ധോണിയെ എന്തിന് തിരികെ വിളിച്ചു?; വിശദീകരണവുമായി സെലക്ടര്‍ എംഎസ്‌കെ പ്രസാദ്

മുംബൈ: മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ടി20 ടീമിന്റെ ഭാഗമായതോടെ താരത്തെ ഇനി പരിഗണിക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്. വെസ്റ്റിന്‍ഡീസിനും ഓസ്‌ട്രേലിയയ്ക്കും എതിരായ പരമ്പരയില്‍ ഒഴിവാക്കിയ ധോണിയെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലാണ് തിരികെ വിളിച്ചിരിക്കുന്നത്. ധോണിയെ വീണ്ടും ടീമിലെടുത്തതില്‍ അസാധാരണമായൊന്നുമില്ലെന്നാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ വിശദീകരണം.

ധോണിയെ തങ്ങള്‍ വിശ്രമിക്കാന്‍ അനുവദിച്ചതാണെന്ന് പ്രസാദ് പറഞ്ഞു. ഇതിലൂടെ മറ്റു വിക്കറ്റ് കീപ്പര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയും ലക്ഷ്യമാക്കി. ഇതിനപ്പുറം വേറെ കാര്യങ്ങളൊന്നും ധോണിയുടെ പുറത്താകലില്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യം അന്നുതന്നെ വിശദമാക്കിയിരുന്നു. ആറു മത്സരങ്ങള്‍ക്കുശേഷം ധോണിയെ വീണ്ടും ടീമിലെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പിലും ധോണി തന്നെയായിരിക്കും വിക്കറ്റ് കീപ്പറാവുകയെന്ന സൂചനയാണ് ഇതിലൂടെ സെലക്ടര്‍മാര്‍ നല്‍കുന്നത്. ധോണിക്ക് ലോകകപ്പിന് മുന്‍പ് ഇതോടെ 11 അന്താരാഷ്ട്ര മത്സരങ്ങള്‍കൂടി ലഭിക്കും. ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങളും, ന്യൂസിലന്‍ഡിനെതിരായ അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20യുമാണ് ഇന്ത്യയ്ക്ക് ലോകകപ്പിന് മുന്‍പായി കളിക്കാനുള്ളത്.
മാര്‍ച്ച് അവസാനവാരം ആരംഭിക്കുന്ന ഐപിഎല്‍ മത്സരങ്ങളും ധോണിക്ക് ലോകകപ്പിന് ഒരുങ്ങാനുള്ള അവസരമാണ്. സമീപകാലത്ത് മോശം ഫോമില്‍ കളിക്കുന്ന മുന്‍ ക്യാപ്റ്റന് ലോകകപ്പില്‍ അവസരം നല്‍കണമോ എന്ന കാര്യത്തില്‍ ഇപ്പോഴും മുന്‍ താരങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന മത്സരങ്ങള്‍ ധോണിയെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications