ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെയും പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനെയും താരതമ്യം ചെയ്തിരിക്കുകയാണ് മുന്‍ പാക് ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ്. ഒരു പാകിസ്താന്‍ ടിവി ചാനലിന്റെ ചര്‍ച്ചയില്‍ സംസാരിക്കവെയായിരുന്നു ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ രണ്ടു പേരും തമ്മില്‍ പ്രധാനപ്പെട്ട ഒരു സാമ്യമുണ്ടെന്നു മിസ്ബാഹ് വിലയിരുത്തിയത്.
നിലവില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ത്താന്‍ സുല്‍ത്താന്‍സ് ടീമിനെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുകയാണ് റിസ്വാന്‍. അടുത്തിടെ ആരംഭിച്ച പിഎസ്എല്ലിന്റെ പുതിയ സീസണില്‍ മിന്നുന്ന പ്രകടനമാണ് റിസ്വാന്റെ ക്യാപ്റ്റന്‍സിയില്‍ മുള്‍ത്താന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നാലു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്നു ജയവും ഒരു തോല്‍വിയുമടക്കം പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുകയാണ് അവര്‍.

ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും വിജയം കൊയ്ത മുള്‍ത്താന്റെ കുതിപ്പ് അവസാനിപ്പിച്ചത് പെഷാവര്‍ സാല്‍മിയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന കളിയില്‍ അഞ്ചു റണ്‍സിനാണ് അവര്‍ മുള്‍ത്താനെ വീഴ്ത്തിയത്.
ലോക ക്രിക്കറ്റിലെ മറ്റു ക്യാപ്റ്റന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ അസാധാരണ മിടുക്കുള്ള നായകനാണ് ധോണിയെന്നു മിസ്ബാഹ് അഭിപ്രായപ്പെട്ടു. മറ്റുള്ളവര്‍ തങ്ങളുടെ സ്ഥിരം ബൗളര്‍മാരെ ഉപയോഗിക്കുന്നതിനേക്കാള്‍ നന്നായി ധോണി തന്റെ ബൗളിങ് നിരയിലെ പകുതി പേരെ ഉപയോഗിക്കാറുണ്ടെന്നാണ് മിസ്ബാഹ് വിലയിരുത്തിയത്.
കഴിഞ്ഞ സീസണിലെ പിഎസ്എല്ലില്‍ ഖുശ്ദില്‍ ഷായെ റിസ്വാന്‍ ഉപയോഗിച്ചതു കണ്ടപ്പോള്‍ എനിക്കു ധോണിയിലെ അതേ കഴിവ് അദ്ദേഹത്തിലും കാണാന്‍ സാധിച്ചുവെന്നും മിസ്ബാഹ് വിലയിരുത്തി.
ലോക ക്രിക്കറ്റിലെ സമാനതകളില്ലാത്ത ക്യാപ്റ്റനായാണ് ധോണി വിശേഷിപ്പിക്കപ്പെടുന്നത്. ഐസിസിയുടെ മൂന്നു ട്രോഫികള്‍ സ്വന്തമാക്കിയ ലോകത്തിലെ ഏക ക്യാപ്റ്റനാണ് അദ്ദേഹം. 2007ല്‍ ടി20 ലോകകപ്പ്, 2011ല്‍ ഏകദിന ലോകകപ്പ്, 2013ല്‍ ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് ധോണി ഇന്ത്യക്കു സമ്മാനിച്ചത്. കൂടാതെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ചു തവണ ചാംപ്യന്‍മാരാക്കാനും അദ്ദേഹത്തിനായിട്ടുണ്ട്.
അതേസമയം, ഈ സീസണിലെ പിഎസ്എല്ലില്‍ മുള്‍ത്താന്‍ സുല്‍ത്താന്‍സ് ടീമിനു വേണ്ടി 34 ശരാശരിയില്‍ 136 റണ്‍സാണ് നാലിന്നിങ്‌സുകളില്‍ നിന്നും റിസ്വാന്‍ സ്‌കോര്‍ ചെയ്തത്. ആദ്യ മല്‍സരത്തില്‍ 11 ബോളില്‍ 12 റണ്‍സെടുത്തു താരം മടങ്ങുകയായിരുന്നു. രണ്ടാമത്തെ കളിയില്‍ 33 ബോളില്‍ 43 റണ്‍സാണ് റിസ്വാന്‍ സ്‌കോര്‍ ചെയ്തത്.

മൂന്നാമത്തെ മല്‍സരത്തില്‍ അദ്ദേഹം സീസണിലെ ആദ്യ ഫിഫ്റ്റി കണ്ടെത്തി. 59 ബോളില്‍ 82 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതോടെ മുള്‍ത്താന്‍ ഹാട്രിക്ക് വിജയവും പൂര്‍ത്തിയാക്കുകയായിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും റിസ്വാന്‍ തന്നെയായിരുന്നു.
പക്ഷെ അവസാന കളിയില്‍ പെഷാവറിനോടു മുള്‍ത്താന്‍ അഞ്ചു റണ്‍സിനു പൊരുതിവീണപ്പോള്‍ റിസ്വാന്‍ ഡെക്കാവുകയായിരുന്നു. 180 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുള്‍ത്താന്‍ ടീമിനു 20 ഓവറില്‍ 174 റണ്‍സെടുക്കാനേ ആയുള്ളൂ. 25 ബോളില്‍ 52 റണ്‍സ് അടിച്ചെടുത്ത ഇംഗ്ലണ്ട് താരം ഡേവിഡ് മലാനാണ് പെഷാവര്‍ ടീമിന്റെ വിജയശില്‍പ്പിയായത്.
മുള്‍ത്താന്‍ സുല്‍ത്താന്‍സ് ടീമിന്റെ അടുത്ത മല്‍സരം നാളെയാണ് (ഞായര്‍). ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സാണ് റിസ്വാന്റെയും സംഘത്തിന്റെയും അടുത്ത എതിരാളികള്‍. മുള്‍ത്താന്‍ ടീമിനെപ്പോലെ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഫ്രാഞ്ചൈസികളിലൊന്നാണ് ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ്. സീസണലില്‍ ഇതിനകം കളിച്ച മൂന്നു മല്‍സരങ്ങളിലും അവര്‍ക്കു വിജയിക്കാനായിട്ടുണ്ട്.