ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇന്നിങ്‌സ് തോല്‍വി, ധോണിക്ക് നാണക്കേട്, ടോപ് ത്രീ ഇതാ

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങുകയെന്നത് വളരെ നാണക്കേടുള്ള സംഭവമാണ്. ഒറ്റ ഇന്നിങ്‌സുകൊണ്ട് തന്നെ എതിരാളികള്‍ ജയിക്കുന്നത് ഒരു ടീമിന് വന്‍ തകര്‍ച്ച നേരിടുമ്പോഴാണ്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ നിരവധി തവണ ഇന്നിങ്‌സ് ജയം നേടാന്‍ സാധിച്ചിട്ടുണ്ട്. സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം നോക്കിയാല്‍ അടുത്തെങ്ങും ഇന്നിങ്‌സ് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല.
തട്ടകത്തില്‍ ഇന്ത്യ പരമ്പര കൈവിടാത്തവരായി കുതിക്കുകയാണ്. അവസാനമായി ഇംഗ്ലണ്ട് ഇന്ത്യയെ ഇന്നിങ്‌സിനും 76 റണ്‍സിനും തോല്‍പ്പിച്ചിരുന്നു. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് രണ്ട് തവണയാണ് ഇന്ത്യ ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയത്. ഇന്ത്യയുടെ ഇതുവരെയുള്ള ടെസ്റ്റ് നായകന്മാരെ പരിഗണിച്ച് കൂടുതല്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയ മൂന്ന് ഇന്ത്യന്‍ നായകന്മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

എംഎസ് ധോണി തലപ്പത്ത്
മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിത്തന്ന നായകനാണ് ധോണി. 2007ലെ ഐസിസി ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ച ധോണി 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് നേടിക്കൊടുത്തു. ടെസ്റ്റില്‍ ഇന്ത്യയെ 60 മത്സരങ്ങളിലാണ് ധോണി നയിച്ചത്. 27 ജയം നേടിക്കൊടുത്തപ്പോള്‍ 18 മത്സരം തോറ്റു. 15 മത്സരം സമനിലയായി. 45 ആണ് വിജയ ശതമാനം. വിദേശത്ത് ആറ് മത്സരത്തിലും ഇന്ത്യയെ വിജയിപ്പിക്കാന്‍ ധോണിക്കായി. എന്നാല്‍ ഇന്ത്യന്‍ നായകന്മാരില്‍ കൂടുതല്‍ തവണ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയ നായകനെന്ന നാണക്കേടിന്റെ റെക്കോഡും ധോണിയുടെ പേരിലാണ്. എട്ട് തവണയാണ് ധോണിക്ക് കീഴില്‍ ഇന്ത്യ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയത്.

ലാല അമര്‍നാഥ്
1947-2952 കാലഘട്ടത്തില്‍ ഇന്ത്യയെ നയിച്ച നായകനാണ് ലാല അമര്‍നാഥ്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അദ്ദേഹമുള്ളത്. നാല് തവണയാണ് അമര്‍നാഥിന് കീഴില്‍ ഇന്ത്യ ഇന്നിങ്‌സ് തോല്‍വി ഏറ്റുവാങ്ങിയത്. അദ്ദേഹത്തിന് കീഴില്‍ രണ്ട് മത്സരങ്ങളില്‍ ജയവും ആറ് തോല്‍വിയുമാണ് ഇന്ത്യ ടെസ്റ്റില്‍ നേരിട്ടത്. ഈ ആറ് തോല്‍വിയില്‍ നാലെണ്ണവും ഇന്നിങ്‌സ് തോല്‍വിയായിരുന്നു എന്നതാണ് എടുത്തുപറയേണ്ടത്. ഇന്ത്യക്കായി ആകെ 24 ടെസ്റ്റ് മാത്രമാണ് അദ്ദേഹം കളിച്ചത്. 24.39 ശരാശരിയില്‍ നേടിയത് 878 റണ്‍സും. അതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും.

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി
ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിക്ക് കീഴിലും ഇന്ത്യ നാല് തവണ ഇന്നിങ്‌സ് തോല്‍വി ഏറ്റുവാങ്ങി. 21ാം വയസില്‍ ഇന്ത്യയുടെ നായകനായ അദ്ദേഹം 40 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചു. 9 മത്സരത്തില്‍ ജയം നേടിക്കൊടുത്തപ്പോള്‍ 19 മത്സരത്തിലും തോറ്റു. 12 മത്സരത്തില്‍ സമനില വഴങ്ങി. 22.50 ആണ് വിജയ ശതമാനം. രണ്ട് ജയങ്ങള്‍ വിദേശത്ത് നേടിക്കൊടുക്കാനുമായി. അദ്ദേഹത്തിന് കീഴില്‍ നാല് തവണയാണ് ഇന്ത്യ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയത്. 1967ല്‍ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ന്യൂസീലന്‍ഡിനെ ന്യൂസീലന്‍ഡില്‍ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിന്റെ നായകനാണ് പട്ടൗഡി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications