For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിന്‍ഡീസിന് എതിരായ ഹോം പരമ്പരയും ധോണി കളിക്കില്ല, ഇതെന്തു ഭാവിച്ചെന്ന് ആരാധകര്‍

മുംബൈ: റാഞ്ചിയിലെ ജെഎസ്‌സിഎ ഗ്രൗണ്ടില്‍ മഹേന്ദ്ര സിങ് ധോണി നെറ്റ് പ്രാക്ടീസ് തുടങ്ങിയെന്ന് അറിഞ്ഞതു മുതല്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയിലാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ ടീമിലേക്ക് തിരിച്ചുവരുന്നു, ആരാധകര്‍ ഉറപ്പിച്ചു. ലോകകപ്പിന് ശേഷം ധോണിയിതുവരെ ഒരു കളിപോലും കളിച്ചിട്ടില്ല. സൈനികസേവനത്തിനായി രണ്ടു മാസം അവധിയെടുത്തതാണ് താരം. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ധോണി ടീമിനൊപ്പം ചേരുമെന്ന് ഏവരും ആദ്യം കരുതി.

പരിശീലനം തുടങ്ങി

പക്ഷെ മുന്‍ ഇന്ത്യന്‍ നായകന്‍ അവധി തുടര്‍ന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പര കഴിഞ്ഞ് ബംഗ്ലാദേശ് പരമ്പരയെത്തി. പക്ഷെ കളിക്കാന്‍ ധോണി കൂട്ടാക്കിയില്ല.ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയുടെ ഹോം പരമ്പരയാണ് നടക്കാനിരിക്കുന്നത്. റാഞ്ചിയില്‍ പരിശീലനം നടത്തുന്ന സ്ഥിതിക്ക് അടുത്ത പരമ്പരയില്‍ ധോണി എന്തായാലും കാണുമെന്ന് ആരാധകര്‍ കണക്കുകൂട്ടി.

ഐപിഎല്‍ 2020: ഒഴിവാക്കപ്പെട്ടവരും നിലനിര്‍ത്തപ്പെട്ടവരും, പട്ടിക ഇതാ...

പന്ത് സമ്മർദ്ദത്തിൽ

പക്ഷെ ഒരിക്കല്‍ക്കൂടി നിരാശയാണ് ഫലം. വെസ്റ്റ് ഇന്‍ഡീസിനെതിരെയും ധോണി കളിക്കില്ല. ഇക്കാര്യം ബിസിസിഐ അധികൃതരെ ധോണി അറിയിച്ചുകഴിഞ്ഞു. ശരിക്കും ധോണിയുടെ ഉദ്ദേശമെന്താണ്? വാര്‍ത്ത പുറത്തുവന്നതോടെ ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങി. അടുത്തവര്‍ഷം ട്വന്റി-20 ലോകകപ്പ് തുടങ്ങും. ധോണിക്ക് പകരം ഗ്ലൗസണിയുന്ന റിഷഭ് പന്തിന് ഇപ്പോഴും താളം കണ്ടെത്താനായിട്ടില്ല. എന്നും എപ്പോഴും ധോണിയുമായാണ് പന്തിനെ ക്രിക്കറ്റ് ലോകം താരതമ്യം ചെയ്യുന്നത്. ഈ സമ്മര്‍ദ്ദത്തെ അതിജീവിച്ച് മികവു കാട്ടാന്‍ പന്ത് പെടാപാട് പെടുകയാണ്.

മറ്റു പരിപാടികളിൽ

പരമ്പര കളിക്കാതെ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത ട്വന്റി-20 ലോകകപ്പിന് ധോണിയുണ്ടാവുമോ? ബിസിസിഐയും വിഷമസ്ഥിതിയിലാണ്. ഇതേസമയം, ക്രിക്കറ്റില്‍ നിന്നും മാറി മറ്റു കായിക ഇനങ്ങളിലാണ് ഇപ്പോള്‍ മഹേന്ദ്ര സിങ് ധോണിയുടെ ശ്രദ്ധ. അടുത്തിടെ പ്രാദേശിക ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ധോണിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അന്ന് ഡബിള്‍സ് വിഭാഗത്തില്‍ ടൂര്‍ണമെന്റിലെ ജേതാവായി താരം.

ബോളിവുഡിലേക്കും

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗോള്‍ഫ് ടൂര്‍ണമെന്റുകളിലും ഫുട്‌ബോള്‍ മത്സരങ്ങളിലും ധോണി പങ്കെടുക്കുന്നുണ്ട്. ഇതിനിടയില്‍ ബോളിവുഡിലും ഒരു കൈ നോക്കാന്‍ ഒരുങ്ങുകയാണ് മഹേന്ദ്ര സിങ് ധോണി. റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ സഞ്ജയ് ദത്ത് ചിത്രത്തില്‍ ധോണി പ്രധാന വേഷം ചെയ്യും.

എന്തായാലും ക്രിക്കറ്റിന് പുറത്ത് വിപുലമായ പരീക്ഷണങ്ങളുമായി ധോണി തുടരുകയാണ്. ധോണിയെ ചുറ്റിപ്പറ്റിയുള്ള സെലക്ഷന്‍ അവസാനിപ്പിക്കുന്നതായി എംഎസ്‌കെ പ്രസാദും അറിയിച്ചുകഴിഞ്ഞു.

Story first published: Saturday, November 16, 2019, 11:12 [IST]
Other articles published on Nov 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+