Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്കു സിമന്റ് കമ്പനിയില്‍ ജോലി! ഓഫര്‍ ലെറ്റര്‍ വൈറല്‍, മാസശമ്പളം അറിയാമോ?

ലോകത്തിലെ ഏറ്റവും സമ്പന്നനായ കായിക താരങ്ങളുടെ നിരയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ സ്ഥാനം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2020ല്‍ വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അദ്ദേഹം കളി തുടരുകയാണ്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയെ ധോണി അഞ്ചാം കിരീടത്തിലേക്കു നയിക്കുകയും ചെയ്തിരുന്നു.

വരാനിരിക്കുന്ന സീസണിലും ഐപിഎല്ലില്‍ താന്‍ കളിക്കുമെന്നായിരുന്നു ധോണി കഴിഞ്ഞ ഫൈനലിനു ശേഷം വ്യക്തമാക്കിയത്. ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ ഇപ്പോഴും കുറവൊന്നും സംഭവിച്ചിട്ടില്ല. പല വമ്പന്‍ ബ്രാന്‍ഡുകളുമായും അദ്ദേഹത്തിനു നിലവില്‍ കരാറുമുണ്ട്.

MS DHONI

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ധോണിയുടെ ആസ്തി ഏകദേശം 1040 കോടി രൂപയാണ്. ഐപിഎല്ലിന്റെ ഓരോ സീസണുകളിലും കോടികളാണ് അദ്ദേഹത്തിനു ലഭിക്കുന്നത്. ഇങ്ങനെയൊരാള്‍ക്കു മാസശമ്പളം ഒരു ലക്ഷം പോലുമില്ലാത്ത ജോലിക്കായി ഒരു ഓഫര്‍ ലെറ്റര്‍ വന്നാല്‍ എങ്ങനെയിരിക്കും. അങ്ങനെയൊരിക്കല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചിട്ടുമുണ്ട്.

2012ലായിരുന്നു ഒരു കമ്പനിയില്‍ നിന്നും ധോണിക്കു ഓഫര്‍ ലെറ്റര്‍ വന്നത്. ഈ ലെറ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വരികയും ആരാധകര്‍ക്കിടയില്‍ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്. ഇതില്‍ ധോണിക്കു കമ്പനി ഓഫര്‍ ചെയ്തിരിക്കുന്ന ശമ്പളമാണ് ആരാധകരെ ഏറ്റവുമധികം ആശ്ചര്യപ്പെടുത്തുന്നത്.

ധോണിക്കു ഇന്ത്യ സിമന്റ്‌സ് കമ്പനി അയച്ച ഓഫര്‍ ലെറ്റര്‍

2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ക്യാപ്റ്റനാണ് ധോണി. സിഎസ്‌കെ വിലക്കു കാരണം ലീഗില്‍ പുറത്തായ രണ്ടു സീസണുകളില്‍ (2016, 17) മാത്രമാണ് അദ്ദേഹം ടീമില്‍ ഇല്ലാതെ പോയത്. പ്രതിവര്‍ഷം കോടികള്‍ മുടക്കിയാണ് ധോണിയെ സിഎസ്‌കെ നിലനിര്‍ത്തിപ്പോരുന്നത്. കഴിഞ്ഞ സീസണില്‍ 12 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം. അതിനിടെയായിരുന്നു 2012ല്‍ ഒരു സിമന്റ് കമ്പനിയില്‍ നിന്നും ധോണിക്കു ഓഫര്‍ ലെറ്റര്‍ വന്നത്.

ഇന്ത്യ സിമന്റ്‌സ് കമ്പനിയാണ് വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിങ്) സ്ഥാനത്തേക്കു ധോണിക്ക് ഓഫര്‍ ലെറ്റര്‍ അയച്ചത്. 2012 ജൂലൈയില്‍ അയച്ചിട്ടുളള ഈ ലെറ്റര്‍ പ്രകാരം പ്രതിമാസം 43,000 രൂപയായിരുന്നു കമ്പനി അദ്ദേഹത്തിനു വാഗ്ദാനം ചെയ്ത അടിസ്ഥാനശമ്പളം. ചെന്നൈയിലെ ഇന്ത്യ സിമന്റ്‌സിന്റെ ഹെഡ് ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കാനാണ് ധോണിയോടു കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടിസ്ഥാനശമ്പളമായ 43,000 രൂപയ്‌ക്കൊപ്പം ഡിഎ ആയി 21,970 രൂപയും സ്‌പെഷ്യല്‍ പേയായി 20,000 രൂപയുമാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്.

MS DHONI

ഓഫര്‍ ലെറ്ററില്‍ പരാമര്‍ശിച്ചിരിക്കുന്ന മറ്റു കാര്യങ്ങള്‍ ചെന്നൈയില്‍ തന്നെ ജോലിയില്‍ തുടര്‍ന്നാല്‍ എച്ച്ആര്‍എ (ഹൗസ് റെന്റ് അലവന്‍സ്) 20,400 രൂപയും നല്‍കുമെന്നായിരുന്നു. കൂടാതെ സ്‌പെഷ്യല്‍ എച്ച്ആര്‍എയായി പ്രതിമാസം 8400 രൂപയും ചെന്നൈയിലാണെങ്കില്‍ കമ്പനി നല്‍കും.

എന്നാല്‍ ചെന്നൈയ്ക്കു പുറത്താണ് ജോലി ചെയ്യുന്നതെങ്കില്‍ സ്‌പെഷ്യല്‍ എച്ച്ആര്‍എയായി ലഭിക്കുക പ്രതിമാസം 60,000 രൂപയായിരിക്കും. അതുകൂടാതെ വിദ്യാഭ്യാസം/ പത്രം എന്നിവയുടെ ചിലവിലേക്കായി 175 രൂപയും അനുവദിച്ചതായി ഓഫര്‍ ലെറ്ററില്‍ പറയുന്നു.

എടുത്തു പറയേണ്ട ഒരു കാര്യം ധോണിക്കു ഓഫര്‍ ലെറ്റര്‍ അയച്ചിരിക്കുന്ന ഇന്ത്യ സിമന്റ്‌സ് കമ്പനി മുന്‍ ബിസിസിഐ പ്രസിഡന്റും കോടീശ്വരനുമായ എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് എന്നതാണ്. ഐപിഎല്ലില്‍ ധോണി കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമ കൂടിയാണ് അദ്ദേഹമെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.

ധോണിയെ 8.82 കോടി രൂപയ്ക്കു സിഎസ്‌കെ നിലനിര്‍ത്തിയ അതേ വര്‍ഷം തന്നെയാണ് അദ്ദേഹത്തിനു ഇന്ത്യ സിമന്റ്‌സില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഓഫര്‍ ലെറ്ററും വന്നത്. ധോണിക്കു വന്ന ഈ ലെറ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ കൂടിയായ ലളിത് മോഡിയാണ്. അഴിമതിക്കേസുകളില്‍ അകപ്പെട്ടതിനെ തുടര്‍ന്നു ബിസിസിഐയും ഐസിസിയുമെല്ലാം വിലക്കിയ വ്യക്തി കൂടിയാണ് അദ്ദേഹം.

Story first published: Tuesday, July 25, 2023, 13:21 [IST]
Other articles published on Jul 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+