For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ദ്രാവിഡ് മാറും, പകരം ഇന്ത്യന്‍ കോച്ച്? ധോണിയടക്കം മൂന്നു പേര്‍ക്കു സാധ്യത!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് എത്തിയപ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. കാരണം നേരത്തേ അണ്ടര്‍ 19 ടീമിനൊപ്പം ലോകകപ്പ് വരെ നേടിയിട്ടുള്ള കോച്ചായിരുന്നു അദ്ദേഹം. ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ 2013 മുതലുള്ള കാത്തിരിപ്പ് വന്‍ മതില്‍ അവസാനിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഈ പ്രതീക്ഷ കാക്കാന്‍ ഇനിയും ദ്രാവിഡിനായിട്ടില്ല.

കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പും ഈ വര്‍ഷം ഡബ്ല്യുടിസി ഫൈനലുമാണ് അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ കളിച്ച ഐസിസി ടൂര്‍ണമെന്റുകള്‍. ഈ വര്‍ഷം നാട്ടില്‍ ഐസിസിയുടെ ഏകദിന ലോകകപ്പാണ് ദ്രാവിഡിനു കീഴില്‍ ഇന്ത്യ ഇനി കളിക്കാനിരിക്കുന്നത്. ഈ ടൂര്‍ണമെന്റോടെ കോച്ചെന്ന നിലയില്‍ ടീമുമായുള്ള അദ്ദേഹത്തിന്റെ കരാര്‍ അവസാനിക്കുകയാണ്.

RAHUL DRAVID

ലോകകപ്പ് നേടാന്‍ ദ്രാവിഡിനായെങ്കില്‍ മാത്രമേ അദ്ദേഹവുമായുള്ള കരാര്‍ ബിസിസിഐ പുതുക്കാന്‍ സാധ്യയയുള്ളൂ. അതിനു സാധിക്കാതെ പോയാല്‍ ദ്രാവിഡുമായുള്ള കരാര്‍ ബിസിസിഐ നീട്ടാന്‍ സാധ്യതയില്ല. മാത്രമല്ല പുതിയ കോച്ചിനായി അപേക്ഷ ക്ഷണിക്കുകയും ചെയ്യും.

സമീപകാലത്തായി ഇന്ത്യന്‍ കോച്ചുകള്‍ക്കാണ് ബിസിസിഐ കൂടുതല്‍ പരിഗണന നല്‍കിയിട്ടുള്ളതെന്നു കാണാം. ദ്രാവിഡിന്റെ പിന്‍ഗാമിയായും മറ്റൊരു ഇന്ത്യന്‍ കോച്ച് വരാന്‍ സാധ്യത കൂടുതലാണ്. ലോകകപ്പിനു ശേഷം മുഖ്യ കോച്ചിന്റെ റോളിലേക്കു ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള മുന്‍ താരങ്ങള്‍ ആരൊക്കെയാവുമെന്നു നോക്കാം.

മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയുമായ വിവിഎസ് ലക്ഷ്മാണാണ് ദ്രാവിഡിന്റെ പിന്‍ഗാമിയായി മുഖ്യ കോച്ചാവാന്‍ സാധ്യതയുള്ള ആദ്യത്തെയാള്‍. സീനിയര്‍ ടീമിന്റെ പരിശീലകനായി അദ്ദേഹം ഇതിനകം പ്രവര്‍ത്തിച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം അയര്‍ലാന്‍ഡ് പര്യടനത്തില്‍ നിന്നും ദ്രാവിഡിനു മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ ടീമിനെ പരിശീലിപ്പിച്ചത് ലക്ഷ്മണായിരുന്നു.

വരാനിരിക്കുന്ന ഐറിഷ് പര്യടനത്തിലും അദ്ദേഹം മുഖ്യ കോച്ചാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ ലക്ഷ്മണ്‍ പരിശീലിപ്പിച്ചേക്കും. അതുകൊണ്ടു തന്നെ ദ്രാവിഡിനു ശേഷം അദ്ദേഹം സ്ഥിരം കോച്ചായി വരാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.

MS DHONI

മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് ഇന്ത്യയുടെ മുഖ്യ കോച്ച് സ്ഥാനത്തേക്കു നറുക്കുവീഴാന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും അദ്ദേഹം ഐപിഎല്ലില്‍ ഇപ്പോഴും കളി തുടരുകയാണ്. അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ധോണി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചെങ്കില്‍ മാത്രമേ അദ്ദേഹത്തെ പരിശീലകസ്ഥാനത്തേക്കു പരിഗണിക്കാനിടയുള്ളൂ.

2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേശകനായി ധോണി പ്രവര്‍ത്തിച്ചിരുന്നു. ഇതു മാറ്റിനിര്‍ത്തിയാല്‍ കോച്ചെന്ന നിലയില്‍ അദ്ദേഹത്തിനു അനുഭവസമ്പത്തില്ല. എങ്കിലും ക്രിക്കറ്ററെന്ന നിലയില്‍ ധോണിയുടെ തന്ത്രങ്ങളും അനുഭവസമ്പത്തുമെല്ലാം മികച്ച കോച്ചായി മാറാന്‍ അദ്ദേഹത്തെ സഹായിക്കും.

മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ് ഇന്ത്യയുടെ മുഖ്യ കോച്ചായി വരാന്‍ സാധ്യതയുള്ള മൂന്നാമത്തെയാള്‍. വളരെ തന്ത്രശാലിയായ അദ്ദേഹം അഗ്രസീവായി ചിന്തിക്കുന്ന കോച്ച് കൂടിയാണ്. തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ മടിയില്ലാത്ത ഗംഭീര്‍ കളിക്കാരെ പിന്തുണയ്ക്കുന്ന കാര്യത്തിലും മിടുക്കനാണ്. സൗരവ് ഗാംഗുലി നേരത്തേ ഇന്ത്യന്‍ ക്യാപ്റ്റനായപ്പോഴുണ്ടാക്കിയതു പോലെയുള്ള ഇംപാക്ട് കോച്ചെന്ന നിലയില്‍ സൃഷ്ടിക്കാന്‍ ഗംഭീറിനു സാധിക്കും.

ഐപിഎല്ലില്‍ കഴിഞ്ഞ രണ്ടു സീസണുകളിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഉപദേശകനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. രണ്ടു തവണയും ടീം പ്ലേഓഫിലെത്തുകയും ചെയ്തു. ദ്രാവിഡിന്റെ പിന്‍ഗാമിയായി ബിസിസിഐ പരിഗണിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള വ്യക്തികളിലൊരാള്‍ കൂടിയാണ് ഗംഭീര്‍.

Story first published: Friday, July 21, 2023, 6:24 [IST]
Other articles published on Jul 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+