ദില്ലിയാണ് വിരാട് കോലിയുടെ നാട്. എം എസ് ധോണിയാകട്ടെ ജാര്‍ഖണ്ഡില്‍ നിന്നും. ഉത്തരേന്ത്യക്കാരായ രണ്ടുപേരും നല്ല അസ്സലായി ഹിന്ദി സംസാരിക്കും. എന്നാല്‍ ആര്‍ അശ്വിന്റെ കാര്യം അങ്ങനെയല്ല. തമിഴ്‌നാട്ടുകാരനായ അശ്വിന്‍ ഹിന്ദിയില്‍ കുറച്ച് വീക്ക് ആയാല്‍ അത് സ്വാഭാവികം. പൊതുവേ ദക്ഷിണേന്ത്യക്കാര്‍ അത്ര ഒഴുക്കോടെ ഹിന്ദി സംസാരിക്കുന്നവരല്ലല്ലോ.
ഹിന്ദിയില്‍ പറയേണ്ട ഒരു ഡയലോഗ് മറന്നുപോയ അശ്വിനെ വിരാട് കോലിയും ധോണിയും ചേര്‍ന്ന് കളിയാക്കുന്ന രണ്ട് വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്നത്. ഒരു മൊബൈല്‍ ഫോണിന്റെ പരസ്യ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഐ പി എല്‍ ജഴ്‌സിയിലാണ് മുന്നുപേരും. അശ്വിനും ധോണിയും പുനെ ജഴ്‌സിയില്‍. കോലി ആര്‍ സി ബി ജേഴ്‌സിയിലും.

പിക്ചര്‍ ക്വാളിറ്റി ബക്വാസ് ഹേ എന്ന് അശ്വിന്‍ പറയുന്നത് കേട്ടാണ് കോലിക്കും ധോണിക്കും ചിരി പൊട്ടിയത്. ചിരി നിയന്ത്രണം വിട്ടപ്പോള്‍ സംവിധായകന്‍ കട്ട് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. സൂപ്പര്‍ ഹിന്ദി എന്നാണ് കോലി അശ്വിനെ കളിയാക്കുന്നത്. മറ്റൊരു വീഡിയോയില്‍ ഹിന്ദി ഡയലോഗ് പറയുന്ന അശ്വിനെ കളിയാക്കുന്നത് പുനെ ടീം ക്യാപ്റ്റനായ ധോണിയാണ്. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് പൊട്ടിച്ചിരിക്കുന്നു. രണ്ട് വീഡിയോകളും കാണൂ...