്നു.

1

താരത്തെ ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) വിഭാഗം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മതിയായ രേഖകളോടെയാണോ താരം ഇത്രയും വില പിടിപ്പുള്ള വസ്തുക്കള്‍ ഇന്ത്യയിലേക്കു കൊണ്ടു വന്നിരിക്കുന്നത് എന്നതിനെക്കുറിച്ചാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. അനുവദനീയമായതിലും കൂടുതല്‍ സ്വര്‍ണം താരത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016ല്‍ നിലവില്‍ വന്ന നിയമപ്രകാരം ദുബായില്‍ നിന്നും ഇന്ത്യയിലേക്കു വരുന്ന പുരുഷ യാത്രക്കാരനു പരമാവധി 20 ഗ്രാം വരെ സ്വര്‍ണം മാത്രമേ കൈവശം വയ്ക്കാന്‍ അനുവാദമുള്ളൂ.

അപ്രതീക്ഷിതമായ ഈ സംഭവം ക്രിക്കറ്റ് പ്രേമികളെയും ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും സ്തബ്ധരാക്കിയിട്ടുണ്ട്. ക്രുനാലിന്റെ സഹോദരന്‍ ഹാര്‍ദിക് പാണ്ഡ്യ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പമാണുള്ളത്. ഓസീസ് പര്യടനത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ മുംബൈ ടീമിനൊപ്പം ക്രുനാല്‍ ദുബായില്‍ നിന്നും ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു.

ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ടീമിലെ നിര്‍ണായക താരമായിരുന്നു ക്രുനാല്‍. ബാറ്റിങില്‍ കാര്യമായ പ്രകടനങ്ങള്‍ നടത്താനായില്ലെങ്കിലും ബൗളിങില്‍ താരം തിളങ്ങിയിരുന്നു. മുംബൈയ്ക്കായി 71 ഐപിഎല്‍ മല്‍സരങ്ങളില്‍ ക്രുനാല്‍ കളിച്ചിട്ടുണ്ട്. 2017ലെ ഐപിഎല്ലില്‍ മുംബൈ മൂന്നാം കിരീടമുയര്‍ത്തിയപ്പോള്‍ ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായിരുന്നു ക്രുനാല്‍. അന്നു റൈസിങ് പൂനെ ജയന്റ്‌സിനെ ആവേശകരമായ ഫൈനലില്‍ ഒരു റണ്‍സിന് മുംബൈ മറികടക്കുകയായിരുന്നു.

ഇത്തവണത്തെ ഐപിഎല്ലില്‍ ശ്രേയസ് അയ്യര്‍ നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അഞ്ചു വിക്കറ്റിനു തുരത്തിയായിരുന്നു മുംബൈയുടെ അഞ്ചാം കിരീടനേട്ടം. ഇതോടെ തുടര്‍ച്ചയായി രണ്ടു തവണ ചാംപ്യന്മാരായ രണ്ടാമത്തെ ടീമെന്ന റെക്കോര്‍ഡും മുംബൈയെ തേടിയെത്തിയിരുന്നു. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാത്രമേ ഈ നേട്ടം കൈവരിച്ചിരുന്നുള്ളൂ.

Story first published: Thursday, November 12, 2020, 22:46 [IST]
Other articles published on Nov 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+