Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: താരലേലത്തില്‍ ആര്‍ക്കാവും മോഹവില? പ്രവചിച്ച് ആകാഷ് ചോപ്ര

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ താര ലേലത്തിനു മുന്നോടിയായി നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്ത കളിക്കാരുടെ ലിസ്റ്റ് എട്ടു ഫ്രാഞ്ചൈലികളും സമര്‍പ്പിച്ചു കഴിഞ്ഞു. ചില വമ്പന്‍ കളിക്കാര്‍ ഒഴിവാക്കപ്പെട്ടുവെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇവര്‍ക്കു വരാനിരിക്കുന്ന ലേലത്തില്‍ പുതിയൊരു ഫ്രാഞ്ചൈസിക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചേക്കും.

ഏറ്റവുമധികം താരങ്ങളെ വേണ്ടെന്നു വച്ചത് വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. 22 കളിക്കാരില്‍ 10 പേരെയും ആര്‍സിബി ഒഴിവാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കാനിടയുള്ള താരത്തെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ ആകാഷ് ചോപ്ര.

സ്റ്റാര്‍ക്കിനാലും മോഹവില

സ്റ്റാര്‍ക്കിനാലും മോഹവില

ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനാവും താരലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കുകയെന്നു ചോപ്ര പ്രവചിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മറ്റു ചില കളിക്കാരെക്കുറിച്ചും ചോപ്ര പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്.
കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒഴിവാക്കിയ അഫ്ഗാനിസ്താന്റെ യുവ സ്പിന്നര്‍ മുജീബുര്‍ റഹ്മാനു ഏഴു മുതല്‍ എട്ടു കോടി വരെ ലേലത്തില്‍ ലഭിക്കും. ന്യൂസിലാന്‍ഡിന്റെ പുതിയ പേസ് ബൗളിങ് കണ്ടുപിടുത്തമായ കൈല്‍ ജാമിസണിന് അഞ്ചു മുതല്‍ ഏഴു കോടി വരെയും ലഭിക്കാനിടയുണ്ട്. ഇംഗ്ലീഷ് വെടിക്കെട്ട് ഓപ്പണര്‍ ജാസണ്‍ റോയിയുടെ മൂല്യം നാലു മുതല്‍ ആറു കോടി വരെയായിരിക്കും. ഗ്ലെന്‍ മാക്‌സ്വെല്ലിനും നതാന്‍ കൂള്‍ട്ടര്‍ നൈലിനും മോശമല്ലാത്ത ഓഫര്‍ കിട്ടാനിടയുണ്ടെന്നും ചോപ്ര ട്വീറ്റ് ചെയ്തു.

കഴിഞ്ഞ സീസണില്‍ കളിച്ചില്ല

കഴിഞ്ഞ സീസണില്‍ കളിച്ചില്ല

അടുത്തിടെ സമാപിച്ച ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് സ്റ്റാര്‍ക്ക് അവസാനമായി കളിച്ചത്. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ പക്ഷെ അദ്ദേഹത്തിനു പ്രതീക്ഷയ്‌ക്കൊത്ത മികവ് പുറത്തെടുക്കാനായിരുന്നില്ല. എങ്കിലും ഏതു ടീമും പ്ലെയിങ് ഇലവനില്‍ വേണമെന്നാഗ്രഹിക്കുന്ന ബൗളറാണ് സ്റ്റാര്‍ക്കെന്നു നിസംശയം പറയാം.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ അദ്ദേഹം കളിച്ചിരുന്നില്ല. ഐസിസിയുടെ ടി20 ലോകകപ്പില്‍ ഓസീസിനു വേണ്ടി തയ്യാറെടുക്കുന്നതിനു വേണ്ടി അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. പക്ഷെ കൊവിഡ് കാരണം ടി20 ലോകകപ്പ് ഈ വര്‍ഷത്തേക്കു മാറ്റി വയ്ക്കപ്പെട്ടിരുന്നു.

രണ്ടു ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചു

രണ്ടു ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചു


ഐപിഎല്ലില്‍ ഇതുവരെ രണ്ടു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി മാത്രമേ സ്റ്റാര്‍ക്ക് കളിച്ചിട്ടുള്ളൂ. ഒന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണെങ്കില്‍ രണ്ടാമത്തേത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമാണ്. 2014ലെ സീസണില്‍ ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കളിച്ചു കൊണ്ടായിരുന്നു സ്റ്റാര്‍ക്കിന്റെ ഐപിഎല്‍ അരങ്ങേറ്റം. അന്നു ആര്‍സിബിയുടെ താരമായിരുന്നു അദ്ദേഹം.
2014ല്‍ ആര്‍സിബിയിലെത്തയ സ്റ്റാര്‍ക്ക് തൊട്ടടുത്ത സീസണിലായിരുന്നു ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. 2016ലെ സീസണ്‍ നഷ്ടമായെങ്കിലും അടുത്ത സീസണില്‍ അദ്ദേഹം ആര്‍സിബിയില്‍ തിരിച്ചെത്തി. 2018ലെ ലേലത്തില്‍ 9.4 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ കെകെആര്‍ വാങ്ങിയത്. പക്ഷെ പരിക്കു കാരണം താരത്തിനു സീസണ്‍ നഷ്ടമായി. ഇതേ വര്‍ഷം സ്റ്റാര്‍ക്കിനെ കെകെആര്‍ ഒഴിവാക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ഐപിഎല്ലില്‍ കളിച്ചിട്ടില്ല.

Story first published: Thursday, January 21, 2021, 11:43 [IST]
Other articles published on Jan 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+