Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീനിവാസനും ധോണിയും നേര്‍ക്കുനേര്‍?

ലണ്ടന്‍: ഐ പി എല്‍ കോഴക്കേസില്‍ എന്‍ ശ്രീനിവാസനും മരുമകന്‍ മെയ്യപ്പനും എതിരെ വാ തുറക്കാത്തതിന് എം എസ് ധോണിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ ചെറുതല്ല. മുദ്ഗല്‍ കമ്മീഷന്‍ പോലും വിമര്‍ശിച്ചിട്ടും ചീനുവിനെതിരെ ഒരക്ഷരം മിണ്ടാന്‍ ധോണി തയ്യാറായിരുന്നില്ല. എന്നാല്‍ ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ ആന്‍ഡഴ്‌സണ്‍ - ജഡേജ വിവാദത്തില്‍ ധോണി ശ്രീനിവാസനെ എതിര്‍ക്കുന്നതായി റിപ്പോര്‍ട്ട്.

ഐ പി എല്ലില്‍ ധോണി കളിക്കുന്ന ടീമിന്റെ ഉടമയാണ് ശ്രീനിവാസന്‍. ബി സി സി ഐ സ്ഥാനത്ത് നിന്നും സുപ്രീം കോടതി വിലക്കിയ ശ്രീനിവാസന്‍ ഇപ്പോള്‍ ഐ സി സി പ്രസിഡണ്ടാണ്. ആന്‍ഡേഴ്‌സണ്‍ വിവാദത്തില്‍ ജഡേജയെ ഐ സി സി 50 ശതമാനം പിഴയടക്കാന്‍ വിധിച്ചത് ചോദ്യം ചെയ്യണ്ട എന്ന നിലപാടായിരുന്നു ശ്രീനിവാസന്. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ഇത് ചെവിക്കൊണ്ടില്ല.

dhoni-srinivasan

ഐ സി സി തീരുമാനത്തെ ചോദ്യം ചെയ്ത് അപ്പീല്‍ കൊടുത്തിരിക്കുകയാണ് ടീം ഇന്ത്യ. വിവാദത്തില്‍ തുടക്കം മുതല്‍ ജഡേജയ്ക്ക് ഒപ്പമാണ് ധോണി. ആന്‍ഡേഴ്‌സണ്‍ പരിധി ലംഘിച്ച് ജഡേജയെ തള്ളുകയും അസഭ്യം പറയുകയുമായിരുന്നു എന്ന് ധോണി നേരത്തെ പറഞ്ഞിരുന്നു. ജഡേജയ്ക്ക് പിഴ വിധിച്ച മാച്ച് റഫറി ഡേവിഡ് ബൂണിന്റെ നടപടിയെയും ധോണി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

കേസില്‍ അപ്പീല്‍ പോകണ്ട എന്ന ശ്രീനിവാസന്റെ നിര്‍ദേശം ധോണി വകവെച്ചില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തിലെ വന്‍ തോക്കായ ശ്രീനിവാസന്റെ വാക്കുകള്‍ പരസ്യമായി തള്ളുന്ന ആദ്യ ക്യാപ്റ്റനാണ് ധോണി. ഒത്തുകളി കേസിലും ബി സി സി ഐ പ്രസിഡണ്ട് വിവാദത്തിലും ശ്രീനിവാസനെതിരെ ഒരക്ഷരം മിണ്ടാതിരുന്ന ധോണിയാണ് ഇപ്പോള്‍ ശ്രീനിക്കെതിരെ മുന്നോട്ട് വന്നിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.

Story first published: Friday, August 1, 2014, 14:17 [IST]
Other articles published on Aug 1, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+