For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിനെക്കാണ്ട് കഴിയില്ലെങ്കില്‍ താരങ്ങള്‍ വേറെയുണ്ട്: എംഎസ്‌കെ പ്രസാദ്, അവസരം കിട്ടുമോ ഇവര്‍ക്ക്?

We are grooming back ups for Rishabh Pant across formats: MSK Prasad | Oneindia Malayalam

ബെംഗളൂരു: പന്തിനെ കൊണ്ട് സാധിക്കുന്നില്ലെങ്കില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ബാറ്റ്‌സ്മാനായി വേറെ താരങ്ങള്‍ കടന്നുവരുമെന്ന് ബിസിസിഐ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. ധോണിക്ക് പകരം ടീമില്‍ എത്തിയ റിഷഭ് പന്ത് തുടരെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബുധനാഴ്ച്ച മൊഹാലിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ട്വന്റി-20 മത്സരത്തിലും പന്ത് നിരാശപ്പെടുത്തിയിരുന്നു.

വെച്ചുപൊറുപ്പിക്കില്ല

അനാവശ്യ ഷോട്ടു കളിച്ച് വിക്കറ്റു കളയുന്നതാണ് താരത്തിന്റെ പ്രധാന പ്രശ്‌നം. മത്സരത്തില്‍ ടീമിനെ ഒന്നടങ്കം സമ്മര്‍ദ്ദത്തിലാക്കാന്‍ ഇത് കാരണമാവുന്നു. മുന്‍പ് പന്തിനെ വിമര്‍ശിച്ച് പരിശീലകന്‍ രവി ശാത്രിതന്നെ രംഗത്തുവരികയുണ്ടായി. ട്വന്റി-20, ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ പന്തിനെ ഒന്നാം കീപ്പറായി ടീമില്‍ നിലനിര്‍ത്തണമെന്നാണ് സെലക്ടര്‍മാരുടെ താത്പര്യം. പക്ഷെ പ്രകടനം മോശമാണെങ്കില്‍ താരത്തെ ടീമില്‍ വെച്ചുപൊറുപ്പിക്കില്ല — എംഎസ്‌കെ പ്രസാദ് സൂചന നല്‍കി.

നിരാശപ്പെടുത്തി

ഭാവിയില്‍ നോട്ടം വെച്ചാണ് ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി 21 -കാരന്‍ പന്തിനെ ദേശീയ സെലക്ഷന്‍ കമ്മിറ്റി തുടരെ തിരഞ്ഞെടുക്കുന്നത്. നേരത്തെ വിന്‍ഡീസ് പര്യടനത്തില്‍ മുഴുനീളം റിഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം കീപ്പറായിരുന്നു. എന്നാല്‍ കരീബിയന്‍ മണ്ണില്‍ പ്രതീക്ഷ നല്‍കുന്ന ഒരിന്നിങ്‌സ് പോലും കാഴ്ച്ചവെക്കാന്‍ താരത്തിനായില്ല.

സാധ്യത ഇവർക്ക്

എന്തായാലും പന്ത് പരാജയപ്പെട്ടാലും പകരം പദ്ധതി സെലക്ടര്‍മാര്‍ക്കുണ്ട്. ട്വന്റി-20, ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ അനുയോജ്യരായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരെ അണിയറയില്‍ ഇവര്‍ കണ്ടെത്തിക്കഴിഞ്ഞു. ഇന്ത്യ എ ടീമിനായി ഗ്ലൗസണിഞ്ഞ കെഎസ് ഭരത്തിനെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കും.

വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇഷന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങളും പരിഗണനിയിലുണ്ടെന്ന് എംഎസ്‌കെ പ്രസാദ് പറഞ്ഞു. ഇതേസമയം, പന്തിലെ വിശ്വാസം സെലക്ടര്‍മാര്‍ക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.ലോകകപ്പിന് ശേഷം റിഷഭ് പന്തിലായിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് സെലക്ഷന്‍ കമ്മിറ്റി മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്.

നാലാം നമ്പറിൽ

പ്രതിഭയേറിയ താരമാണ് റിഷഭ് പന്ത്. സ്വതസിദ്ധമായ മികവിലേക്ക് ഉയരണമെങ്കില്‍ പന്തിന് കുറച്ചുകൂടി സമയം നല്‍കണമെന്ന് പ്രസാദ് അഭിപ്രായപ്പെട്ടു. ബുധനാഴ്ച്ച ശ്രേയസ് അയ്യറിന് മുന്‍പേ നാലാം നമ്പറിലാണ് റിഷഭ് പന്തിനെ വിരാട് കോലിയിറക്കിയത്. പന്ത്രണ്ടാം ഓവറില്‍ റിഷഭ് പന്ത് ക്രീസിലെത്തുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ്.

സ്മിത്തിന്റെ മിന്നും ഫോം... രഹസ്യമെന്ത്? അതു തനിക്കറിയാമെന്ന് സാക്ഷാല്‍ സച്ചിന്‍

ഇന്ത്യൻ പ്രതീക്ഷ

ഈ അവസരത്തില്‍ ഏഴു റണ്‍സില്‍ താഴെ മാത്രമായിരുന്നു ആവശ്യമായ റണ്‍ നിരക്ക്. എന്നാല്‍ അഞ്ചു പന്തുകളുടെ ആയുസ്സു മാത്രമേ പന്തിനുണ്ടായുള്ളൂ. നാലു റണ്‍സുമായി താരം ഡ്രസിങ് റൂമിലേക്ക് മടങ്ങി. അച്ചടക്കമില്ലാത്ത ബാറ്റിങ്ങാണ് താരത്തെ ഇവിടെയും കുടുക്കിയത്. ഈ വര്‍ഷം കളിച്ച ട്വന്റി-20 മത്സരങ്ങളില്‍ ഇതുവരെ നാലു തവണ മാത്രമാണ് റിഷഭ് പന്ത് മുപ്പത് റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. എന്തായാലും താരം മികവിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം.

Story first published: Friday, September 20, 2019, 11:46 [IST]
Other articles published on Sep 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+