Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ധോണിക്കും കോലിക്കും കീഴില്‍ കളിച്ചു, പ്രധാന വ്യത്യാസമെന്ത്? തുറന്നുപറഞ്ഞ് വാട്‌സന്‍

1

ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു മുന്‍ സൂപ്പര്‍ ക്യാപ്റ്റന്‍മാരായ എംഎസ് ധോണിയെയും വിരാട് കോലിയെയും താരതമ്യം ചെയ്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍. ഐപിഎല്ലില്‍ നേരത്തേ ഇരുവര്‍ക്കും കീഴില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. കോലിക്കു കീഴില്‍ റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പം വാട്‌സനുണ്ടായിരുന്നു.

അതിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു വന്ന വാട്‌സന്‍ ധോണിക്കു കീഴിലും കളിച്ചിട്ടുണ്ട്. ടീമിനൊപ്പം കിരീട വിജയത്തില്‍ പങ്കാളിയാവാനും അദ്ദേഹത്തിനു കഴിഞ്ഞു. വാട്‌സന്‍ അവസാനമായി ഐപിഎല്ലില്‍ കളിച്ചതും സിഎസ്‌കെയ്ക്കു വേണ്ടിയായിരുന്നു. തുടര്‍ന്നാണ് മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

1

അതിശയിപ്പിക്കുന്ന കാര്യങ്ങളാണ് വിരാട് കോലി ചെയ്തിട്ടുള്ളത്. തന്റെ കളിക്കാരെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോവാന്‍ അദ്ദേഹത്തിനു സാധിച്ചു. സ്വയം തന്നെക്കുറിച്ച് വലിയ പ്രതീക്ഷയാണ് വിരാടിനുള്ളത്. കളിക്കുന്ന എല്ലാ മല്‍സരങ്ങളിലും ഇതു കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കുകയും ചെയ്തിരുന്നു. വിരാട് ഒരു അമാനുഷികനാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തനിക്കു ചുറ്റുമുള്ള കളിക്കാരെ എങ്ങനെ പ്രചോദിപ്പിച്ച് മുന്നോട്ടു കൊണ്ടുവരണമെന്നു അദ്ദേഹത്തിനറിയാം.

2

വിരാട് വളരെ നല്ലൊരു വ്യക്തി കൂടിയാണ്. ഫീല്‍ഡിനു പുറത്ത് വളരെ നന്നായെ പെരുമാറുന്ന വ്യക്തിയും കൂടിയാണ് അദ്ദേഹം. വിരാടിന്റെ അറിവ് ആശ്ചര്യപ്പെടുത്തുന്നതുമാണ്. ആര്‍സിബിയില്‍ വിരാടിനോടൊപ്പം പ്രവര്‍ത്തിക്കാനായത് മഹത്തായ അനുഭവമായിരുന്നുവെന്നും ഷെയ്ന്‍ വാട്‌സന്‍ വ്യക്തമാക്കി.

3

എംഎസ് ധോണിയുടെ സിരകളിലൂടെ ഐസ് ഒഴുകുന്നതു പോലെയാണ് തോന്നിയിട്ടുള്ളത്. ഒരു ടീമിന്റെ ചുറ്റുപാടില്‍ നിന്നും സമ്മര്‍ദ്ദം എടുത്തുകളയാന്‍ അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്. തന്റെ കളിക്കാരെ ധോണി വിശ്വസിക്കുന്നു, സ്വന്തം കഴിവില്‍ ഓരോരുത്തരും വിശ്വസിക്കണമെന്നു അദ്ദേഹം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. തനിക്കും ചുറ്റുമുള്ള താരങ്ങള്‍ക്കും എന്താണ് ശരിയായി പ്രവര്‍ത്തിക്കുകയെന്നു ധോണിക്കറിയാം.

4

ഫീല്‍ഡില്‍ തന്റെ സഹജവാസനയില്‍ അദ്ദേഹം വിശാസമര്‍പ്പിക്കുന്നു. ഫീല്‍ഡില്‍ എന്താണ് വേണ്ടതെന്നു മനസ്സിലാക്കി അതിനു വേണ്ടിയുള്ളിയുള്ള ഗവേഷണം താരങ്ങള്‍ നടത്തുമെന്ന് ധോണി വിശ്വസിക്കുകയും ചെയ്യുന്നതായി ഷെയ്ന്‍ വാട്‌സന്‍ കൂട്ടിച്ചേര്‍ത്തു.

5

ഇന്ത്യയുടെ പുതിയ ഫുള്‍ടൈം ക്യാപ്റ്റനായ രോഹിത് ശര്‍മയ്ക്കു കീഴില്‍ കളിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ നേതൃമികവിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് ഷെയ്ന്‍ വാട്‌സനുള്ളത്. രോഹിത് ശര്‍മ വളരെ സ്വാഭാവികമായിട്ടുള്ള. എളുപ്പമുള്ള നേതാവാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അദ്ദേഹം നയിക്കുന്നത് വളരെ അടുത്തുനിന്ന് ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഒന്നും അദ്ദേഹത്തെ അമ്പരപ്പിച്ചതായി തോന്നിയിട്ടില്ല. തന്റെ ജോലി അവിശ്വസനീയമാം വിധമാണ് രോഹിത് ചെയ്യുന്നത്.

6

ടീമുകളെ വളരെ നന്നായി നയിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെപ്പോലെയുള്ള ഫ്രാഞ്ചൈസിയെയും രോഹിത് വളരെ മികച്ച രീതിയിലാണ് നയിച്ചത്. ഐപിഎല്ലില്‍ എല്ലായ്‌പ്പോഴും മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഉയര്‍ന്ന പ്രതീക്ഷയാണുള്ളത്. രോഹിത് ബാറ്റ് ചെയ്യുന്നത് കാണാന്‍ എനിക്ക് ഇഷ്ടമാണ്. ഗംഭീര ബാറ്ററാണ് അദ്ദേഹം. രോഹിത് അതു തന്റെ ക്യാപ്റ്റന്‍സിയിലേക്കും കൊണ്ടു വരുന്നതായും ഷെയ്ന്‍ വാട്‌സന്‍ വിലയിരുത്തി.

7

അതേസമയം, സ്ഥിരം ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മയ്ക്കു കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ടീം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. മൂന്നു നിശ്ചിത ഓവര്‍ പരമ്പരകളിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. ഇവയിലെല്ലാം എതിരാളികളെ ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു. ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിക്കൊണ്ടാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ തുടങ്ങിയത്. പിന്നീട് പരിക്കു കാരം സൗത്താഫ്രിക്കന്‍ പര്യടനം അദ്ദേഹത്തിനു നഷ്ടമായി. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ രോഹിത് നായകസ്ഥാനത്തു തിരിച്ചെത്തുകയായിരുന്നു. ഏകദിന, ടി20 പരമ്പരകള്‍ തൂത്തുവാരിയാണ് അദ്ദേഹം മടങ്ങിവരവ് ആഘോഷിച്ചത്. ഇനി ശ്രീലങ്കയുമായി അടുത്ത പരമ്പരയ്‌ക്കൊരുങ്ങുകയാണ് ടീം ഇന്ത്യ.

Story first published: Wednesday, February 23, 2022, 12:15 [IST]
Other articles published on Feb 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+