For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പില്‍ റായിഡുവിനെ ചതിച്ചതാര്? പിന്നില്‍ ശാസ്ത്രിയോ? വ്യക്തമാക്കി മുന്‍ സെലക്ടര്‍

മുംബൈ: 2019ലെ ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് മറക്കാനാവാത്തതാണ്. സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് തലതാഴ്ത്തി മടങ്ങിയ ഇന്ത്യന്‍ ടീമിനെ അത്ര പെട്ടെന്ന് ആരാധകര്‍ക്ക് മറക്കാനാവില്ല. രോഹിത് ശര്‍മയുടെ ബാറ്റിങ് വെടിക്കെട്ട് കണ്ട ലോകകപ്പിലെ ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പ് വലിയ വിവാദമായിരുന്നു. നാലാം നമ്പറില്‍ ഇന്ത്യ പിന്തുണച്ചു വളര്‍ത്തിക്കൊണ്ടുവന്ന അമ്പാട്ടി റായിഡുവിനെ അപ്രതീക്ഷിതമായാണ് ഇന്ത്യ ലോകകപ്പില്‍ നിന്ന് തഴഞ്ഞത്.

റായിഡുവിനെ സംബന്ധിച്ചും ആരാധകരെ സംബന്ധിച്ചും തികച്ചും അപ്രതീക്ഷിത തീരുമാനമായിരുന്നു ഇത്. തമിഴ് നാട് ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ത്രീഡി പ്ലയര്‍ വിശേഷണത്തോടെയാണ് ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. പ്രതിഷേധം പരസ്യമാക്കി പ്രകടിപ്പിച്ച റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തവണത്തെ ഐപിഎല്ലിലൂടെ ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായും വിരമിച്ച റായിഡു 2019 ലോകകപ്പിലെ തഴയലിനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

ഇപ്പോഴിതാ അന്നത്തെ മുഖ്യ സെലക്ടറായിരുന്നു എംഎസ്‌കെ പ്രസാദ് ഇപ്പോള്‍ റായിഡുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് പ്രസാദ് മനസ് തുറന്നത്. 'സെലക്ഷന്‍ കമ്മിറ്റിയില്‍ അഞ്ച് പേര്‍ ഉള്‍പ്പെടുമെന്നും ടീം തിരഞ്ഞെടുപ്പില്‍ ക്യാപ്റ്റനും ഒപ്പമിരിക്കുമെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

ഒരാളുടെ തീരുമാനമാണോ അതോ കൂട്ടായ തീരുമാനമാണോ അവിടെ സ്വീകരിക്കുക? ഒരാളുടെ മാത്രം തീരുമാനമെടുക്കാനാണെങ്കില്‍ അഞ്ച് സെലക്ടര്‍മാരുടെ ആവിശ്യമില്ല. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു തീരുമാനമുണ്ടായിട്ടുണ്ടെങ്കില്‍ അത് അഞ്ച് സെലക്ടര്‍മാരും ചേര്‍ന്നെടുത്തതാണ്. ചിലപ്പോള്‍ ഞാനോ കമ്മിറ്റിയിലെ മറ്റൊരാളോ എന്തെങ്കിലും നിര്‍ദേശിച്ചിട്ടുണ്ടാവാം. എന്നാല്‍ തീരുമാനങ്ങള്‍ കൂട്ടായതാണ്. റായിഡു ഇന്ത്യക്കായി കളിച്ചത് അദ്ദേഹത്തിന്റെ പ്രകടന മികവുകൊണ്ടാണ്.

എന്നാല്‍ ആ സമയത്തെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ വലിയ ഇംപാക്ട് സൃഷ്ടിക്കുന്നില്ലെന്ന് പറയാം. എന്നാല്‍ അതൊന്നും വ്യക്തിപരമായ തീരുമാനമല്ല. കൂട്ടായെടുത്ത തീരുമാനമാണ്'- പ്രസാദ് പറഞ്ഞു. നാലാം നമ്പറില്‍ മികച്ച ശരാശരിയില്‍ കളിച്ചിരുന്ന റായിഡു നിലയുറപ്പിച്ച് കളിക്കാനും തല്ലിത്തകര്‍ത്ത് കളിക്കാനും കഴിവുള്ളവനാണ്. അതുകൊണ്ട് തന്നെ റായിഡു ആ ലോകകപ്പില്‍ ഇടം അര്‍ഹിച്ചിരുന്നുവെന്ന് പറയാം.

ലോകകപ്പില്‍ നിന്ന് തഴയപ്പെട്ടതോടെ റായിഡു ത്രീ ഡി പ്ലയര്‍ എന്ന വിശേഷണത്തെ പരിഹസിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തത് വൈറലായിരുന്നു. എന്നാല്‍ താന്‍ ഇത്തരത്തില്‍ പോസ്റ്റ് ചെയ്തത് വിജയ് ശങ്കറിനെയോ എംഎസ്‌കെ പ്രസാദിനെയോ അപമാനിക്കാന്‍ അല്ലെന്നും തന്റെ ഉദ്ദേശം മറ്റൊന്നായിരുന്നുവെന്നും റായിഡു തുറന്ന് പറഞ്ഞിരിക്കുകയാണ്.

ambati rayudu

'വിജയ് ശങ്കറിനെ ത്രീഡി പ്ലയറെന്ന് എംഎസ്‌കെ പ്രസാദ് വിശേഷിപ്പിച്ചത് എന്നെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചു. ആ ദേഷ്യത്തിലാണ് മത്സരം ത്രീഡി കണ്ണട ഉപയോഗിച്ച് കാണൂവെന്ന് ഞാന്‍ ട്വീറ്റ് ചെയ്തത്. എല്ലാവരും വിജയ് ശങ്കറിനെയാണ് പരിഹസിച്ചത്. എന്നാല്‍ ഞാന്‍ എംഎസ്‌കെയെയോ വിജയ് ശങ്കറിനെയോ അല്ല ഉദ്ദേശിച്ചത്. ഇന്ത്യന്‍ ടീം സെലക്ഷനെയാണ് ഞാന്‍ വിമര്‍ശിച്ചത്.

എന്നാല്‍ ആളുകള്‍ക്കിത് മനസിലാക്കാന്‍ പ്രയാസമായതിനാല്‍ വിജയ് ശങ്കറിനെ പരിഹസിച്ചു. അല്ലാതെ അവനുമായി യാതൊരു പ്രശ്‌നവുമില്ല. എല്ലാവരെപ്പോലെ ഞാനും അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ഏകദിന ലോകകപ്പിന് മുമ്പ് നടന്ന ന്യൂസീലന്‍ഡ് പരമ്പരയില്‍ നാലാം നമ്പറില്‍ ഞാന്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഇംഗ്ലണ്ടിലെ സാഹചര്യത്തിലും തിളങ്ങാനാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

എന്നാല്‍ അപ്രതീക്ഷിതമായി നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ തഴഞ്ഞ് ഇന്ത്യ ഓള്‍റൗണ്ടറെ പരിഗണിച്ചു. ഇതിന്റെ കാരണം എംഎസ്‌കെ പ്രസാദിന് മാത്രമാണ് പറയാനാവുക' - റായിഡു പറഞ്ഞു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് വിട്ട റായിഡു പിന്നീട് സിഎസ്‌കെയ്ക്കായി കളിച്ചു. ഇത്തവണ സിഎസ്‌കെയ്‌ക്കൊപ്പം കിരീടം ചൂടിയാണ് റായിഡു വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Story first published: Thursday, June 15, 2023, 19:59 [IST]
Other articles published on Jun 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+