Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ് ഇനി മുതല്‍ ഐ പി എല്‍!

clt2013
ദില്ലി: തലക്കെട്ട് കണ്ട് ഞെട്ടാന്‍ വരട്ടെ, ചാമ്പ്യന്‍സ് ലീഗ് 2013 ന്റെ സെമിഫൈനല്‍ ലൈനപ്പ് കണ്ട് പറഞ്ഞുപോയതാണ്. അവസാന നാലില്‍ മൂന്നും ഇന്ത്യയില്‍ നിന്നുള്ള ഐപിഎല്‍ ടീമുകള്‍. അതായത് കോടികള്‍ സമ്മാനത്തുകയുള്ള ചാമ്പ്യന്‍ഷിപ്പിലെ നാലില്‍ മൂന്ന് സ്ഥാനങ്ങളും ഇന്ത്യയിലിരിക്കും എന്ന് സാരം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് സെമിയിലെത്തിയ ഇന്ത്യന്‍ ടീമുകള്‍. 'പാതി ഇന്ത്യന്‍' (വെസ്റ്റ് ഇന്ത്യന്‍) ടീമായ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയാണ് സെമിയിലെ നാലാമത്തെ ടീം.

ചെന്നൈ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളുടെ സെമി പ്രവേശം ടൂര്‍ണമെന്റ് തുടങ്ങും മുന്‍പേ പ്രതീക്ഷിക്കപ്പെട്ടതാണ്. കീരണ്‍ പൊള്ളാര്‍ഡ്, ഡ്വെയിന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സവെല്‍, രോഹിത് ശര്‍മ തുടങ്ങിയ വെടിക്കെട്ട് വീരന്മാരെ അണി നിരത്തിയ ടീമാണ് മുംബൈയുടേത്. സച്ചിന്‍ തിളങ്ങിയില്ല എന്നത് മാത്രമാണ് അവരുടെ ആവലാതി.ക്യാപ്റ്റന്‍ ധോണി, മൈക് ഹസി, സുരേഷ് റെയ്‌ന, സര്‍ ജഡേജ എന്നിങ്ങനെ പോകുന്നു ചെന്നൈ നിര.

താരതമ്യേന ദുര്‍ബലര്‍ എന്ന് കരുതിയിരുന്ന രാജസ്ഥാന്‍ റോയല്‍സാണ് ചാമ്പ്യന്‍സ് ലീഗ് 2013 ന്റെ സര്‍പ്രൈസ് പാക്കേജ്. രാഹുല്‍ ശുക്ല, പ്രവീണ്‍ താംബെ, സഞ്ജു സാംസണ്‍ എന്നിങ്ങനെ പോകുന്നു കളി ജയിക്കാനായി രാഹുല്‍ ദ്രാവിഡ് കളത്തിലിറക്കിയ കണ്ടെത്തലുകള്‍. ഒപ്പം അജിന്‍ക്യ രഹാനെ, കെവിന്‍ കൂപ്പര്‍, ബ്രാഡ് ഹോഡ്ജ് തുടങ്ങിയ പരിചയ സമ്പന്നരും കൂടി ചേര്‍ന്നതോടെ കളി രാജസ്ഥാന്റെ കയ്യിലായി. ഒപ്പം എല്ലാ മത്സരങ്ങളും സ്വന്തം നാട്ടില്‍ കളിക്കാനായി എന്നതും രാജസ്ഥാന് തുണയായി.

യോഗ്യതാ റൗണ്ട് കളിച്ചെത്തിയ ശിഖര്‍ ധവാന്റെ ഹൈദരാബാദ് സണ്‍റേസഴ്‌സും മോശമാക്കിയില്ല. ഒരു കളി ജയിച്ച അവരുടെ മറ്റൊരു കളി മഴ കൊണ്ടുപോയി. ദക്ഷിണാഫ്രിക്കന്‍ ടീമുകളായ ടൈറ്റന്‍സ്, ലയണ്‍സ് എന്നിവയും ന്യൂസിലന്‍ഡ് ടീമായ വോള്‍ട്‌സും കാണികളുടെ മനം കവരുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അമ്പേ നിരാശപ്പെടുത്തിയത് ഓസ്‌ട്രേലിയന്‍ ടീമുകളായ പെര്‍ത്ത് സ്‌കോച്ചേഴ്‌സും ബ്രിസ്‌ബേന്‍ ഹീറ്റ്‌സുമാണ്. ഒരു കളി പോലും ജയിക്കാന്‍ പെര്‍ത്ത് ടീമിന് കഴിഞ്ഞില്ല.

Story first published: Thursday, October 3, 2013, 9:52 [IST]
Other articles published on Oct 3, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+