Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി, കോലി, രഹാനെ.. ഇവരാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ 'അമ്മക്കുട്ടികള്‍'.. വീഡിയോ കാണാം!

അമ്മയോട് ഇഷ്ടക്കൂടുതലുള്ള കുട്ടികളെയാണ് സാധാരണ അമ്മക്കുട്ടികള്‍ എന്ന് വിളിക്കാറുള്ളത്. എന്നാലും പേരിനൊപ്പം പലരും പലപ്പോഴും സര്‍നെയിമായി വെക്കാറുള്ളത് പക്ഷേ അച്ഛന്റെ പേരാണ് എന്നത് മാത്രം. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറുകളായ വിരാട് കോലി, എം എസ് ധോണി, രഹാനെ എന്നിവരുടെകഥയും വ്യത്യസ്തമല്ല.

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാണ് വിരാട് കോലി. രഹാനെ വൈസ് ക്യാപ്റ്റന്‍. ഏകദിന ടീമിന്റെ ക്യാപ്റ്റനാണ് ധോണി. ഇവരുടെ പേരിനൊപ്പമുള്ള സര്‍നെയിം അച്ഛനില്‍ നിന്നും കിട്ടിയതാണ്. എന്നാല്‍ ഒരു ദിവസത്തേക്ക് ഇവര്‍ ജഴ്‌സിയില്‍ അമ്മയുടെ പേരെഴുതി. ദേവകി, സരോജ, സുജാത.. ആളുകള്‍ അത്ഭുതത്തോടെ ഇത് ചോദിച്ചു. അവര്‍ക്ക് മറുപടി ഉണ്ടായിരുന്നു ആ മറുപടി കാണാം.

സ്റ്റാര്‍ പ്ലസിന് വേണ്ടി

സ്റ്റാര്‍ പ്ലസിന് വേണ്ടി

സ്റ്റാര്‍ പ്ലസിന്റെ നയി സോച്ച് പരിപാടിക്ക് വേണ്ടിയാണ് ഇന്ത്യന്‍ താരങ്ങള്‍ ജഴ്‌സിയില്‍ അമ്മമാരുടെ പേരെഴുതിയത്. ദേവകി എന്നാണ് എം എസ് ധോണിയുടെ അമ്മയുടെ പേര്. സരോജ എന്നാണ് കോലിയുടെ അമ്മയുടെ പേര്. രഹാനെയുടെ അമ്മയുടെ പേര് സുജാത.

ഇത്രയും കാലം ചോദിച്ചില്ലല്ലോ - ധോണി

സര്‍ സര്‍ നിങ്ങളുടെ ടീ ഷര്‍ട്ടില്‍.. അമ്മയുടെ പേര് കണ്ട റിപ്പോര്‍ട്ടറുടെ ചോദ്യം. ദേവിക എന്നല്ലേ. അത് എന്റെ അമ്മയുടെ പേരാണ്. എന്താണ് സര്‍ ഇങ്ങനെ, എന്തെങ്കിലും കാരണം.. ഇത്രയും കാലം ഞാന്‍ എന്റെ അച്ഛന്റെ പേര് ജഴ്‌സിയില്‍ എഴുതിയപ്പോള്‍ നിങ്ങള്‍ എന്നോട് ചോദിച്ചില്ലല്ലോ. എന്താണ് കാരണം എന്ന് - ധോണിയുടെ മറുപടി.

കാരണം കോലി പറയുന്നു

ഇതാരുടെ പേര് ആണ് എന്ന് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകും എന്ന് പറഞ്ഞാണ് കോലിയുടെ വീഡിയോ തുടങ്ങുന്നത്. ഇത് എന്റെ പേരാണ്. ഇന്ന് ഞാനെന്താണാ അത് അമ്മ കാരണമാണ്, എന്തുകൊണ്ട് എന്റെ എല്ലാ വ്യക്തിത്വവും അച്ഛന് മാത്രമായി ബന്ധപ്പെടുത്തണം. കോലി എന്നത് പോലെ തന്നെ ഞാന്‍ സരോജുമാണ്.

അമ്മയെക്കുറിച്ച് രഹാനെ

കുട്ടിക്കാലത്ത് തന്റെയും അനിയന്റെയും ക്രിക്കറ്റ് കിറ്റുകളും ചുമന്ന് വരുന്ന അമ്മയെ ഓര്‍ക്കുകയാണ് രഹാനെ. എന്റെ പ്രാക്ടീസ് അമ്മയ്‌ക്കൊരു വര്‍ക്ക് ഔട്ട് കൂടിയായിരുന്നു. അച്ഛനെ പോലെ അമ്മയും എനിക്ക് പ്രധാനപ്പെട്ടതാണ്.

Story first published: Thursday, October 20, 2016, 10:24 [IST]
Other articles published on Oct 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+