സച്ചിനെ എല്ലാവരും ഇനി മറക്കും! അതുപോലൊരു താരം ഇന്ത്യന്‍ ടീമില്‍- പറഞ്ഞത് മുന്‍ പാക് പേസര്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ സമാനതകളില്ലാത്ത ഇതിഹാസവും മുന്‍ നായകനുമായ എംഎസ് ധോണിയെക്കുറിച്ചുള്ള ആദ്യത്തെ ഓര്‍മകള്‍ പങ്കുവച്ച് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ റഷീദ് ലത്തീഫ്. യൂട്യൂബ് ചാനലിലൂടെയാണ് കഴിഞ്ഞ മാസം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണിയെ ലത്തീഫ് പ്രശംസിച്ചത്. പാകിസ്താന്റെ മുന്‍ പേസര്‍ തന്‍വീര്‍ അഹമ്മദില്‍ നിന്നായിരുന്നു ധോണിയെക്കുറിച്ച് താന്‍ ആദ്യമായി കേട്ടതെന്നും ലത്തീഫ് പറയുന്നു.
ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം യുഎഇയിലുള്ള 39കാരനായ ധോണി ഐപിഎല്ലിന്റെ 13ാം സീസണില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ്. ടീമിനൊപ്പം നാലാമത്തെ ഐപിഎല്‍ കിരീടമാണ് ധോണി ലക്ഷ്യമിടുന്നത്.

ധോണിയെക്കുറിച്ച് ആദ്യമായി കേട്ടത്
തന്‍വീര്‍ അഹമ്മദില്‍ നിന്നായിരുന്നു എംഎസ് ധോണിയെന്ന പേര് താന്‍ ആദ്യമായി കേള്‍ക്കുന്നതെന്ന് ലത്തീഫ് വ്യക്തമാക്കി. ഫോണിലൂടെയായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു.
2004ല്‍ പാകിസ്താന്‍ ടീം കെനിയയില്‍ പര്യടനം നടത്തിയപ്പോള്‍ സംഘത്തില്‍ തന്‍വീറുണ്ടായിരുന്നു. താന്‍ അപ്പോള്‍ ഇംഗ്ലണ്ടിലായിരുന്നു. ഫോണിലൂടെയായിരുന്നു തന്‍വീറുമായി സംസാരിച്ചതെന്നും കോട്ട് ബിഹൈന്‍ഡെന്ന തന്റെ ഷോയിലെ പുതിയ എപ്പിസോഡില്‍ ലത്തീഫ് വിശദമാക്കി.

സച്ചിനെ എല്ലാവരും മറന്ന് തുടങ്ങും
റഷീദ് ഭായ്, സച്ചിന്‍ ടെണ്ടുല്‍ക്കറെ ഇനി ആളുകള്‍ മറന്നു തുടങ്ങും. അതുപോലെയൊരു താരം വന്നിട്ടുണ്ടന്നായിരുന്നു ധോണിയെക്കുറിച്ച് തന്‍വീറിന്റെ വാക്കുകളെന്നു ലത്തീഫ് വെളിപ്പെടുത്തി.
അതു അസാധ്യമാണ്. സച്ചിനു തുല്യം ആരുമില്ല. അതുപോലൊയൊരു കളിക്കാരെ എങ്ങനെ ലഭിക്കാനാണെന്നും തന്‍വീറിനോടു തിരികെ ചോദിക്കുകയും ചെയ്തു. എന്നാല്‍ ബ്രാന്‍ഡ് വാല്യു നോക്കുമ്പോള്‍ ഇപ്പോള്‍ സച്ചിന് വളരെയടുത്താണ് ധോണിയെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ അരങ്ങേറ്റം
2004 ഡിസംബറില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഇന്ത്യന്‍ സീനിയര്‍ ടീമിനായി ധോണിയുടെ അരങ്ങേറ്റം. അതിനു മുമ്പ് ഇന്ത്യന്‍ എ ടീമിന് വേണ്ടി അദ്ദേഹം കളിച്ചിരുന്നു. അരങ്ങേറ്റ മല്‍സരത്തില്‍ പൂജ്യത്തിനു പുറത്തായ ധോണിക്കു ഈ പരമ്പരയിലും കാര്യമായ ചലനമുണ്ടാക്കാനായില്ല. എന്നാല്‍ പാകിസ്താനെതിരായ തൊട്ടടുത്ത പരമ്പരയില്‍ വിശാഖപട്ടണത്ത് പാകിസ്താനെതിരേ മൂന്നാമനായി ഇറങ്ങിയ അദ്ദേഹം 148 റണ്‍സുമായി കസറി. പിന്നീട് ധോണിക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരേ പുറത്താവാതെ നേടിയ 183 റണ്‍സാണ് ഏകദിനത്തില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications