Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കപ്പ് ഇത്തവണയും മുംബൈ 'പൊക്കും', ആരും മോഹിക്കേണ്ട- പാര്‍ഥീവിന്റെ പ്രവചനം

ഐപിഎല്ലിന്റെ 14ാം സീസണിലും രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് ജേതാക്കളാവുമെന്ന് മുന്‍ ഇന്ത്യന്‍ വിക്കറും ടീമിന്റെ ടാലന്റ് സ്‌കൗട്ടുമായ കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. കഴിഞ്ഞ രണ്ടു സീസണുകളിലും മുംബൈയായിരുന്നു ചാംപ്യന്‍മാര്‍. ഇത്തവണയും ജേതാക്കളായി മുംബൈ കിരീടവേട്ടയില്‍ ഹാട്രിക് തികയ്ക്കുമെന്നും പാര്‍ഥീവ് അഭിപ്രായപ്പെട്ടു. നിലവില്‍ ഐപിഎല്ലില്‍ ഏറ്റവുമധികം ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡിന് അവകാശികള്‍ കൂടിയാണ് മുംബൈ. അഞ്ചു തവണയാണ് രോഹിത്തിനു കീഴില്‍ മുംബൈ കപ്പില്‍ മുത്തമിട്ടത്.

1

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമിനും തുടര്‍ച്ചയായി മൂന്നു സീസണുകളില്‍ വെന്നിക്കൊടി പാറിക്കാനായിട്ടില്ല. എന്നാല്‍ ഇത്തവണ മുംബൈ ഇതു സാധിച്ച് ചരിത്രം കുറിക്കുമെന്നാണ് പാര്‍ഥിവ് ഉറപ്പിച്ച് പറയുന്നത്. വരാനിരിക്കുന്ന സീസണിനു മുമ്പ് മുംബൈ എല്ലാ ഏരിയകളും കവര്‍ ചെയ്തു കഴിഞ്ഞു. പോരായ്മകളൊന്നും ഇപ്പോള്‍ ടീമിന് ഇല്ല. കഴിഞ്ഞ സീസണിലേതു പോലെ തന്നെ വളരെ ശക്തമായ ടീമാണ് ഇത്തവണയും മുംബൈയ്ക്കു വേണ്ടി ഇറങ്ങുകയെന്നും പാര്‍ഥീവ് പറഞ്ഞു.

വരാനിരിക്കുന്ന സീസണില്‍ മുംബൈ തങ്ങളുടെ ആദ്യത്തെ ഒമ്പത് മല്‍സരങ്ങളും കളിക്കുന്നത് ചെന്നൈ, ഡല്‍ഹി എന്നീവിടങ്ങളിലെ വേഗം കുറഞ്ഞ പിച്ചുകളിലാണ്. എന്നാല്‍ ഇതു ടീമിനു ഒരു തിരിച്ചടിയാവുമെന്ന് താന്‍ കരുതുന്നില്ലെന്നു പാര്‍ഥീവ് വ്യക്തമാക്കി. കഴിഞ്ഞ സീസണിലെ മുംബൈ ടീമിനെ നോക്കിയാല്‍ പരിചയസമ്പന്നനായ ഒരു സ്പിന്നര്‍ ഇല്ലായിരുന്നുവെന്ന് കാണാന്‍ സാധിക്കും. രാഹുല്‍ ചഹറും ക്രുനാല്‍ പാണ്ഡ്യയുമായിരുന്നു സ്പിന്‍ കൈകാര്യം ചെയ്തത്. പരിചയസമ്പത്തുള്ള ഒരു സ്പിന്നറെ പുതിയ സീസണില്‍ മുംബൈക്കു ആവശ്യമായിരുന്നു. അതു തന്നെയാണ് കഴിഞ്ഞ ലേലത്തില്‍ മുംബൈ ചെയ്തതെന്നും പാര്‍ഥീവ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡെന്ന ഷോയില്‍ പറഞ്ഞു. പിയൂഷ് ചൗളയെ കഴിഞ്ഞ ലേലത്തില്‍ മുംബൈ തങ്ങളുടെ ടീമിലേക്കു കൊണ്ടു വന്നിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കിയതോടയാണ് ചൗളയ്ക്കു മുംബൈയിലേക്കു വഴി തെളിഞ്ഞത്.

2

ഏപ്രില്‍ ഒമ്പതിന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് പുതിയ സീസണിലെ ഉദ്ഘാടന മല്‍സരം. മുംബൈയും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് കന്നിയങ്കത്തില്‍ കൊമ്പുകോര്‍ക്കുന്നത്. വിജയത്തോടെ തന്നെ പുതിയ സീസണിനു തുടക്കം കുറിക്കാനായിരിക്കും രണ്ടു ടീമുകളുടെയും ശ്രമം. മേയ് 30നാണ് ഐപിഎല്‍ ഫൈനല്‍ നടക്കുന്നത്. കഴിഞ്ഞ സീസണിലെ കലാശക്കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയായിരുന്നു മുംബൈയുടെ കിരീടധാരണം.

Story first published: Monday, March 29, 2021, 17:09 [IST]
Other articles published on Mar 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+