T20 World cup 2022: ഇന്ത്യയുടെ ഫിനിഷര്‍മാര്‍- രണ്ടു പേര്‍ ഉറപ്പായും വേണം
ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലേക്കു രണ്ടു ഫിനിഷര്‍മാരെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത രണ്ടു പേരെയാണ് ലോകകപ്പ് ടീമിലെടുക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയ എന്നിവരാണ് ടി20 ലോകകപ്പ് സംഘത്തില്‍ ഫിനിഷര്‍മാരുടെ റോളില്‍ വേണമെന്നു പ്രസാദ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ടി20 ലോകകപ്പിനു ഇനി നാലു മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും സെലക്ടര്‍മാരും ടീം മാനേജമെന്റും വൈകാതെ തന്നെ ടൂര്‍ണമെന്റിനുള്ള കോര്‍ ഗ്രൂപ്പിനെ തീരുമാനിക്കും.

ഫിറ്റ്‌നസ് വീണ്ടെടുത്ത് മല്‍സരംഗത്തേക്കു മടങ്ങിയെത്തിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ഫിനിഷറെന്നു ഏറെക്കുറെ ഉറപ്പാണ്. കൂടാതെ മറ്റൊരു സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഫ്ിനിഷറുടെ റോളിലുണ്ടാവും.നേരത്തേ ഹാര്‍ദിക് ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി ബ്രേക്കെടുത്തപ്പോല്‍ പലരെയും ഫിനിഷറുടെ റോളില്‍ ഇന്ത്യ പരീക്ഷിച്ചിരുന്നു.
വെങ്കടേഷ് അയ്യര്‍, ദീപക് ചാഹര്‍ എന്നിവരെല്ലാം ഇന്ത്യക്കുവേണ്ടി ഈ റോളില്‍ ഇറങ്ങിയിരുന്നു. പക്ഷെ പ്രതീക്ഷിക്കപ്പെട്ടതു പോലെയൊരു വലിയ ഇംപാക്ടുണ്ടാക്കാന്‍ രണ്ടു പേര്‍ക്കുമായില്ല. എങ്കിലും രണ്ടു പേരും ടി20 ലോകകപ്പില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ള താരങ്ങളാണ്.

ഈ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ കസറുകയാണ് ദിനേശ് കാര്‍ത്തിക്. അദ്ദേഹത്തിന്റെ ഫിനിഷിങ് മികവ് പല മല്‍സരങ്ങളിലും ആര്‍സിബിക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചിരുന്നു. രാഹുല്‍ തെവാത്തിയയാട്ടെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത ടൈറ്റന്‍സിനു വേണ്ടിയാണ് ഫിനിഷറായി മിന്നിച്ചത്. തോല്‍വിയുടെ വക്കില്‍ നിന്നും പല തവണയാണ് തെവാത്തിയയുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ ടൈറ്റന്‍സിനെ രക്ഷിച്ചിട്ടുള്ളത്.

അടുത്ത മാസം സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ദിനേശ് കാര്‍ത്തിക്, രാഹുല്‍ തെവാത്തിയ എന്നിവരെ ഫിനിഷറുടെ റോളില്‍ ഇന്ത്യക്കു പരീക്ഷിച്ചു നോക്കാവുന്നതാണെന്നു എംഎസ്‌കെ പ്രസാദ് അഭിപ്രായപ്പെട്ടു.
ഹാര്‍ദിക്, ജഡ്ഡു, കാര്‍ത്തിക്, തെവാത്തിയ എന്നീ നാലു പേരെയാണ് ഞാന്‍ ഫിനിഷര്‍മാരുടെ റോളിലേക്കു കാണുന്നത്. ഈ സീസണിലെ ഐപില്ലില്‍ ഡിക്കെയും തെവാത്തിയയും ഗംഭീരമായാണ് പെര്‍ഫോം ചെയ്യുന്നത്. ഹാര്‍ദിക്കാവട്ടെ മികച്ച തിരിച്ചുവരവുമാണ് നടത്തിയത്. ടി20 ലോകകപ്പിനു ഇനിയും സമയമുണ്ട്. പക്ഷെ ഡിക്കെ, തെവാത്തിയ എന്നിവരെപ്പോലെയുള്ളവര്‍ക്കു അവസരം ലഭിക്കണം.

ദിനേശ് കാര്‍ത്തികിന്റെ കാര്യമെടുത്താല്‍ ടി20 ഫോര്‍മാറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണ്. നിദാഹാസ് ട്രോഫിയാണ് അതിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ടി20 ലോകകപ്പില്‍ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളായിരിക്കും ഹാര്‍ദിക് പാണ്ഡ്യ. പക്ഷെ അദ്ദേഹം സ്ഥിരമായി ബൗള്‍ ചെയ്യുന്നതു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഹാര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവാണ് ഓസ്‌ട്രേലിയയില്‍ ആവശ്യമെന്നും എംഎസ്‌കെ പ്രസാദ് നിരീക്ഷിച്ചു.

ഹാര്‍ദിക് പാണ്ഡ്യക്കു വെറുമൊരു ബാറ്റര്‍ മാത്രമായി ഇന്ത്യന്‍ ടീമില്‍ കൡക്കാന്‍ കഴിയില്ലെന്നു ശരണ്‍ദീപ് സിങ് അഭിപ്രായപ്പെട്ടു. ബൗള്‍ ചെയ്തില്ലെങ്കില്‍ വളരെ നിര്‍ണായകമായ ഒരു ബൗളിങ് ഓപ്ഷന്‍ കൂടിയാണ് ഇന്ത്യക്കു നഷ്ടമാവുന്നത്. ദിനേശ് കാര്‍ത്തികിനെ ടീമിലെടുക്കാമെങ്കിലും ബാറ്ററുടെ റോള്‍ മാത്രമേ നല്‍കാനാവൂ. കാരണം വിക്കറ്റ് കാക്കാന്‍ റിഷഭ് പന്തുണ്ടെന്നും സിങ് വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications