റാഞ്ചി: ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയെ ആരാധിക്കാത്ത ക്രിക്കറ്റ് പ്രേമികള്‍ ചുരുക്കമാവും. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. ധോണിയെപ്പോലെ തന്നെ ധോണിയുടെ കുംടുബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ധോണിയുടെ ഭാര്യ സാക്ഷിയും മകള്‍ സിവയും ആരാധകര്‍ക്കിടയില്‍ പ്രശസ്തരാണ്. ധോണിയുടെ മകള്‍ സിവക്ക് വലിയ ആരാധക പിന്തുണയാണുള്ളത്.
സിവയുടെ കുസൃതികളുടെ വീഡിയോകളെല്ലാം ആരാധകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഐപിഎല്ലിലെ സിഎസ്‌കെയുടെ മത്സരങ്ങള്‍ കാണാന്‍ മിക്ക സമയത്തും സിവ സ്‌റ്റേഡിയത്തിലുണ്ടാവും. സിവയുടെ ഇന്‍സ്റ്റഗ്രാം പേജിന് വലിയ ഫോളോവേഴ്‌സാണുള്ളത്. ഇപ്പോഴിതാ സ്‌കൂളില്‍ നടന്ന ഒരു പരിപാടിയില്‍ സിവ പാടിയ പാട്ട് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സ്‌കൂള്‍ യൂണിഫോമില്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സിവ പാട്ട് പാടുന്നത്.
ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നത്. റാഞ്ചിയിലെ പ്രശസ്തമായ ടൗറിയാന്‍ വേള്‍ഡ് സ്‌കൂളിലാണ് സിവ പഠിക്കുന്നത്. അത്യാധുനിക നിലവാരമുള്ള ഈ സ്‌കൂളിലെ ഫീസ് കണ്ണുതള്ളിക്കുന്നതാണ്. മൂന്ന് ലക്ഷം രൂപയാണ് പ്രതിവര്‍ഷം സിവയുടെ ഫീസായി നല്‍കുന്നത്. ധോണിയെ സംബന്ധിച്ച് ഇതൊരു വലിയ തുകയല്ല. നിലവില്‍ മൂന്നാം ക്ലാസിലാണ് ധോണിയുടെ മകള്‍ പഠിക്കുന്നത്. പഠനത്തിന് മാത്രം പ്രാധാന്യം നല്‍കി കുട്ടികള്‍ വളരരുതെന്ന നിലപാടാണ് ധോണിക്കുള്ളത്.
അതുകൊണ്ടുതന്നെയാണ് ഈ സ്‌കൂളില്‍ ചേര്‍ത്ത്. പഠനത്തോടൊപ്പം സംഗീതത്തിലും കായിക ഇനങ്ങളിലും സിവ തിളങ്ങുന്നുണ്ട്. സ്‌കൂളിലെ പ്രധാന പാട്ടുകാരിയാണ് സിവ. സംഗീതം ശാസ്ത്രീയമായിത്തന്നെ സിവ പഠിക്കുന്നുണ്ട്. ചെറുപ്പത്തില്‍ മലയാളം പാട്ടുപാടി ഞെട്ടിച്ചിട്ടുള്ളയാളാണ് സിവ ധോണി. അന്ന് ധോണിയുടെ വീട്ടിലെ ജോലിക്കാരിലൊരാള്‍ മലയാളിയായിരുന്നു. അവര്‍ പഠിപ്പിച്ചുകൊടുത്ത മലയാളം പാട്ടുകള്‍ പാഠിയാണ് സിവ ആരാധകരെ വിസ്മയിപ്പിച്ചത്.

ധോണിക്കൊപ്പം ഹമ്മര്‍ കഴുകുന്ന സിവയുടെ ചിത്രങ്ങളും വൈറലായിരുന്നു. വാതോരാതെ സംസാരിക്കുന്ന സിവ ഇതിനോടകം എല്ലാവരുടേയും പ്രിയപ്പെട്ടവളാണ്. സ്‌കൂളിലെ ഓട്ടം മത്സരത്തില്‍ സിവ ജയിക്കുകയും മെഡല്‍ നേടുകയും ചെയ്തിരുന്നു. ധോണിയെപ്പോലെ തന്നെ സിവയും ധൈര്യശാലിയാണെന്നാണ് ആരാധകര്‍ പറയുന്നത്. യാതൊരു ഭയവുമില്ലാതെയാണ് സിവ പാട്ടുപാടി തകര്‍ക്കുന്നത്. വലിയ ഭാവി ഉണ്ടാകട്ടേയെന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.
ധോണിക്കും ഭാര്യ സാക്ഷിക്കും ഒരു മകളാണുള്ളത്. 2015ലാണ് സിവയുടെ ജനനം. വളരെ ചെറിയ പേരുകളോടുള്ള ഇഷ്ടകൊണ്ടാണ് ധോണി മകള്‍ക്ക് സിവയെന്ന പേരു നല്‍കിയത്. ധോണിയുമായി യാത്രകള്‍ പോകുന്നതാണ് സിവയ്ക്ക് കൂടുതല്‍ ഇഷ്ടം. ധോണിക്കൊപ്പമുള്ള യാത്രകളുടെ ചിത്രങ്ങളെല്ലാം സിവയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. ധോണിയെപ്പോലെ തന്നെ നാളെ വലിയ നേട്ടങ്ങളിലേക്ക് സിവയും എത്തുമെന്ന് പ്രതീക്ഷിക്കാം.
2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോഴും ഐപിഎല്ലില്‍ തുടരുന്നു. അവസാന സീസണിലും ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടം നേടിയിരുന്നു. അടുത്ത സീസണിലും സിഎസ്‌കെയ്ക്കായി കളിക്കാന്‍ ഉണ്ടാവുമെന്ന സൂചന നല്‍കിയാണ് ധോണി മടങ്ങിയത്. വിരമിച്ച ശേഷം വിവിധ ബിസിനസുകളിലാണ് ധോണി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ധോണിയുടെ ബ്രാന്റില്‍ പച്ചക്കറി കയറ്റുമതി നടക്കുന്നുണ്ട്. റാഞ്ചിയില്‍ 100 ഏക്കറില്‍ വിശാലമായ കൃഷിയാണ് ധോണിക്കുള്ളത്.
കൂടാതെ ധോണിയുടെ ബ്രാന്റില്‍ ബിയറുമുണ്ട്. ഫാഷന്‍, ഓട്ടോ മേഖലയിലെല്ലാം ധോണി ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയിട്ടുണ്ട്. ധോണിയുടെ ബിസിനസ് നോക്കിനടത്തുന്നത് ഭാര്യ സാക്ഷിയാണ്. നേരത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് ജീവനക്കാരിയായിരുന്ന സാക്ഷിക്ക് ഇന്ന് കോടികളുടെ ആസ്തിയുള്ളയാളാണ്. ധോണിയുടെ 1000 കോടി ആസ്തിക്ക് പുറമെ 50 കോടിയോളം രൂപയുടെ ആസ്തിയാണ് സാക്ഷിക്കുള്ളത്.