Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെലക്ഷന്‍ വിവാദം വീണ്ടും; പുറത്തായതിന്റെ കാരണം അറിയില്ലെന്ന് ജാദവ്; മറുപടിയുമായി ചീഫ് സെലക്ടര്‍

മറുപടിയുമായി Chief Selecter | OneIndia Malayalam

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ തന്നെ ഉള്‍പ്പെടുത്താത് എന്തുകൊണ്ടാണെന്നറിയില്ലെന്ന ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. ഏഷ്യാ കപ്പ് ഫൈനലില്‍ പരിക്കേറ്റ ജാദവിനെ വിന്‍ഡീസിനെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.


സച്ചിന്‍ ഇനി അധികകാലം തലപ്പത്തുണ്ടാവില്ല!! കോലി തകര്‍ക്കും എല്ലാം... ഈ റെക്കോര്‍ഡുകള്‍ ഭീഷണിയില്‍

എന്നാല്‍, കഴിഞ്ഞദിവസം പരമ്പരയിലെ അവശേഷിക്കുന്ന മൂന്നു മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും ജാദവിന് അവസരം നല്‍കിയില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് കാരണമറിയില്ലെന്നായിരുന്നു ജാദവിന്റെ മറുപടി. അതേസമയം, ജാദവിന്റെ കായികമികവ് തിരിച്ചുകിട്ടിയില്ലെന്നാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പ്രതികരിച്ചത്.

MSK Prasad

ജാദവിനെ ടീമിലെടുക്കാതിരുന്നത് കായികശേഷി പൂര്‍ണമായി വീണ്ടെടുക്കാത്തതിനാലാണ്. ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിലെത്തിയതിന് പിന്നാലെ വീണ്ടും പരിക്കിന്റെ പിടിയിലാകുന്നു. ഏഷ്യാ കപ്പ് അതിന് ഉദാഹരണമാണെന്നും പ്രസാദ് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് പരിക്കില്ലെന്ന് ബോധ്യമായാല്‍ മാത്രമേ താരത്തെ വീണ്ടും പരിഗണിക്കുകയുള്ളൂവെന്നാണ് സൂചന.

ദിയോധര്‍ ട്രോഫ്രിയില്‍ ജാദവിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ രഞ്ജി ട്രോഫിയിലും കളിക്കേണ്ടതായി വരും. നേരത്തെ കരുണ്‍ നായരെയും മുരളി വിജയിയേയും ടീമിന് പുറത്താക്കിയത് വിവാദമായിരുന്നു. തങ്ങളുമായി സെലക്ഷന്‍ കമ്മറ്റി ആശയവിനിമയം നടത്തിയില്ലെന്നായിരുന്നു ഇവരുടെ പരാതി. സമാനരീതിയിലാണ് കേദാര്‍ ജാദവും പ്രതികരിച്ചത്.

Story first published: Friday, October 26, 2018, 12:19 [IST]
Other articles published on Oct 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+