പരിക്ക് ഇനി ടീം ഇന്ത്യയുടെ ഉറക്കം കെടുത്തില്ല... ഇവര്‍ ധാരാളം, 10 ബാക്കപ്പുകളെ തിരഞ്ഞെടുത്ത് പ്രസാദ്
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ സ്ഥാനത്തു നിന്നു അടുത്തിടെയാണ് എംഎസ്‌കെ പ്രസാദ് പടിയിറങ്ങിയത്. അഞ്ചു വര്‍ഷത്തെ അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിക്കുകയായിരുന്നു. ടീം ഇന്ത്യക്കു ശക്തമായ അടിത്തറയിടുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ചില തീരുമാനങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും ടീമിന് ശക്തമായ ബെഞ്ച് സ്‌ട്രെങ്ത്ത് ഉണ്ടാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ഏതെങ്കിലും കാരണത്താല്‍ ടീമിലെ ഒരു പ്രമുഖ താരം പുറത്താവുകയാണെങ്കില്‍ ഈ കുറവ് നികത്താന്‍ ശേഷിയുള്ള മികച്ച താരങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞത് പ്രസാദിന്റെ മികവ് തന്നെയാണ്. ഇപ്പോഴിതാ ഇന്ത്യക്കു മികച്ച 10 ബാക്കപ്പ് താരങ്ങളെ നിര്‍ദേശിച്ചിരിക്കുകയാണ് അദ്ദേഹം. നാലു ബാറ്റ്‌സ്മാന്‍മാരും ആറു ബൗളര്‍മാരും ഇക്കൂട്ടത്തില്‍ പെടുന്നു.

അഭിമന്യു, പ്രിയാങ്ക്, പൃഥ്വി, രാഹുല്‍ (ബാറ്റിങ് ബാക്കപ്പുകള്‍)
അഭിമന്യു ഈശ്വരന്‍, പ്രിയങ്ക് പഞ്ചാല്‍, പൃഥ്വി ഷാ, ലോകേഷ് രാഹുല്‍ എന്നിവരുടെ പേരുകളാണ് ബാറ്റിങില്‍ ബാക്കപ്പുകളായി പ്രസാദ് ചൂണ്ടിക്കാണിക്കുന്നത്.
ഇവരില്‍ അഭിമന്യുവും പ്രിയാങ്കും ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത താരങ്ങളാണ്. ബംഗാളിന്റെയും ഗുജറാത്തിന്റെയും ഓപ്പണര്‍മാരായ ഇരുവരും രഞ്ജിയില്‍ 861ഉം 898ഉം റണ്‍സ് നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇവരിലൊരാള്‍ക്കു ഇന്ത്യന്‍ ടീമിലേക്കു അവസരം ലഭിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ ഓപ്പണിങിലേക്ക് മാറിയതോടെ രണ്ടു പേരുടെയും പ്രതീക്ഷ പൊലിഞ്ഞു.
അതേസമയം, രാഹുലും പൃഥ്വിയും ഇന്ത്യക്കായി കളിച്ചവരാണ്. വിലക്ക് കഴിഞ്ഞ് മടങ്ങിയെത്തിയ പൃഥ്വി മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാഹുലാവട്ടെ ശിഖര്‍ ധവാന്‍ അഭാവത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള കഴിഞ്ഞ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഓപ്പണിങ് സ്ഥാനത്തേക്കു പുതിയ സെലക്ഷന്‍ കമ്മിറ്റി തീര്‍ച്ചയായും പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ് അദ്ദേഹം.

സെയ്‌നി, ആവേശ്, ബേസില്‍ (ബൗളിങ് ബാക്കപ്പുകള്‍)
ബൗളിങിലേക്കു വരുമ്പോള്‍ നവദീപ് സെയ്‌നി, ആവേശ് ഖാന്‍, മലയാളി താരം ബേസില്‍ തമ്പി എന്നിവരുടെ പേര് ബാക്കപ്പായി പ്രസാദ് ചൂണ്ടിക്കാണിക്കുന്നു.ദില്ലിയില്‍ നിന്നുള്ള പേസറായ സെയ്‌നി ഇന്ത്യക്കു വേണ്ടി കളിച്ചു കഴിഞ്ഞു. മികച്ച ലൈനിലും ലെങ്തിലും ബൗള്‍ ചെയ്യാനുള്ള മിടുക്കും വേഗവുമാണ് താരത്തിന്റെ പ്ലസ് പോയിന്റ്.
മധ്യപ്രദേശില്‍ നിന്നുള്ള പേസറായ ആവേശ് ഐപിഎല്ലിലൂടെ സുപരിചിതനാണ്. 2018ല്‍ നെറ്റ് ബൗളറായി ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിനൊപ്പം അദ്ദേഹമുണ്ടായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിലും ടീമിന്റെ നെറ്റ് ബൗളറായിരുന്നു 23കാരന്‍.
മലയാളി പേസറായ ബേസില്‍ ടി20 ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നത്. ഐപിഎല്ലിന്റെ 2017 സീസണില്‍ എമേര്‍ജിങ് താരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 72 വിക്കറ്റുകള്‍ ബേസിലിന്റെ പേരിലുണ്ട്.

സന്ദീപ്, ഇഷാന്‍, സിറാജ് (ബൗളിങ് ബാക്കപ്പുകള്‍)
ബേസിലിനെക്കൂടാതെ മറ്റൊരു മലയാളി പേസറായ സന്ദീപ് വാര്യറും ബാക്കപ്പ് ബൗളര്‍മാരുടെ ലിസ്റ്റിലുണ്ട്. ഇഷാന്‍ പൊറെല്‍, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റു ബൗളര്‍മാര്‍.
28 കാരനായ സന്ദീപിനെ വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേയുള്ള പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് പേസര്‍ കാഴ്ചവച്ചത്. കേരളത്തിനായി 44 വിക്കറ്റുകള്‍ കൊയ്ത സന്ദീപ് കേരളത്തെ രഞ്ജിയുടെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചു. പുതിയ സീസണിലെ ഐപിഎല്ലില്‍ കെകെആറിന്റെ താരമാണ് സന്ദീപ്.
2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ടീമില്‍ അംഗമായിരുന്നു പേസര്‍ ഇഷാന്‍. എന്നാല്‍ പരിക്കുകള്‍ താരത്തിന്റെ കരിയറില്‍ തിരിച്ചടിയായി മാറി. ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ ഇഷാന്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അവസാനം വരെ പരിഗണിക്കപ്പെട്ട താരമായിരുന്നു പേസര്‍ സിറാജ്. എന്നാല്‍ ഒട്ടേറെ റണ്‍സ് വിട്ടുകൊടുക്കുന്നുവെന്നത് താരത്തിനു അവസരം നഷ്ടപ്പെടുത്തി. സിറാജും ഇപ്പോള്‍ എ ടീമില്‍ അംഗമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications