ധോണിയുടെ ഓറഞ്ച് നീളന്‍ മുടി ദുരന്തം!! ജോണ്‍ അബ്രഹാമിനു ചേരും- പറഞ്ഞത് സാക്ഷി തന്നെ
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റൈലിഷ് താരങ്ങളുടെ നിരയിലാണ് മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ സ്ഥാനം. തലമുടിയില്‍ പല തരം സ്റ്റൈലുകള്‍ പരീക്ഷിച്ചിട്ടുള്ള താരമാണ് അദ്ദേഹം. കരിയറിന്റെ തുടക്കകാലത്ത് ഓറഞ്ച് നിറത്തോടെയുള്ള നീളന്‍ മുടിയിലായിരുന്നു ധോണിയുടെ ക്രിക്കറ്റിലേക്കുള്ള വരവ്. ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ തരംഗമായി മാറിയ ലുക്ക് കൂടിയായിരുന്നു ഇത്. പിന്നീട് മുടി പറ്റെ വെട്ടിയും തലമുണ്ഡനം ചെയ്തുവെല്ലാം ധോണി പ്രത്യക്ഷപ്പെട്ടെങ്കിലും ആരാധകരില്‍ ഭൂരിഭാഗം പേര്‍ക്കും പ്രിയം പഴയ നീളന്‍ മുടിക്കാരനായ ധോണിയോട് തന്നെയായിരിക്കും.
എന്നാല്‍ ധോണിയുടെ മുടി നീട്ടിയുള്ള പഴയ ലുക്ക് തനിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ലെന്നും ബോളിവുഡ് നടന്‍ ജോണ്‍ അബ്രഹാമിനായിരുന്നു അത് കൂടുതല്‍ യോദിക്കുകയെന്നും തുറന്നടിച്ചിരിക്കുകയാണ് ഭാര്യ സാക്ഷി. ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോഴാണ് ധോണിയുടെ മുന്‍ ഹെയര്‍ സ്‌റ്റൈല്‍ ദുരന്തമായിരുന്നുവെന്ന് സാക്ഷി അഭിപ്രായപ്പെട്ടത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് അവതാരക രൂപ രമണിയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് സാക്ഷി ഭര്‍ത്താവിന്റെ പഴയ ഹെയര്‍ സ്റ്റൈലിനെ വിമര്‍ശിച്ചത്.
ഭാഗ്യവശാല്‍, ആ ലുക്കില്‍ ധോണിയെ തനിക്കു നേരില്‍ കാണേണ്ടി വന്നിട്ടില്ല. കാരണം ആ ലുക്കില്‍ ധോണി വന്നിരുന്നെങ്കില്‍ താന്‍ ഒന്നു നോക്കുക പോലും ചെയ്യില്ലായിരുന്നു.
കുറച്ചൊക്കെ സൗന്ദര്യബോധം വേണം. ഈ ഹെയര്‍സ്‌റ്റൈല്‍ യോജിച്ചിരുന്നത് ജോണ്‍ അബ്രഹാമിനായിരുന്നു. നീട്ടി വളര്‍ത്തിയ, അതും ഓറഞ്ച് നിറത്തോടെയുള്ള ധോണിയുടെ അന്നത്തെ മുടി ശരിക്കും ദുരന്തം തന്നെയായിരുന്നുവെന്നും സാക്ഷി പറഞ്ഞു.

ധോണിയെ പല ലുക്കിലും കണ്ടിട്ടുണ്ടെങ്കിലും ഓറഞ്ച് നിറത്തോടെയുള്ള, നീണ്ട മുടിയുള്ള ലുക്കായിരുന്നു ഏറ്റവും മോശമെന്നും സാക്ഷി വ്യക്തമാക്കി. ധോണിയുമായി താന്‍ പ്രണയത്തിലാവുമ്പോള്‍ മറ്റൊരു ഹെയര്‍ സ്‌റ്റൈലായിരുന്നു ഉണ്ടായിരുന്നത്.
അതിനാല്‍ തന്നെ നീട്ടി വളര്‍ത്തിയ മുടിയോടെ അദ്ദേഹത്തെ കണ്ടിട്ടില്ല. മുടി വെട്ടിയൊതുക്കിയ ധോണിയെ നേരില്‍ കാണിച്ചതിന് അന്നു ദൈവത്തോട് മനസ്സില്‍ നന്ദി പറഞ്ഞതായും സാക്ഷി തമാശയായി കൂട്ടിച്ചേര്‍ത്തു.

ധോണിയും താനും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ചും സാക്ഷി ലൈവിലൂടെ മനസ്സ് തുറന്നു. ആദ്യമായി പരിചയപ്പെട്ടപ്പോള്‍ വളരെ സാധാരണക്കാരനായ വ്യക്തിയായാണ് തനിക്കു തോന്നിയത്. സൂപ്പര്‍ താര പദവിയുണ്ടായിരുന്നിട്ടും അതിന്റെ അഹങ്കാരമൊന്നും ധോണിയുടെ പെരുമാറ്റത്തില്‍ ഇല്ലായിരുന്നു. അത്രയും വിനയവും എളിമയുള്ളതായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. 2010ലാണ് ധോണിയും സാക്ഷിയും വിവാഹിതരായത്. ഇവര്‍ക്കു സിവയെന്ന ഒരു മകളുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications