Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല! ഒടുവില്‍ ബിസിസിഐ സെക്രട്ടറി ചെയ്തത്- വെളിപ്പെടുത്തി സെവാഗ്

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെക്കുറിച്ച് അധിമാര്‍ക്കുമറിയാത്ത ഒരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ടീമംഗവും വെടിക്കെട്ട് ഓപ്പണറുമായിരുന്ന വീരേന്ദര്‍ സെവാഗ്. മറ്റു ക്രിക്കറ്റര്‍മാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ധോണിയെന്നു എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. കളിക്കളത്തിനു പുറത്ത് ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി, സ്വകാര്യ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം.

1

അതുകൊണ്ടു തന്നെ ക്രിക്കറ്റ് കഴിഞ്ഞാല്‍ ധോണി എവിടെയൊണെന്നും പോലും ആരും അറിയാറില്ല. സോഷ്യല്‍ മീഡിയകളിലും അദ്ദേഹം ഒട്ടും സജീവമല്ല. ഈ കാരണത്താല്‍ തന്നെ ധോണിയെക്കുറിച്ചുള്ള അപ്‌ഡേഷനുകളൊന്നും ആരാധകര്‍ അറിയാറുമില്ല.

ധോണിയെക്കുറിച്ച് അടുത്തിടെ മുന്‍ കോച്ച് രവി ശാസ്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ പോലും തന്റെ പക്കല്‍ ഇല്ലെന്നായിരുന്നു. ഫോണ്‍ വിളിച്ചാല്‍പ്പോലും പലപ്പോഴും ധോണി അതെടുക്കണമെന്നുമില്ല. ഇത്തരമൊരു സംഭവത്തെക്കുറിച്ചാണ് സെവാഗ് തുറന്നു പറഞ്ഞിരിക്കുന്നത്.

2

ഒരിക്കല്‍ ബിസിസിയുടെ ഒരു സെക്രട്ടറി (പേര് വെളിപ്പെടുത്തിയില്ല) എംഎസ് ധോണിയെ ഫോണില്‍ വിളിച്ചു. പക്ഷെ അദ്ദേഹം ഇതെടുത്തില്ല. അടുത്ത തവണ ധോണിയെ നേരിട്ടു കണ്ടപ്പോള്‍ സെക്രട്ടറി ഒരു സ്‌പെഷ്യല്‍ ഫോണ്‍ തന്നെ സമ്മാനമായി നല്‍കുകയായിരുന്നു. തന്റെ കോള്‍ വരികയാണെങ്കില്‍ അതു എടുക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നതായി വീരേന്ദര്‍ സെവാഗ് വെളിപ്പെടുത്തി.
ധോണിക്കു ഒരു പേഴ്‌സനല്‍ നമ്പറുണ്ട്. എന്നാല്‍ അന്നത്തെ ബിസിസിഐ സെക്രട്ടറി നല്‍കിയ ഫോണ്‍ ഇപ്പോഴും അദ്ദേഹത്തിന്റെ പക്കലുണ്ടോയെന്നറിയില്ലെന്നും സെവാഗ് പറയുന്നു.

3

2020 ആഗസ്റ്റ് 15 വൈകീട്ടോടെയായിരുന്നു ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ട് എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങുവരവിനെക്കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കവെയായിരുന്നു എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഈ വിരമിക്കല്‍ പ്രഖ്യാപനം. ധോണിയുടെ വിരമിക്കലിനു മിനിറ്റുകള്‍ക്കു ശേഷം ടീമംഗവും ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയും വിരമിക്കുന്നതായി ലോകത്തെ അറിയിച്ചിരുന്നു.

4

ഇന്ത്യന്‍ ജഴ്‌സിയഴിച്ചിട്ട് രണ്ടു വര്‍ഷത്തോളമാവുന്നുവെങ്കിലും ക്രിക്കറ്റിനോടു എംഎസ് ധോണി പൂര്‍ണമായി ഗുഡ്‌ബൈ പറഞ്ഞിട്ടില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അദ്ദേഹം ഇപ്പോഴും നയിച്ചുകൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന 15ാംം സീസണിലും ധോണിക്കു കീഴിലാണ് സിഎസ്‌കെയുടെ മഞ്ഞപ്പട ഇറങ്ങുക. ഒരുപക്ഷെ അദ്ദേഹത്തിന്റെ അവസാനത്തെ സീസണ്‍ കൂടിയായിരിക്കും ഇത്.

5

കഴിഞ്ഞ സീസണില്‍ സിഎസ്‌കെയെ ധോണി നാലാം ഐപിഎല്‍ കിരീട വിജയത്തിലേക്കു നയിച്ചിരുന്നു. ഫൈനലില്‍ ഒയ്ന്‍ മോര്‍ഗന്‍ നയിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയായിരുന്നു ധോണിപ്പട കെട്ടുകെട്ടിച്ചത്. പുതിയ സീസണിനു മുന്നോടിയായി 12 കോടി രൂപയ്ക്കാണ് ധോണിയെ സിഎസ്‌കെ നിലനിര്‍ത്തിയത്.ധോണിയെക്കൂടാത സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വരവീന്ദ്ര ജഡേജ, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി, ഇന്ത്യന്‍ ഓപ്പണര്‍ റുതുാജ് ഗെയ്ക്വാദ് എന്നിവരാണ് സിഎസ്‌കെ നിലനിര്‍ത്തിയ മറ്റു കളിക്കാര്‍.

Story first published: Monday, January 31, 2022, 15:03 [IST]
Other articles published on Jan 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+