Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ടേണിങ് വിക്കറ്റില്‍ രോഹിത് കസറാന്‍ കാരണമുണ്ട്!- അഭിഷേക് നായര്‍ പറയുന്നു

ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ ഓപ്പണര്‍ രോഹിത് ശര്‍മാണ്. ആദ്യദിനം മുതല്‍ ബോള്‍ നന്നായി ടേണ്‍ ചെയ്യുന്ന പിച്ചുകളില്‍ ഇന്ത്യയുടെ ഭൂരിഭാഗം ബാറ്റ്‌സ്മാന്‍മാരും റണ്‍സെടുക്കാന്‍ വിഷമിക്കുമ്പോള്‍ വളരെ അനായാസമാണ് ഹിറ്റ്മാന്‍ ബാറ്റ് ചെയ്യുന്നത്. മികച്ച ടൈമിങോടെ സ്വീപ്പ് ഷോട്ടുകളും കളിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്.

സ്പിന്നിങ് വിക്കറ്റുകളില്‍ രോഹിത്തിന് ഇത്രയും അനായാസമായി ബാറ്റ് ചെയ്യാന്‍ കഴിയുന്നത് എന്തുകൊണ്ടാണെന്നു വിശദീകരിക്കുകയാണ് മുന്‍ മുംബൈ താരം അഭിഷേക് നായര്‍. കുട്ടിക്കാലം മുതല്‍ മുംബൈയിലെ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യങ്ങളില്‍ കളിച്ചു മുന്നേറിയ താരങ്ങളിലൊരാളാണ് രോഹിത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുംബൈയിലെ ആര്‍ക്കും കഴിയും

മുംബൈയിലെ ആര്‍ക്കും കഴിയും

മുംബൈയില്‍ നിന്നുള്ള ഏതൊരു താരത്തിനും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ കടുപ്പമേറിയ സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യേണ്ടി വരുമെന്ന് അഭിഷേക് ചൂണ്ടിക്കാട്ടി. ചെറുപ്പകാലത്ത് മുംബൈയിലെ ചുവപ്പ് മണ്ണുള്ള പ്രതലങ്ങളില്‍ ഒരുപാട് കളിച്ചിട്ടുള്ള താരമാണ് രോഹിത്. ഇവിടെ ബോള്‍ നന്നായി ടേണ്‍ ചെയ്യുകയും കുത്തിയുയരുകയും ചെയ്യും. കാംഗ ലീഗില്‍ കളിക്കുമ്പോള്‍ സ്പിന്നര്‍മാര്‍ കൂടുതല്‍ അപകടകാരികളാണ്. ഇവിടെ വിക്കറ്റും ബോളും ഈര്‍പ്പമുള്ളതായിരിക്കും, ബോള്‍ തെന്നി മാറുകയും ചെയ്യുമെന്ന് അഭിഷേക് വിശദമാക്കി.

പിങ്ക് ബോള്‍ ടെസ്റ്റിലെ ബാറ്റിങ്

പിങ്ക് ബോള്‍ ടെസ്റ്റിലെ ബാറ്റിങ്

അഹമ്മദാബാദിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ രോഹിത്തിന്റെ ബാറ്റിങിനെ അഭിഷേക് പുകഴ്ത്തി. അഹമ്മദാബാദിലേതു പോലെയുള്ള പിച്ചുകളില്‍ രോഹിത് ചെറുപ്പകാലത്ത് കളിച്ചിട്ടുണ്ട്. ഇവിടെ ബോള്‍ പിച്ച് ചെയ്ത ശേഷം എന്ത് സംഭവിക്കുമെന്നു നമുക്ക് പറയാന്‍ സാധിക്കില്ല. ചിലപ്പോള്‍ വിക്കറ്റിനു നേരെ വന്നേക്കാം, ചിലപ്പോള്‍ ടേണ്‍ ചെയ്ത് വഴി മാറിപ്പോവാമെന്നും അദ്ദേഹം പറഞ്ഞു.

സ്വീപ്പ് ഷോട്ടുകള്‍ സ്വാഭാവികം

സ്വീപ്പ് ഷോട്ടുകള്‍ സ്വാഭാവികം

രോഹിത്തിന്റെ സ്വീപ്പ് ഷോട്ടുകള്‍ വളരെ സ്വാഭാവികമായിരുന്നു. ഒരു മുംബൈ ടച്ച് ഈ ഷോട്ടിനുണ്ടായിരുന്നു. ടേണ്‍ ചെയ്യുന്ന പിച്ചുകളില്‍ സ്വീപ്പ് ഷോട്ട് കളിക്കുക അത്ര എളുപ്പമല്ല. എന്നാല്‍ രോഹിത് നേരത്തേ ഇത്തരം സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്തിട്ടുള്ളതിനാല്‍ ഈസിയായി കളിക്കാന്‍ സാധിച്ചു. ഈ കാരണം കൊണ്ടാണ് മുംബൈയില്‍ നിന്നുള്ള കൂടുതല്‍ പേരും സ്പിന്‍ ബൗളിങിനെതിരേ മികവ് പുലര്‍ത്തുന്നത്. ഉദാഹരണമായി പറഞ്ഞാല്‍ ശ്രേയസ് അയ്യര്‍ വളരെ നന്നായി സ്പിന്നര്‍മാര്‍ക്കെതിരേ കളിക്കുന്ന ബാറ്റ്‌സ്മാനാണെന്നും അഭിഷേക് വിശദമാക്കി

ബോളിന്റെ ലെങ്ത്

ബോളിന്റെ ലെങ്ത്

ഒരു ഷോട്ട് കളിക്കാനെടുക്കുന്ന സമയമാണ് രോഹിത്തിന്റെ ഏറ്റവും വലിയ കരുത്ത്. വളരെ നേരത്തേ തന്നെ ബോളിന്റെ ലെങ്ത് അദ്ദേഹം മനസ്സിലാക്കിയെടുക്കുന്നു. തന്റെ കരുത്ത് എന്താണെന്ന് ഇപ്പോള്‍ രോഹിത്തിനു നന്നായറിയാം. സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹത്തിന് ആധിപത്യം പുലര്‍ത്താനുമാവും. ടേണിങ് പിച്ചില്‍ എങ്ങനെ പിടിച്ചുനില്‍ക്കാമെന്നല്ല, മറിച്ച് എങ്ങനെ ബൗളര്‍ക്കുമേല്‍ ആധിപത്യം നേടിയെടുക്കാമെന്നാണ് രോഹിത് ചിന്തിക്കുന്നത്. ഇതോടെ ബൗളര്‍ക്കു നിലനില്‍പ്പിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും അഭിഷേക് വിശദീകരിച്ചു.

Story first published: Tuesday, March 2, 2021, 15:24 [IST]
Other articles published on Mar 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+