വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ അടച്ചിട്ട സ്റ്റേഡിയത്തിലോ? എന്തായാലും താന്‍ ഓക്കെ- അനുകൂലിച്ച് ഹിറ്റ്മാന്‍

ഐപിഎല്‍ അനിശ്ചിത കാലത്തേക്കു ബിസിസിഐ നീട്ടിയിരിക്കുകയാണ്

മുംബൈ: കൊവിഡ്-19നെ തുടര്‍ന്നു അനിശ്ചിത കാലത്തേക്കു നീട്ടിയ ഐപിഎല്ലിന്റെ 13ാം സീസണ്‍ ഒരുപക്ഷെ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്നേക്കുമെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ.

കാണികളില്ലാത്ത, ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ കരിയറിന്റെ തുടക്കകാലത്തു കളിച്ചത്. അതുകൊണ്ടു തന്നെ ഭാവിയില്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ കളിക്കാന്‍ തനിക്കു ബുദ്ധിമുട്ടില്ലെന്നു ഹിറ്റ്മാന്‍ വ്യക്തമാക്കി. എല്ലാവരും സുരക്ഷിതരാണെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും വിശ്വസിക്കുന്നു. എങ്കില്‍ മാത്രമേ നമുക്ക് പഴയതു പോലെ ഇഷ്ടമുള്ളതെല്ലാം ചെയ്ത് പഴയ ജീവിതത്തിലേക്കു തിരിച്ചു വരാന്‍ സാധിക്കൂവെന്ന് രോഹിത് പറഞ്ഞു.

rohit

ആരവങ്ങളില്ലാത്ത, ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുകയെന്നത് അപരിചതമായ കാര്യം തന്നെയാണ്. ആരാധകര്‍ ഇതിനോടു എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. കുട്ടിയായിരിക്കെ വളരെ ദൂരം യാത്ര ചെയ്താണ് പരിശീലനത്തിനും കളിക്കാനുമെല്ലാം പോയിരുന്നത്. അന്നു തന്റെ കളി കാണാന്‍ ആരുമുണ്ടായിരുന്നില്ല. ഇപ്പോഴത്തേതു പോലെ ആഡംബര സ്‌റ്റേഡിയങ്ങങളിലൊന്നും കളിക്കാന്‍ അന്നു സാധിച്ചിട്ടില്ല. പഴയതിലേക്കു തിരിച്ചുപോവേണ്ടി വരുമെന്നാണ് ഇപ്പോള്‍ തോന്നുന്നത്. ബോര്‍ഡ് ഏതു തരത്തിലുള്ള നിയമാവലി കൊണ്ടുവന്നാലും അത് അനുസരിച്ച് ക്രിക്കറ്റ് കളിക്കേണ്ടതായി വരും. ആരാധകര്‍ക്കു ഞങ്ങളെയെല്ലാം ടെലിവിഷനിലൂടെ മാത്രം കാണാന്‍ സാധിക്കുമെന്നും ഹിറ്റ്മാന്‍ വിശദമാക്കി.

ധോണി അയോഗ്യന്‍!! ഐപിഎല്‍ ഓള്‍ടൈം ഇലവനില്‍ ഇല്ല, കാരണം വെളിപ്പെടുത്തി കാര്‍ത്തിക്ധോണി അയോഗ്യന്‍!! ഐപിഎല്‍ ഓള്‍ടൈം ഇലവനില്‍ ഇല്ല, കാരണം വെളിപ്പെടുത്തി കാര്‍ത്തിക്

ഐപിഎല്‍ ഉപേക്ഷിച്ചാലും ധോണി കളിക്കും!! ലക്ഷ്യം ഈ ടൂര്‍ണമെന്റ്, 2007നു ശേഷം ഇതാദ്യംഐപിഎല്‍ ഉപേക്ഷിച്ചാലും ധോണി കളിക്കും!! ലക്ഷ്യം ഈ ടൂര്‍ണമെന്റ്, 2007നു ശേഷം ഇതാദ്യം

ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പ്രതികരിക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നതിനു ശേഷം അക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുന്നതാവും ഉചിതമെന്നും രോഹിത് പറഞ്ഞു. സ്റ്റേഡിയങ്ങള്‍ വീണ്ടും തുറക്കുകയും മല്‍സരക്രമം പുറത്തു വരികയും ചെയ്ത ശേഷം മാത്രമേ നമുക്ക് കൂടുതല്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയുന്നത്രയും അധികം യാത്ര ചെയ്യാനോ, മാറാനോ ശ്രമിക്കാതെ ഒരിടത്തു തന്നെ തുടരുകയെന്നത് വളരെ പ്രധാനമാണ്. ടൂര്‍ണമെന്റ് ഏതു സിറ്റിയില്‍, ഏതു രാജ്യത്തു നടന്നാലും മതിയായ മുന്‍കരുതകള്‍ സ്വീകരിക്കേണ്ടതുണ്ട്. വൈറസില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലായിരുന്നു ഉദ്ഘാടനമല്‍സരം. ഇതിനിടെ ഇന്ത്യയിലേക്കും കൊവിഡ്-19 വ്യാപിച്ചതോടെ ഐപിഎല്‍ ഏപ്രില്‍ 15ലേക്കു ബിസിസിഐ നീട്ടുകയായിരുന്നു. തൊട്ടുപിന്നാലെ രാജ്യത്തു ലോക്ക്ഡൗണും പ്രഖ്യാപിച്ചു. ഏപ്രില്‍ 14ന് അവസാനിക്കേണ്ടിയിരുന്ന ലോക്ക്ഡൗണ്‍ മേയ് മൂന്നിലേക്ക് നീട്ടിയതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു.

Story first published: Thursday, April 23, 2020, 18:04 [IST]
Other articles published on Apr 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X